gfc

താളം

നക്ഷത്രങ്ങളുട ഗൂഢാലോചനയില്‍
ചന്ദ്രന്‍ പുറത്താക്കപ്പെട്ട രാത്രിയായിരുന്നു അത് .
മേഘങ്ങളുടെ കഫക്കട്ടകള്‍ അവിടവിടെ
ചിതറിയിരുന്നു.
പാമ്പു കടിച്ചവനെപ്പോലെ ക്ഷീണിച്ച എന്നെ
ഒരു കുന്നിന്‍പുറത്ത് നാട്ടിയിരുന്നു.
ഞാന്‍ നിലവിളികളുടെ ഒറ്റച്ചെണ്ട കൊട്ടി
വേദനകളുടെ ചക്രവാളങ്ങളെ
പ്രകമ്പനം കൊള്ളിച്ച്
താളങ്ങളുടെ തീപിടിച്ചു മരിച്ചു.
ഞാന്‍ നിന്നിടത്ത്
ഒരു മുളങ്കൂട്ടം
എഴുന്നേറ്റ് കാറ്റില്‍ പിണഞ്ഞാടി.

(പാഠം മാസിക പ്രസിദ്ധീകരിച്ചത്)

8 അഭിപ്രായങ്ങൾ:

  1. ചിതറിയ ചിന്തകളുടെ കുത്തൊഴുക്കാണല്ലോ

    മറുപടിഇല്ലാതാക്കൂ
  2. നക്ഷത്രങ്ങളുടെ ഗൂഢാലോചനയില്‍ ചന്ദ്രന്‍ പുറത്തക്കപ്പെട്ട രാത്രി...

    ഇഷ്ടമായി ഈ ഭാവന :)

    നന്നായിരിക്കുന്നു!

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍11/16/2006 2:10 PM

    ഞാന്‍ നിലവിളികളുടെ ഒറ്റച്ചെണ്ട കൊട്ടി
    വേദനകളുടെ ചക്രവാളങ്ങളെ
    പ്രകമ്പനം കൊള്ളിച്ച്
    താളങ്ങളുടെ തീപിടിച്ചു മരിച്ചു.
    എവിടെയൊക്കെയോ നഷ്ടസ്വപനങ്ങളുടെ തിരതല്ലല്‍.. നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. താങ്കള്‍ക്ക് വായനക്കാരുടെ ആവശ്യമില്ലെന്നും ലപുടയും, പെരുങ്ങോടനു, പരാജിതനും മതിയെന്ന് മനസ്സിലായി. ഈ പറഞ്ഞവരൊക്കെ താങ്കളെ വിലയിരുത്തട്ടെ.
    താങ്കളുടെ പോസ്റ്റിന് കമന്‍ റാതിരിക്കാം ഇനിമുതല്‍.

    എല്ലാ ഭാവുകങ്ങളും.

    രാജു.

    മറുപടിഇല്ലാതാക്കൂ
  5. വിഷ്ണൂ, ഒരപേക്ഷ, ഒരുമിച്ച്‌ ഇത്ര കവിതകള്‍ പോസ്റ്റാതിരിക്കൂ. എല്ലാം വായിക്കാന്‍ കഴിയുന്നുവെങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോകുന്നു.

    മറുപടിഇല്ലാതാക്കൂ
  6. വിഷ്നുജീ,
    താങ്കളുടെ ഓരോ കവിതയിലേയും ഒളിപ്പിച്ചു വച്ച സത്യത്തിന്‍റെ മഹാത്ഭുതങ്ങളില്‍ പലതും ഞാന്‍ ഇനിയും മനസ്സിലാക്കാന്‍ ശ്രമിക്കുന്നു.‍

    മറുപടിഇല്ലാതാക്കൂ
  7. എല്ലാം വായിക്കാറുണ്ട്‌... എന്റെ ശുഷ്കജ്ഞാനം കമന്റിടുന്നതിനു തടസ്സമാവുന്നു. ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  8. വേദനകളുടെ ചക്രവാളം പഴയ പ്രയോഗമല്ലെ?ആദ്യത്തെ വരികളുടെ താളവും ഭാവനയും താഴെയ്ക്കെത്തുമ്പോള്‍ നഷ്ടമാകുന്നു.

    മറുപടിഇല്ലാതാക്കൂ