gfc

പക പോക്കല്‍

രാമന്‍ മഹാ അലമ്പാണ്
ചതിയനാണ്,ചെറ്റയാണ്
അവനെപ്പോലൊരു പരമനാറി
ഭൂലോകത്ത് വേറെയില്ല.
അവനാണ് എന്റെ മുഖ്യശത്രു.
അവനോടെനിക്ക് തീര്‍ത്താല്‍ തീരാത്ത
പകയാണ് പരിഹാസമാണ് പുച്ഛമാണ്.
അവനല്ലേ ആ വരുന്നത്
ആ ....മോനല്ലേ ആ വരുന്നത്
കാറിലാണല്ലോ വരവ്
അവന് കാറുണ്ട്,ബാറുണ്ട്
കയ്യില്‍ പൂത്ത കാശുമുണ്ട്
ആളുകളെ ചതിച്ചും കൊന്നും
ഉണ്ടാക്കിയ മുതലല്ലേ
അവന്‍ കാറു നിര്‍ത്തിയല്ലോ
അവന്‍ ഇറങ്ങി നടക്കുകയാണല്ലോ
അവന്റെ ഭാര്യയുമുണ്ടല്ലോ
കാണാനൊക്കെ കൊള്ളാം
ആളുകളൊക്കെ എഴുന്നേറ്റു നിന്ന് തൊഴുന്നല്ലോ
മടക്കിക്കുത്തിയ മുണ്ട് താഴ്ത്തുന്നല്ലോ.
അവന്റെയൊരു വരവ്...
ങേ എന്റെ നേരെയാണല്ലോ വരുന്നത്.
ഫൂ ...എന്തിനാണാവോ എന്റെ നേരെ
രാമാ നീയെന്റെ ശത്രുവാണ്
എടാ ചെറ്റേ ഞാനിവിടെ ഇരുന്നിടത്ത് ഇരിക്കും
മുണ്ടിന്റെ മടക്കിക്കുത്ത് അഴിക്കുകയുമില്ല
നീ എന്തു ചെയ്യും.
അവന്റെ കയ്യില്‍ സ്വര്‍ണച്ചെയിനാണല്ലോ
അവന്‍ എന്നോട് ചിരിക്കുന്നല്ലോ
അവന് സ്വര്‍ണപ്പല്ലുമുണ്ടല്ലോ ദൈവമേ
അവന്റെ ഭാര്യയും എന്നോട് ചിരിക്കുന്നല്ലോ
അയ്യോ എങ്ങനെ ചിരിക്കും
എങ്ങനെ ചിരിക്കാതിരിക്കും
അയ്യോ ഞാന്‍ ചിരിച്ചു പോയല്ലോ ദൈവമേ
രാമാ നീയെന്റെ ശത്രുവാണ്
അടുത്തേക്ക് വരരുത്..
നാം തമ്മില്‍ ഒരു ബന്ധവുമില്ല
എനിക്ക് നിന്നെ ഇഷ്ടമില്ല
നീയെന്റെ ശത്രു
രാമാ എനിക്ക് കൈനീട്ടല്ലേ
ഞാന്‍ കൈ തരില്ല...തരില്ല
ങേ ഞാന്‍ കൈ തന്നോ
എന്റെ ദൈവമേ
ഞാന്‍ ഇരുന്നിടത്തു നിന്ന് എണീറ്റോ
മുണ്ടിന്റെ കുത്ത് എപ്പോഴാ അഴിച്ചത്
രാമാ എന്നെ കെട്ടിപ്പിടിക്കല്ലേ
അയ്യോ രാമാ ഇങ്ങനെ കെട്ടിപ്പിടിച്ചാല്‍
ഞാനെങ്ങനെ നിന്റെ ശത്രുവായി തുടരും.
രാമാ എന്നെ വിടണേ...വിടണേ...
രാമാ...രാമാ
നീ എന്തൊരു നല്ല മനുഷ്യനാണ്
നിന്റെ ഭാര്യ എന്തൊരു സുന്ദരിയാണ്
നിന്റത്ര പണം ഇവിടെ ആര്‍ക്കാ ഉള്ളത്
നിന്റത്ര അധികാരോം സ്വാധീനോം
ഇന്നിപ്പോ ഇവിടെ ആര്‍ക്കാ ഉള്ളത്
ഈ നാട്ടുകാര്‍ക്ക് മുഴുവന്‍ നിന്നോട് അസൂയയാണ്
എനിക്ക് നിന്നോട് ഒരു ശത്രുതയുമില്ല
ഒരു ശത്രുതയും...

21 അഭിപ്രായങ്ങൾ:

 1. അവന്റെ ഭാര്യയും എന്നോട് ചിരിക്കുന്നല്ലോ
  അയ്യോ എങ്ങനെ ചിരിക്കും
  എങ്ങനെ ചിരിക്കാതിരിക്കും
  അയ്യോ ഞാന്‍ ചിരിച്ചു പോയല്ലോ ദൈവമേ

  രാമന്‍ അവളെ വച്ചു തന്നെ കളി തുടരുകയാണല്ലേ..?

  മറുപടിഇല്ലാതാക്കൂ
 2. എങ്ങനെ ചിരിക്കാതിരിക്കും


  നന്മകള്‍

  മറുപടിഇല്ലാതാക്കൂ
 3. ((( ഠേ )))

  കെടക്കട്ടെ ന്റെ വക ഒന്ന്.

  നല്ല രസമുണ്ടായിരുന്നു ട്ടൊ. നല്ല ആശയം...

  ഹ ഹ ഹാ...

  മറുപടിഇല്ലാതാക്കൂ
 4. എന്റമ്മേ ... അവന്‍ വീണ്ടും എന്നെ ചതിച്ചല്ലോ ദൈവമേ

  മറുപടിഇല്ലാതാക്കൂ
 5. അജ്ഞാതന്‍2/04/2008 12:42 PM

  Kidilam....Kidilokkidilam..

  മറുപടിഇല്ലാതാക്കൂ
 6. ഒന്നാന്തരം.....ഒരു സാധാരണ മനുഷ്യന്റെ ചിന്ത നന്നായി അവതരിപ്പിച്ചു...നന്ദി...

  മറുപടിഇല്ലാതാക്കൂ
 7. വിഷ്‌ണുജീ...

  കലക്കി രാമന്‍ രാമന്‍ കലക്കി

  നന്‍മകള്‍ നേരുന്നു

  മറുപടിഇല്ലാതാക്കൂ
 8. വിഷയത്തിന്റെ കാഠിന്യം ഹാസ്യത്തിലും മറഞ്ഞിരുന്ന്‌ ചിരിക്കുന്നത്‌ കണ്ടപ്പോള്‍ അത്ഭുതം തോന്നി...
  ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 9. ഫയര്‍ ഫോക്സില് ഇതിലെഴുതിയിരിക്കുന്നത് വായിക്കാനാവില്ല.പലപ്പോഴും അഗ്രിഗേറ്ററില്‍ കണ്ടു ഇവിടെ വരുമ്പോള്‍ വായിക്കാനാവതെ പിന്നെ ഐ ഇ യില്‍ വായിക്കാം എന്നു വിചാരിച്ച് പോകുകയാണ് പതിവ്.. പതിവു പോലെ ഈ കവിതയും വായിക്കാന്‍ കഴിഞ്ഞിട്ടില്ല. :(

  മറുപടിഇല്ലാതാക്കൂ
 10. എന്തൊരു കവിത, ആത്മകഥാംശം ഉണ്ടല്ലെ...;)


  ഓഫ്: വെള്ളെഴുത്ത് സാറൊരു കാര്യം ചെയ്യു. ഐ ഇ ടാബു വഴി ഓപ്പണ്‍ ചെയു ബ്ലോഗ്, അപ്പോള്‍ മോസില്ലയിലും വായിക്കാന്‍ സാധിക്കും, ഐ ഇ എക്സ്റ്റന്‍ഷന്‍ മോസില്ലയുടെ സൈറ്റില്‍ കാണും..അവിടെ നിന്നും ഇന്‍സ്റ്റാള്‍ ചെയ്ത് മോസില്ല റീസ്റ്റാറ്‌ട്ട് ചെയ്താല്‍ മതി..

  മറുപടിഇല്ലാതാക്കൂ
 11. ആരാണ് ശത്രു ? … നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 12. പിച്ച വെച്ച എല്ലാ വായനക്കാര്‍ക്കും നന്ദി.നമസ്കാരം.

  മറുപടിഇല്ലാതാക്കൂ
 13. അമ്പുകള്‍ ധാരാളം വിട്ടിട്ടുണ്ടല്ലൊ..:)
  നന്നായി.

  മറുപടിഇല്ലാതാക്കൂ
 14. "രാമാ എന്നെ കെട്ടിപ്പിടിക്കല്ലേ
  അയ്യോ രാമാ ഇങ്ങനെ കെട്ടിപ്പിടിച്ചാല്‍
  ഞാനെങ്ങനെ നിന്റെ ശത്രുവായി തുടരും."
  പാവം . ശുദ്ധനാണ്. ഒന്നു ചിരിച്ചാല്‍,ഒന്നു കൈപിടിച്ചാല്‍, ഒന്നു കെട്ടിപ്പിടിച്ചാല്‍ തീരുന്ന പിണക്കമേയുള്ളൂ.പക്ഷേ...

  മറുപടിഇല്ലാതാക്കൂ
 15. വാളുവെച്ചാല്‍ മദ്യത്തോട് തോന്നുന്ന കലിയെ പറ്റി കഴിഞ്ഞ ദിവസം ഒരുത്തന്‍ സംസാരിച്ചു.

  ഇനിയൊരിക്കലും കഴിക്കുകയില്ല എന്ന് സത്യം ചെയ്യാന്‍ പാകത്തില്‍ കുടല്‍ മറിഞ്ഞ്...

  ശരിയാണ് മദ്യം ഓര്‍ത്താല്‍ തന്നെ ഓക്കാന്ം വരും.

  അവന്‍ തന്നെ പറയുവാ, ഒരാഴ്ച്ച കഴിഞ്ഞാല്‍ അതെല്ലാം മറക്കുമെന്ന്.

  പിന്നെ മദ്യം നോക്കി ഒരു ഇളിച്ച ചിരിയുണ്ട്. കെട്ടിപ്പിടുത്തമുണ്ട്. കുഴഞ്ഞുമറിയലുണ്ട്...

  എന്തിനാണ് ഒരുറപ്പ്

  മറുപടിഇല്ലാതാക്കൂ