ചോദ്യം:
‘വ്യാജേന..’ വാക്യത്തില്‍ പ്രയോഗിക്കുക.
ഉത്തരം:
ഒരു ഓന്ത്, ദിനോസര്‍ എന്ന വ്യാജേന, വായ പൊളിച്ച്....
(ബാക്കി മാഷ് ചെയ്താ മതി...)
ഒരു പ്രാന്തന്‍ , കാമുകന്‍ എന്ന വ്യാജേന
ഒരു പെണ്ണിനെ പ്രാപിച്ച്....
തന്തൈ എന്ന വ്യാജേന, അധികാരം കാണിച്ച്
‘ഇടത്തു വാ വലത്തു വാ...’
മകന്‍ എന്ന വ്യാജേന,
സമാധാനത്തോട്ടത്തിന് തീ വെച്ച്...
സില്‍ബന്ധി എന്ന വ്യാജേന,
തോളത്തു കയ്യിട്ട് ഞെക്കി ഞെക്കി...
കവി എന്ന വ്യാജേന വയനക്കാരുടെ
സമയം മിനക്കെടുത്തി...
ഒരു ജന്മം എന്ന വ്യാജേന
ദൈവത്തെ പറ്റിച്ച്...
ഹോ ....ഹോ... ന്റെ മാഷേ
പ്രയോഗം എപ്പടി...?
വിഷ്ണുപ്രസാദ്...
മറുപടിഇല്ലാതാക്കൂവാക്യത്തില് പ്രയോഗം അസ്സലായി.
ഒരു കമന്റ് എന്ന വ്യാജേന... :)
നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂ