gfc

എന്റടുത്താ കളി.

ഇന്നലെ മുറ്റത്തുവിരിഞ്ഞ
പൂവിനോട് ഞാന്‍ ചോദിച്ചു:

അല്ല,കണ്ടിട്ടില്ലല്ലോ ഇതേ വരെ
ആരാ...എന്താ‍...

താന്‍ ഒരു പൂവാണെന്നും
പ്രത്യുത്പാദനം എന്ന ധര്‍മം നിര്‍വഹിക്കാന്‍
ചെടിയെ സഹായിക്കാനായി വന്നതാണെന്നുമൊക്കെ
അതു പറഞ്ഞു നോക്കി.
ഞാനുണ്ടോ വിടുന്നു:

ഒരു പൂവിനെയൊക്ക തിരിച്ചറിയാനുള്ള
ബുദ്ധി എനിക്കുണ്ട്.
പൂ എന്ന് തെറ്റിദ്ധരിപ്പിച്ച്
എന്റെ മുറ്റത്ത് കടന്നുകൂടി
എന്റെ രഹസ്യങ്ങള്‍
പിടിച്ചെടുക്കാന്‍ നിയുക്തനായ
സി.ഐ.എ എജന്റല്ലേ നീ
സത്യം പറ

അയ്യോ,ഞാന്‍ വെറുമൊരു പൂവ് മാത്രമാണ്

എന്റെ പേര് ചെമ്പരത്തീന്നാ



ഞാനീ പുസ്തകമൊന്നു നോക്കട്ടെ
അഞ്ചിതള്‍,ചുവന്ന നിറം,കേസരം
ജനിദണ്ഡ്,പുഷ്പവൃതി,എല്ലാമുണ്ട്.
നീ ചെമ്പരത്തിയല്ല,
നീയാണ് ഹിബിസ്കസ് റോസാ സൈനന്‍സിസ്.
നീ ഒരു ചാരക്കേസാണെന്ന്
എനിക്കാദ്യമേ തോന്നിയതാണ്
എന്റടുത്താ കളി.

10 അഭിപ്രായങ്ങൾ:

  1. പിടികിട്ടിയില്ല (കവിതയല്ല)
    ഞാനൊരു സി ഐ ഐ ഏജന്റുമല്ല.
    പാവമാമൊരു പരാഗപ്രാണി
    പൂവില്‍ നിന്നു പൂവിലേയ്ക്കു പറക്കുന്നു
    പുതു പൂക്കള്‍ തേടുന്നു
    പുസ്തകം നോക്കട്ടെ
    ചെമ്പരത്തിയുടെ ച്ഛേദം പഠിക്കട്ടെ
    എന്നിട്ടു തേന്‍ കുടിക്കാം.

    മറുപടിഇല്ലാതാക്കൂ
  2. ഉം രസ്യന്‍!

    ഇതു ചെമ്പരത്തിയോ, ങൂഹും.ഒരു പൂവിനെ തിരിച്ചറിയാന്‍ കഴിയാത്ത മണ്ടനൊന്നുമല്ല ഞാന്‍.
    “നീയാണ് ഹിബിസ്കസ് റോസാ സൈനന്‍സിസ്.”
    വെറും ചെമ്പരത്തിയെന്നു പറഞ്ഞു നീ എന്നെ കബളിപ്പിക്കുന്നോ, ബ്ലഡി റാസ്കല്‍!

    മറുപടിഇല്ലാതാക്കൂ
  3. അതാണ്! കവിയും നിരൂപകനും തമ്മിലുള്ള കളി. സൌന്‍ദര്യവും ആസ്വാദകനും തമ്മില്‍.. അല്ലെങ്കില്‍ പോലീസും സാദാ പൌരനും തമ്മില്‍.

    മറുപടിഇല്ലാതാക്കൂ
  4. ഒരു കവിതയെ ഒക്കെ തിരിച്ചറിയാനുള്ള ബുദ്ധി എനിക്കൊണ്ട്... ഇതു കഥയല്ലെ.കവിതയെന്നുപറഞ്ഞ് പറ്റിക്കാന്‍ നോക്കുന്നോ... എന്നോടാ കളി...

    മറുപടിഇല്ലാതാക്കൂ
  5. വളരെ നന്നായിരിക്കുന്നു.

    “ഹിബിസ്കസ് റോസാ സൈനന്‍സിസ്”

    :)

    മറുപടിഇല്ലാതാക്കൂ
  6. ഒ.വി.വിജയന്റെ കഥ ഓര്‍ക്കുന്നുണ്ടാവുമല്ലോ അല്ലേ?

    മറുപടിഇല്ലാതാക്കൂ
  7. വിജയന്റെ ഏതു കഥയാണ് ദൈവമേ...
    ഓര്‍മയില്‍ ഒന്നുമില്ല.

    മറുപടിഇല്ലാതാക്കൂ