ഒരു മുട്ടയിട്ടതിന്
ഇത്രയധികം നിലവിളിക്കാനുണ്ടോ എന്ന്
ജിമ്മി എന്ന നായ ചോദിച്ചു,
നന്ദിനിക്കുട്ടി എന്ന പശു ചോദിച്ചു
പഞ്ചവര്‍ണം എന്ന തത്ത ചോദിച്ചു
ഒക്കത്ത് നിറയെ ചക്കക്കുട്ടികളുമായി
നില്‍ക്കുന്ന പ്ലാവമ്മ ചോദിച്ചു
ആകാശവാണിയില്‍ നിന്ന് ഒഴുകിവരുന്ന
യേശുദാസ് ചോദിച്ചു
തെങ്ങോലയില്‍ തൂങ്ങുന്ന കാറ്റു ചോദിച്ചു
കുട്ടിയും കോലും കളിക്കുന്ന കുട്ടികള്‍ ചോദിച്ചു
വാഴകളും ചേമ്പുകളും ചോദിച്ചു
വെളിച്ചെണ്ണ തേച്ച വെയിലു ചോദിച്ചു
കുളിച്ചലക്കി, തീണ്ടാരിപ്പുതപ്പ് പായില്‍
പൊതിഞ്ഞു വരുന്ന തങ്കമണി ചോദിച്ചു
ആരു ചോദിച്ചിട്ടെന്താ...
നിലവിളിച്ചുകൊണ്ടേയിരുന്നു കോഴിയമ്മ.
പിന്നെയും ചോദ്യങ്ങളുണ്ടായി.
ഇങ്ങനെ നിലവിളിച്ചതുകൊണ്ട്
ഓം ലെറ്റുണ്ടാക്കാന്‍ എടുത്തുകൊണ്ടുപോയ
മുട്ട തിരിച്ചു കിട്ടുമോ?
ഇങ്ങനെ നിലവിളിച്ചതുകൊണ്ട്നാളെ മുതല്‍
മുട്ടയിടലില്‍ നിന്ന് വിടുതി കിട്ടുമോ?
ഇങ്ങനെ നിലവിളിച്ചതുകൊണ്ട്
നിന്റെ ത്യാഗ മന:സ്ഥിതി മനസ്സിലാക്കി
വിരുന്നുകാര്‍ വരുമ്പോള്‍
നിന്നെ അറുക്കാതിരിക്കുമോ?
നിന്റെ നിലവിളി ഒരാഹ്വാനമായി സ്വീകരിച്ച്
കോഴികളായ കോഴികളൊക്കെ
സംഘടിക്കുമോ?
ഭരണഘടന തിരുത്തുമോ?
ഇതൊക്കെ കേട്ട്
നിങ്ങളൊക്കെ ആരാ എന്താ
ഞാനിട്ട മുട്ട,ഞാനിട്ട കരച്ചില്‍ എന്ന്
പരിഹസിച്ചുകൊണ്ട്
കോഴിയമ്മ
ഒറ്റ ഓട്ടം വെച്ചുകൊടുത്തു
മാഷെ,
മറുപടിഇല്ലാതാക്കൂമനോഹരം . ഇതു രസിച്ചു.
“ഇങ്ങനെ നിലവിളിച്ചതുകൊണ്ട്
ഓം ലെറ്റുണ്ടാക്കാന്‍ എടുത്തുകൊണ്ടുപോയ
മുട്ട തിരിച്ചു കിട്ടുമോ?“
ഇല്ലല്ലോ. എന്നു വച്ചു നിലവിളിക്കാതിരിക്കാന്‍ പറ്റുമോ?
അവള്‍ കരഞ്ഞുകൊണ്ടേയിരുന്നു; കൊക്കികൊക്കി..കൊക്കികൊക്കി...കൊക്കികൊക്കി....കൊക്കികൊക്കി..കൊക്കികൊക്കി...കൊക്കികൊക്കി...............................
മാളോരു ചോദ്യശരങ്ങളെറിഞ്ഞു: ഇങ്ങിനെ കൊക്കികൊക്കി കരഞ്ഞാല്‍ ഓമ്ലറ്റായി ചാരായത്തിനുപദംശമായ നിന്റെ മുട്ട തിരിച്ചുകിട്ടുമോ?
കുറെകേട്ടപ്പോള്‍ അവള്‍ കൂതി കുലുക്കി കഴുത്തു വെട്ടിച്ചു ഒരു ചോദ്യം: “അപ്പഴേ മുട്ടയിട്ടതു നീയല്ലല്ലോ, ഞാനല്ലേ! അതു പൊരിച്ചു തിന്നാലും പുഴുങ്ങിത്തിന്നാലും നിനക്കെന്തടാ ഉവ്വേ? ഞാന്‍ കരയും, ചിലപ്പോള്‍ കൂവും, അതിനു നിനക്കെന്താടാ ഉവ്വേ?”
എന്നിട്ട് വളഞ്ഞ നഖം കൊണ്ടു പറമ്പിലൊക്കെ മാന്തി ചിതലും പുഴുക്കളും കൊത്തി തിന്നു.
സസ്നേഹം
ആവനാഴി.
എന്തിനു കവിതയെഴുതുന്നു എന്നുള്ളതിനു മറ്റൊരു പക്ഷിയുത്തരം..
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂupaasana
മുട്ടയിടുക അതിനു ശേഷം കരയുക എന്നത് കോഴിയുടെ ജന്മാവകാശമല്ലെ മാഷെ :)
മറുപടിഇല്ലാതാക്കൂഅടയിരുന്നതിന്റ്റെ ചൂടിനെക്കുറിച്ച് ആ കമന്‍റ്റില്‍ ഞാന്‍ സൂചിപ്പിച്ചതിനുള്ള ഉത്തരമാണോ ഇത്?
മറുപടിഇല്ലാതാക്കൂകവിതയിലെ കുട്ടിത്തം ആശയത്തിന്റെ ശക്തിയെ വലുതാക്കുന്നു
മറുപടിഇല്ലാതാക്കൂ‘പരിഹസിച്ചുകൊണ്ട്
കോഴിയമ്മ
ഒറ്റ ഓട്ടം വെച്ചുകൊടുത്തു...‘ എന്ന വരികളിലൊഴികെ.
ശെടാ, ഇത് ഒറ്റ ഓട്ടമല്ല. ഒന്നൊന്നര ഓട്ടമാ
മറുപടിഇല്ലാതാക്കൂഅവസാനത്തെ വരിയൊഴികെ ബാക്കിയൊക്കെ മനോഹരം.അവസാന വരി ഒന്ന് മാറ്റിയെഴുതി നോക്കൂ..വായുവിന് ശേഷം എനിക്കിഷ്ടപ്പെട്ടത്...
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂ:)
മനോഹരം....
മറുപടിഇല്ലാതാക്കൂ‘ഞാനിട്ട മുട്ട, ഞാനിട്ട കരച്ചില്‍’,രണ്ടും ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂമുട്ടയിട്ടേ ..മുട്ടയിട്ടേ,, എന്നു നാട്ടാരെ അറിയിക്കണ്ടേ
മറുപടിഇല്ലാതാക്കൂമനുഷേന്റെ അസൂയയേ...
നമ്മളെക്കണ്ടല്ലേ കോഴിയും പഠിക്കുന്നത്
ശുദ്ധ ഭാവന, നല്ല കവിത
നാലുകവിത എഴുതിയേന്റെ പേരില്‍ ഇത്രെ ഞെളിയാാനുണ്ടോ മഹാകവീ എന്ന് പാത്തുമ്മക്കുട്ടിപോലും ചോദിച്ചു.. പാവം കവി ...
മറുപടിഇല്ലാതാക്കൂപണ്ടൊരു പുട്ടുലു രാമറാവു മുരിങ്ങേല പറിക്കാന്‍ പോയപ്പോ പൂങ്കോഴിയെക്കണ്ടതോര്‍മ്മ വരുന്നു..എന്തോ
കൊള്ളാം മാഷെ..
മറുപടിഇല്ലാതാക്കൂ