gfc

ജുഗുപ്ത്സ

ചോരയൊലിക്കുന്നവരുടെ നഗരം
അതിന്റെ തലയറുത്ത് ഓടയിലേക്കെറിഞ്ഞു.
അതവിടെക്കിടന്ന് ചീഞ്ഞ് പുഴുക്കളുണ്ടായി.
കണ്ണിലൂടെയും മൂക്കിലൂടെയും വായിലൂടെയും
പുറത്തിറങ്ങി.
മനുഷ്യരോളം വലുതായി.
അവ ഓരോന്നായി കയറിവന്ന്
ഈ റോഡിലൂടെ
വിവിധ ദിശകളിലേക്ക്
വിവിധ കെട്ടിടങ്ങളിലേക്ക്
വിവിധ ഓഫീസുകളിലേക്ക്
അരിച്ചരിച്ചു പോയി.
മഴ പെയ്തുകൊണ്ടിരിക്കുന്നു.
എല്ലാ വിളക്കുകാലുകളും
ഛര്‍ദ്ദിച്ചു നില്‍ക്കുന്നു.
ഒരു തെരുവുകുട്ടി
ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക്
നിലവിളിച്ചുകൊണ്ട് ഓടുന്നു....

2 അഭിപ്രായങ്ങൾ: