വ്യക്തമാക്കാന്‍ ശ്രമിക്കുന്തോറും
അത് അതല്ലാതാവുന്നതിനാല്‍
അവ്യക്തതയെ അവ്യക്തത എന്ന നിലയില്‍
എങ്ങനെ ആവിഷ്കരിക്കുമെന്ന്
ഞാന്‍ ഭയപ്പെട്ടു തുടങ്ങി.
ഏത് വര വരച്ചാലും തെളിഞ്ഞു പോവും
എന്ത് ഒച്ചവെച്ചാലും അത് കേട്ടു പോവും
വര,വാക്ക്,ഒച്ച,ദൃശ്യം ഏതുകൊണ്ടായാലും
അടയാളപ്പെടുത്താനുള്ള എല്ലാ ശ്രമവും
അതിനെ അതല്ലാതാക്കും.
എങ്കിലും ഈ ലോകം എത്ര ഭംഗിയായി
അവ്യക്തതകളെ ആവിഷ്കരിക്കുന്നു.
സുഖമെന്നോ ദുഃഖമെന്നോ
ഇരുളെന്നോ വെളിച്ചമെന്നോ
ജീവനെന്നോ ജഡമെന്നോ
സ്വപ്നമെന്നോ സത്യമെന്നോ
ഒരിക്കലും വ്യക്തമാക്കുകയില്ല
ഒന്നിനേയും...
എങ്കിലും ഈ ലോകം എത്ര ഭംഗിയായി
മറുപടിഇല്ലാതാക്കൂഅവ്യക്തതകളെ ആവിഷ്കരിക്കുന്നു.
സുഖമെന്നോ ദുഃഖമെന്നോ
ഇരുളെന്നോ വെളിച്ചമെന്നോ
ജീവനെന്നോ ജഡമെന്നോ
സ്വപ്നമെന്നോ സത്യമെന്നോ
ഒരിക്കലും വ്യക്തമാക്കുകയില്ല
ഒന്നിനേയും...
വെയിലെ പൊള്ളുന്ന വരികള്‍
അവ്യക്തത കൊള്ളാം
മറുപടിഇല്ലാതാക്കൂകൊള്ളാം :)
മറുപടിഇല്ലാതാക്കൂ