gfc

ഉറക്കം ഉണര്‍വ്

ഒരുറക്കം
അതിന്റുള്ളിലൊരൊറക്കം
അതിന്റുള്ളിലൊരൊറക്കം
അതിന്റുള്ളിലൊരൊറക്കം
അതിന്റുള്ളിലൊരൊറക്കം
അതിന്റുള്ളിലൊരൊറക്കം
-----------------------------
-----------------------------
ഏറ്റവും ഉള്ളില്‍ ഒരു കുഞ്ഞ്യേ
ഉണര്‍വ്
ഉറങ്ങാതെ ഉഷാറായങ്ങനെ


ഒരു ഉണര്‍വ്
അതിന്റുള്ളിലൊരൊണര്‍വ്
അതിന്റുള്ളിലൊരൊണര്‍വ്
അതിന്റുള്ളിലൊരൊണര്‍വ്
അതിന്റുള്ളിലൊരൊണര്‍വ്
--------------------------
--------------------------
ഏറ്റവും ഉള്ളില്‍ ഒരു ഉറക്കം
ഉണരാതെ സുഖായിട്ടങ്ങനെ

8 അഭിപ്രായങ്ങൾ:

  1. എന്റെ വക.ആദ്യം
    ഒരുമ്മ
    പെരിയ സന്തോഷം

    മറുപടിഇല്ലാതാക്കൂ
  2. എന്റേം വക.

    മിടുക്കനായി :)

    മറുപടിഇല്ലാതാക്കൂ
  3. ഉറക്കതിന്റെയുള്ളില്‍ ഉറങ്ങുന്ന പോലെ ഉണര്‍ച്ചയുടെ ഉള്ളില്‍ ഉണരുന്നതെങ്ങനെയാ,മാഷേ?

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. ഉറക്കത്തിന്റെയുള്ളില്‍ ഉറങ്ങുന്നത് കാട്ടിത്തരാന്‍ പറ്റുമോ വല്യമ്മായീ?
    എന്നാല്‍ ഇതും കാട്ടിത്തരാം ഉണര്‍വിനുള്ളിലെ ഉണര്‍വിനുള്ളിലെ ഉണര്‍വിനുള്ളിലെ ഉണര്‍വിനുള്ളിലെ ഉണര്‍വിനുള്ളിലെ ഉണര്‍വിനുള്ളിലെ ഉണര്‍വിനുള്ളിലെ ഉണര്‍വിനുള്ളിലെ ഉണര്‍വിനുള്ളിലെ ഉണര്‍വിനുള്ളിലെ ഉണര്‍വിനുള്ളിലെ ഉണര്‍വിനുള്ളിലെ ഉണര്‍വിനുള്ളിലെ ഉണര്‍വിനുള്ളിലെ ഉണര്‍വിനുള്ളിലെ ഉണര്‍വിനുള്ളിലെ ഉണര്‍വിനെ...

    പിന്നെ ഏറ്റവും ഉള്ളിലെ കുഞ്ഞ്യേ ഉറക്കത്തിനെയും...

    മറുപടിഇല്ലാതാക്കൂ
  6. ഈ ഉറക്കവും ഒറക്കവും തമ്മില്‍ ..? അപ്പോള്‍ ഉണര്‍വ്വും ഒണര്‍വ്വും? പുറമേ ചതുരവടിവാണെന്നതാണോ?

    മറുപടിഇല്ലാതാക്കൂ
  7. ഉറക്കത്തിന്റെയുള്ളിലെ കുഞ്ഞ്യേ ഉണര്‍വും
    ഉണര്‍വിനുല്ലിലെ കുഞ്യേ ഉറക്കവും..
    നല്ല രസം.

    മറുപടിഇല്ലാതാക്കൂ
  8. ഉറക്കത്തിന്റെ ഉള്ളിലെ ഉറക്കം മടിയുടെ ഉള്ളിലെ മടിയാണ് വല്യമ്മായീ.മരണത്തിലെ ഉള്ളിലെ മരണം അടരുകള്‍ അടരുകള്‍ ആയി ജീവിതത്തെ പൊതിയുന്ന നിരാശ.
    എന്നാലോ നിരാശക്കുള്ളിലെ നിരാശകളുടെ അടരുകള്‍ കടന്ന് നാമെത്തുമ്പോള്‍ അതാ ഒരു കുഞ്യേ ഉണര്‍വ്,പ്രതീക്ഷ,ജീവിതം.
    അങ്ങനെയല്ലേ വല്യമ്മായീ നമ്മള്‍ നിരാശയ്ക്കുപിന്നാലെവരുന്ന നിരാശകളെ കവഞ്ഞ് ജീവിതത്തിലേക്ക് പ്രതീക്ഷിക്കുന്നത്?
    എന്നാലോ എല്ലാ പ്രതീക്ഷകള്‍ക്കും അടിയില്‍ ഒരിക്കലും ഉണരാത്ത ഒരുറക്കവുമുണ്ട്,മരണം,നിരാശ...
    വല്യമ്മായീ ഇതല്ലേ,ഈ ഓസ്സിലേഷന്‍ അല്ലേ നമ്മുടെ ജീവിതം.
    കവിതക്ക് വരികള്‍പോലും വേണ്ടെന്ന് തെളിവ് ഇവിടെയുണ്ട്.

    മറുപടിഇല്ലാതാക്കൂ