മരണത്തെ വിടാതെ നോക്കിക്കൊണ്ടിരിക്കും ചില ജീവിതങ്ങള്‍.
അവയെ മരണകാന്തികള്‍ എന്നു വിളിക്കുകയാണ് ഞാന്‍.
ഇപ്പോള്‍ എവിടെയുമുണ്ടവ.
എല്ലാ വഴിയോരങ്ങളിലും പൊന്തകളിലും അതിന്റെ മഞ്ഞച്ചിരിയാണ്.
എല്ലാ പരിശോധനാഫലങ്ങളും അപഗ്രഥിച്ച് ഒടുക്കം ഡോക്ടര്‍ പറഞ്ഞു:
‘ഇപ്പോള്‍ താങ്കളും ഒരു മരണകാന്തിയായിരിക്കുന്നു.
നാലാളറിഞ്ഞാല്‍ മോശമാണ്
ഈ മഞ്ഞച്ചിരി പുറത്തുവരുത്താതെ നോക്കണം.’
അപ്പോള്‍ ഹഹഹ എന്നോ ഹിഹിഹി എന്നോ
ഞാന്‍ ചിരിച്ചുകാണണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ