എഴുതിത്തീര്‍ന്ന ഒരു പേനയെക്കുറിച്ച്
അനുതാപങ്ങള്‍ സൂക്ഷിക്കുന്നതെന്തിന് ?
കുപ്പയിലേക്ക് അതിനെ വലിച്ചെറിയണം.
അതിന്റെ സങ്കടങ്ങള്‍ ഒച്ചുകളോ
പഴുതാരകളോ ആയി വീട്ടിനുള്ളിലേക്ക്
വീണ്ടും അരിച്ചു വരാതെ നോക്കണം.
വേണമെങ്കില്‍ വലിച്ചെറിഞ്ഞ പേന
എന്ന പേരില്‍ ഒരു കവിതയെഴുതാം.
ഒരു അനുസ്മരണാഘോഷത്തിനും സ്കോപ്പുണ്ട്.
സന്തോഷിക്കുക.
അതിനു മീതെ മോട്ടോര്‍ സൈക്കിളോടിച്ച്,
അതിനു മീതെ കുടിച്ച് കൂത്താടി,
അതിനു മീതെ ബോധം കെട്ട് കിടന്ന്,
അതിനുമീതെ പുഴുക്കളെപ്പോലെ ഇഴഞ്ഞ്,
അതിനുമീതെ ആര്‍ത്തുവിളിച്ച്,
ഓരോ അന്ത്യത്തിന്റെയും നിസ്സാരതയെ
‘നിസ്സാരത നിസ്സാരത’എന്ന് പുച്ഛിക്കുന്നതാണ്
അതിന്റെയൊരു രീതി.
നല്ല വരികള്‍.
മറുപടിഇല്ലാതാക്കൂ"സന്തോഷിക്കുക.
മറുപടിഇല്ലാതാക്കൂഅതിനു മീതെ മോട്ടോര്‍ സൈക്കിളോടിച്ച്,
അതിനു മീതെ കുടിച്ച് കൂത്താടി,
അതിനു മീതെ ബോധം കെട്ട് കിടന്ന്,
അതിനുമീതെ പുഴുക്കളെപ്പോലെ ഇഴഞ്ഞ്,
അതിനുമീതെ ആര്‍ത്തുവിളിച്ച്,
"
ആ പേന എഴുതിയിട്ട് അക്ഷരങ്ങളോ വരച്ചിട്ട വരകളോ ഇതൊന്നും ചോദിക്കാന്‍ വരില്ലെന്ന് കരുതിയോ?
പ്രപഞ്ചത്തിന് അതിന്റേതായ രീതിയുണ്ട്.അത് തച്ചുടച്ച് പണിതുകൊണ്ടേയിരിക്കും.ബാക്കി നില്‍ക്കുമെന്നത് ഒരു വ്യാമോഹം മാത്രമാണ്.
മറുപടിഇല്ലാതാക്കൂഅടയിരുന്നതിന്റെ ചൂടെങ്കിലും ബാക്കി കാണില്ലേ മാഷേ? എന്നേക്കുമല്ല,കുറഛ്കു കാലത്തേങ്കിലും
മറുപടിഇല്ലാതാക്കൂആറിക്കൊണ്ടിരിക്കുന്ന ആ ചൂടിനെ തിരിച്ചു വിളിക്കും ചിലര്‍.അതു വരികയില്ല,നിശ്ചയം.
മറുപടിഇല്ലാതാക്കൂമുഴുവനായി തണുത്തു പോകും മുന്‍പ് ഈ ലോകം അതിനു കാട്ടിക്കൊടുക്കണം/കാട്ടിക്കൊടുത്തിരിക്കും അതിന്റെ നിസ്സാരത.
മാഷെ ,
മറുപടിഇല്ലാതാക്കൂനല്ലതിനെ ഓര്‍ക്കുന്നതുതന്നെ നല്ലത് ,
ചീത്തതിനെ ഓര്‍ക്കാതിരിക്കുന്നത് നല്ലതെങ്കിലും ,
അതിനു പറ്റണമെങ്കില്‍
കുറച്ചെങ്കിലും ചങ്കൂറ്റം വേണം :)
ഓ !
സമാധാനമായി കുറച്ചുകാലമായി നെഗറ്റീവ് കവിതകള്‍ മാത്രമായിരുന്നു അവിടെനിന്നും വന്നിരുന്നത് :)
“ഓരോ അന്ത്യത്തിന്റെയും നിസ്സാരതയെ
മറുപടിഇല്ലാതാക്കൂ‘നിസ്സാരത നിസ്സാരത’എന്ന് പുച്ഛിക്കുന്നതാണ്
അതിന്റെയൊരു രീതി.“
അതെ അതാണ് വേണ്ടത്... അല്‍പ്പം പ്രയാസമെങ്കിലും സ്വായത്തമാക്കവുന്നതേ ഉള്ളൂ.
:)