gfc

കവിത എന്ന നിയമലംഘനപ്രസ്ഥാനം

കവിത കവര്‍ച്ചക്കാരന്റെ കൈ.
കവിത കൊലപാതകിയുടെ തോക്ക്.
വായനക്കാരാ നിന്നെ ഒറ്റവെടിക്ക്
കൊല്ലുക തന്നെയാണ് എന്റെ ഉന്നം.
നിന്റെ ഹൃദയം കവര്‍ന്നില്ലെങ്കില്‍
എന്റേത് പാഴ്ജന്മം.
ഇതൊന്നും വായിച്ചിട്ട് നീ ചത്തില്ലെങ്കില്‍
ഞാന്‍ പരാജയപ്പെട്ട നിയമലംഘകന്‍ .
വധശ്രമത്തിന്
എന്നെ അറസ്റ്റ് ചെയ്യുക.
വിലങ്ങണിഞ്ഞ്,നിന്നെ തിരിഞ്ഞുനോക്കി
നിയമപാലകരോടൊപ്പം ഞാന്‍ പോവുന്നത്
നിനക്ക് സങ്കല്പിക്കാനാവുന്നില്ലേ...

16 അഭിപ്രായങ്ങൾ:

  1. ഓര്‍മയിരിക്കട്ടെ,അടുത്ത തവണ തീര്‍ച്ചയായും നിന്നെ ഞാന്‍ തട്ടിയിരിക്കും.

    മറുപടിഇല്ലാതാക്കൂ
  2. ഹാ, ഇത് വളരെ മനോഹരമായിരിക്കുന്നു വിഷ്ണുജീ

    മറുപടിഇല്ലാതാക്കൂ
  3. എത്രപേര്‍ക്കറിയാമിത്?

    വളരെ നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  4. “നിന്റെ ഹൃദയം കവര്‍ന്നില്ലെങ്കില്‍
    എന്റേത്‌ പാഴ്ജ്ന്മം..“

    ഇതാ എന്റെ ഹൃദയം പറിച്ചോണ്ടു പോകുന്നേ....രക്ഷിക്കോ....
    ഈ കവര്‍ച്ചക്കാരന്റെ കൈയ്യില്‍ വിശക്കുന്നവനുള്ള പൊതിച്ചോറ്‌, കൊലപാതകിയുടെ തോക്കില്‍ നിന്നുതിരുന്നത് പാരിജാതസുഗന്ധം.
    എന്തു കുറ്റത്തിനറസ്റ്റ്‌ ചെയ്യും?
    ഏതു വിലങ്ങണിയിക്കും ?

    അഭിനന്ദനങള്‍.......

    മറുപടിഇല്ലാതാക്കൂ
  5. അടുത്ത തവണ ഒരു ഇരട്ടക്കുഴല്‍ തോക്കെടുക്കുക

    നിന്റെ ഒറ്റവെടിയേല്‍ക്കാന്‍
    ഞാന്‍ അരയും തലയും
    വെറ്റിലയും മുറുക്കി കാത്തിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  6. കവിത ഉന്നം പിടിച്ച തോക്കു തന്നെ..

    മാഷേ....
    അവനവനു നേര്‍ക്കുതെന്നെ ഉന്നം പിടിച്ച നിറതോക്കുകളുമായി..

    ഉന്നം ചിലപ്പോള്‍ തെറ്റുമെന്നും വായനക്കാരന്‍ അതേറ്റുവാങ്ങുമെന്നും..

    അബദ്ധങ്ങളുടെ മര്‍ഫിമാര്‍ എന്നും പറഞ്ഞിരിയ്ക്കുന്നു.

    കവി..ത..രാതരം പോലെ എന്നും ചാകുന്നവന്‍..
    ചരമപ്പാട്ടോ ഉയിരുപാട്ടോ...ആര്‍ക്കറിയാം?

    അങ്ങനെ ചത്തില്ലേല്‍ സാത്താനുള്ള ചുങ്കം ആരു കൊടുത്തു തീര്‍ക്കും?

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍11/23/2006 12:34 AM

    ഇതും കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  8. കവി,
    അടയിരിക്കുന്ന പെണ്‍‌പാമ്പ്
    പെറ്റു കിടക്കുന്ന പട്ടി
    കൊത്തിയാട്ടിനു മുമ്പത്തെ തള്ളക്കോഴി

    (വിഷ്ണുമാഷിന്റെ വരവോടെ ബൂലോഗത്തു കവിതാലോകം ചൂടുപിടിച്ചു, എന്റെ തലയ്ക്കും!)

    മറുപടിഇല്ലാതാക്കൂ
  9. കവിത വളരെ അര്‍ത്ഥവത്തായി. ബ്ലൊഗില്‍ ഇനിയും കൊടുങ്കാറ്റുയരട്ടേ.
    ഒരു കാര്യം ശ്രദ്ധിക്കണേ..അരുടെയും മുഖം നോക്കരുത്. നോക്കിയാല്‍ കൈവിറയ്ക്കും പിന്നെ ഉണ്ടയില്ലാത്ത തോക്കു പോലാകും.

    കവിത കണ്ടാല്‍ കവിതയെന്നും അല്ലെങ്കില്‍ മുഖം നോക്കാതെ അല്ല എന്നും പറയാനുള്ള ചങ്കുറപ്പ് മാഷിനുണ്ടെന്ന് എനിക്കറിയാം.

    ഇനിയും പോരട്ടെ ചുട്ടെടുത്ത കവിതകള്‍.
    സ്നേഹത്തോടെ
    രാജു

    മറുപടിഇല്ലാതാക്കൂ
  10. ആള്‍ ദി ബെസ്റ്റ്. സേം റ്റു യു. ;)

    അയ്യോ! അപ്പോ ഞാന്‍ ചത്താ വിഷ്ണു മാഷടെ അടുത്ത കവിത വായിക്കണ്ടെ? വേണ്ടാലേ, ഒറ്റവായനയ്ക്ക് അടിച്ച് പോകുന്ന ഒരു കവിത വായിച്ചിട്ട് പിന്നെ ചത്താലെന്ത്?
    മാഷ്‌ടെ ആശയങ്ങള്‍ക്ക് എപ്പോഴും പുതുമയുണ്ട്.
    മാഷേ അപ്പോ ആ അവസാനത്തെ ഉന്നം പിടിയ്ക്കുമ്പോഴേയ്ക്കും എത്താം

    മറുപടിഇല്ലാതാക്കൂ
  11. മാഷിന്‍റെ വെടി എന്‍റെ മണ്ടക്ക് മുകളീലൂടെ പോയി പെരിങ്ങോടന്‍റെ ഖല്‍ബില്‍ കൊണ്ടു.
    പെരിങ്ങോടന് മാഷിന്‍റെ വെടിയേറ്റു.
    മാഷിന്‍റെ ജന്മം പാഴ്ജന്മമാകില്ല .
    പെരിങ്ങോടന്‍റെ ഹൃദയം ഇപ്പോള്‍ മാഷിന്‍റെ ക്കയ്യിലാണ്.
    പെരിങ്ങോടന്‍റെ മണ്ട പുകയാന്‍ തുടങ്ങി ഒരു നുറുങ്ങ് കവിതക്കായ്.
    കമറൊളിവായി തെളിവായ് നമ്മുക്കിനി മാഷിന്‍റെ കവിതാ ഭ്രാന്ത് പെരിങ്ങോടന്‍റെ .. ശുദ്ധ മലയാളത്തില്‍ ദര്‍ശ്ശിക്കാം.
    മൊഞ്ചില്ലാത്ത എന്‍റെ ബീഡര്‍ക്ക് മൊഞ്ചുള്ള ഇശലുകള്‍ പെരിങ്ങോടന്‍റെ ഖല്‍ബില്‍ നിന്ന് ഒഹ്‍യായ് വരുമല്ലോ.
    മാഷിന്‍റെ ജന്മം ഇനി പാഴ്ജന്മമാകില്ല.

    മറുപടിഇല്ലാതാക്കൂ
  12. അപ്പോ മാഷേ, ബാരലിനടപ്പിട്ട തോക്കില്‍ നനഞ്ഞ വെടിമരുന്നിട്ട് ആകാശത്തേക്ക് വെടിവെക്കാതിരിക്കുക. ചാവാന്‍ ഞങ്ങളിതാ റെഡി

    മറുപടിഇല്ലാതാക്കൂ
  13. ഉന്നം തെറ്റിയ ഉണ്ടകള്‍ക്കിടയിലൂടെ
    നിലാവും നിഴലും ഇഴപിരിഞ്ഞു കിടക്കുന്ന മെലിഞ്ഞ നാട്ടുവഴികളിലൂടെ
    തിരക്കു പിടിച്ച നടത്തതിനിടെ
    എപ്പോഴും...........
    എപ്പോഴും..ജയില്‍ ചാടിയ ഒരു കവിത നിശ്ശബ്ദമായി എന്നെ പിന്തുടരാറുള്ളതായി പലപ്പോഴും തോന്നാറുണ്ട്‌...
    നിന്റെ വെടിയുണ്ടകള്‍
    എനിക്കു പനിനീര്‍ പൂക്കള്‍
    നി വിശ്വാവതാരം..........
    നിനക്കായ്‌ കാത്തുവെച്ച ഉണ്ടകളത്രയും തുരുമ്പു പിടിച്ചുപോയിരിക്കുന്നു
    വാക്കുകളുടെ ശ്മശാനത്തില്‍ ഞാന്‍ നിന്നെക്കാത്തിരിക്കുന്നു
    വരിക...........

    മറുപടിഇല്ലാതാക്കൂ
  14. ലിംഗവിശപ്പ് എന്ന കവിത മദ്രാസ് യൂണിവേഴ്സിറ്റി മലയാളം വിഭാഗം ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി ഉൾപ്പെടുത്തിട്ടുണ്ട്... ഈ ഒരു സാഹചര്യത്തിലാണ് സാറിന്റെ കവിതകളെ കുറിച്ച് അന്വേഷിച്ചു ഇറങ്ങിയത്... പച്ചമലയാളത്തിൽ സാധാരണകാരനൊപ്പം നിന്ന് സാമൂഹിക വിഷയങ്ങളാണ് സാറിന്റെ കവിതകൾ ഏറെയും... സന്തോഷം വായിക്കുവാൻ കഴിഞ്ഞതിൽ... അഭിനന്ദനങ്ങൾ സർ...

    മറുപടിഇല്ലാതാക്കൂ