gfc

ശൂന്യത

ഒരു വെറും കടലാസ്
കയര്‍ക്കുകയാണ്.
ഇതാണ് കവിത
ഇതാണ് കവിത
എന്ന് കുത്തുകയാണ്.
ഇതിനേക്കാള്‍ നന്നായി
ഒന്നും എഴുതുകയില്ലെന്ന്
ഒന്നും എഴുതിയിട്ടില്ലെന്ന്
ഒന്നും എഴുതേണ്ടതില്ലെന്ന്
ഒരടയാളം പോലുമില്ലാത്ത
അരപ്പായക്കടലാസ്
പ്രസംഗിക്കുകയാണ്.

7 അഭിപ്രായങ്ങൾ:

  1. വെറും കടലാസ്സു്. നല്ല ആശയം മാഷേ.:)

    മറുപടിഇല്ലാതാക്കൂ
  2. ഒന്നും എഴുതേണ്ടതില്ലെന്ന്
    ഒരടയാളം പോലുമില്ലാത്ത
    അരപ്പായക്കടലാസ്.....
    nalla kavitha

    മറുപടിഇല്ലാതാക്കൂ
  3. അടയാളം പോലുമില്ലാത്ത അരപ്പായക്കടലാസ് കയര്‍ത്തുപ്രസംഗിയ്ക്കുകയാണോ?

    എന്നാലതു തന്നെയാവും കവിത എന്നു തോന്നുന്നു !

    മറുപടിഇല്ലാതാക്കൂ
  4. ഇതാണ് കവിത
    ഇതാണ് കവിത:)

    മറുപടിഇല്ലാതാക്കൂ
  5. ഒരടയാളം പോലുമില്ലാത്ത
    അരപ്പായക്കടലാസ്

    വളരെ നന്നായിരിക്കുന്നു .
    'ഒരടയാളം പോലുമില്ലാത്ത' അരപ്പായ കടലാസിനെ അടയാളപ്പെടുതിയിരിക്കുന്നതു നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ