സമയത്ത് മുലപ്പാല്‍ കിട്ടാതായപ്പോള്‍
ഉണ്ണി വിരലീമ്പിത്തുടങ്ങി.
വിശപ്പ് ശക്തമായപ്പോള്‍
രണ്ടു കയ്യും ഒന്നിച്ച് വായിലിട്ട്
തിന്നാന്‍ തുടങ്ങി.
ഇങ്ങനെയാവും അവനവനെ തീറ്റ
ഒരു മനുഷ്യജന്മം തുടങ്ങി വെക്കുന്നത്...
പിന്നെപ്പിന്നെ ഇഷ്ടഭോജ്യമാവും ഒരാള്‍ക്ക് അയാള്‍.
മറ്റുള്ളവര്‍ക്കും വിളമ്പിത്തുടങ്ങും...
എത്ര തിന്നാലും വിളമ്പിയാലും തീരാത്ത
ഈ വിഭവം എത്ര ഇച്ഛാഭംഗങ്ങളുടെ
ഒരു ജീവിതത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്...
മാഷേ..... നല്ല ആശയം.
മറുപടിഇല്ലാതാക്കൂനെഞ്ചത്തു തുളച്ചു കേറണപോലെ.
ചിലര്‍ ചരിത്രത്തിലിരുന്നു വിളമ്പുന്നു.
ചിലര്‍ 'ചിത്രത്തില്‍' പണ്ടാരോ
വിളമ്പിവച്ചതിനെ വിളമ്പരം ചെയ്യുന്നു.
ഞാനെന്നെ വിളമ്പി വച്ചെന്നു വീണ്ടും
പറയാന്‍ വന്നതാണ്. മൊത്തത്തില്‍ പ്രതിയായിപ്പോയി.
എന്റെ ഇച്ഛാഭംഗങ്ങള്‍.
എന്റെ വലിയ പിഴവുകള്‍!.
Valare nannaayi..
മറുപടിഇല്ലാതാക്കൂsreedevi
മാഷേ നല്ല കവിത...
മറുപടിഇല്ലാതാക്കൂ