gfc

പ്രാണസങ്കടം

പാപസാനുവില്‍ പകച്ചു നില്‍ക്കുന്നു
നീലമേഘങ്ങള്‍ക്കസ്പൃശ്യനായി ഞാന്‍.
നിലവിളിക്കുന്ന ചില്ലകള്‍ നീട്ടി
കരുണ യാചിക്കുന്നു ദൈവമേ...
കിളി വരാത്തൊരീ കൊമ്പില്‍ നിന്നെന്റെ
ഹരിത പത്രങ്ങളെല്ലാം കൊഴിഞ്ഞുപോയ്.
പ്രണയ മുദ്രകള്‍ കൈവിട്ടൊരെന്നെ നീ
മിന്നലായ് വന്നു പ്രാപിച്ചുകൊള്ളുക.
കത്തിനില്‍ക്കട്ടെ കനല്‍മരമായിഞാന്‍ ,
ഭൂമിയുടെ കാതില്‍ ഇടിമുഴക്കമായ്
നിറയട്ടെ ,വഴിയട്ടെ പ്രാണന്‍.

1 അഭിപ്രായം:

  1. ഭയങ്കര നിരാശ പോലെ..
    പാപസാനുവൊക്കെയൊണ്ടോ?

    കവിത നമുക്കെപ്പോഴും കവിയുടെ മനസ്സിന്റെ ആശയങ്ങളായിക്കാണാനാണിഷ്ടം.കഥയെഴുതിയാല്‍ അത്രയുമില്ല..
    അതുകൊണ്ട് ചോദിയ്ക്കുന്നു...
    ഇത്രയ്ക്ക് നിരാശ എന്തിന്..
    മിന്നലായൊക്കെ ദൈവത്തിനെ എന്തിന് വിളിയ്ക്കുന്നു..
    അങ്ങേര് വന്നോളൂല്ലേ..സമയമാകുമ്പോള്‍
    കത്തിയാ‍ലങ്ങ് എരിഞ്ഞ് തീര്‍ന്ന് പോവൂല്ലേ..
    പതുക്ക്കെ പതുക്കെ ഒരൊളിച്ചുകളിപോലെ..അതല്ലേ നല്ലത്..

    എനിയ്ക്കുമറിയില്ല...

    മുമ്പെപ്പോഴോ എഴുതിക്കണ്ട വയനാട്ടുകാരനും മരണവും തമ്മിലുള്ള ബന്ധവും എനിയ്ക്കു മനസ്സിലായിട്ടില്ല..

    അല്ലെങ്കിലും എന്തിന് മനസ്സിലാകുന്നു അല്ലേ..

    ..നല്ല ഭാഷ...

    ...പൊള്ളുന്നു

    മറുപടിഇല്ലാതാക്കൂ