gfc

കണ്ണാടിയില്‍ ഒരാളുണ്ട്

കണ്ണാടിയില്‍ ഒരാളുണ്ട്.
ചിലപ്പോഴൊക്കെ
ഞാന്‍ പോയി നോക്കും.
അതേ കണ്ണുകള്‍,പുരികം
ചുണ്ടുകള്‍,അതേ ഭാവം..
വല്ലാത്ത സ്നേഹം വരും.
എന്തുകുറ്റം ചെയ്തിട്ടാണ്
ഈ ചില്ലിന്‍ തടവിലായതെന്ന്
എപ്പോഴും ചോദിക്കാന്‍ തോന്നും?
ചോദിക്കില്ല,ഒരു ചോദ്യം കൊണ്ട്
പൊട്ടിയൊഴുകാവുന്ന ഒരണക്കെട്ടിനോട്
ഒന്നും ചോദിക്കുവാനാവില്ല,
വിചാരപ്പെടാനല്ലാതെ.

13 അഭിപ്രായങ്ങൾ:

  1. ഒരു ചോദ്യം കൊണ്ട്
    പൊട്ടിയൊഴുകാവുന്ന ഒരണക്കെട്ടിനോട്
    ഒന്നും ചോദിക്കുവാനാവില്ല.
    ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  2. ഇന്നത്തെ ലോകത്ത്‌, വിചാരങ്ങളെ അതിന്റേതായ വിലയില്‍ പരിഗണിയ്ക്കുന്നവര്‍ കുറയുന്നു മാഷേ..
    അതുകൊണ്ട്‌,

    ചോദ്യങ്ങള്‍ ശരവേഗം കാണട്ടെ,
    ഉത്തരങ്ങളും, മറുചോദ്യങ്ങളും
    അണപൊട്ടിയൊഴുകട്ടെ..!!
    കണ്ണാടിത്തടവറയില്‍ നിന്നും
    ശബ്ദലോകത്തിലേയ്ക്ക്‌
    രൂപത്തെ ആനയിച്ചാലും..

    മറുപടിഇല്ലാതാക്കൂ
  3. വിഷ്ണൂ തനിക്ക് കവിതയുടെ കലി ബാധിച്ചിരിക്കുന്നൂ. സൂക്ഷിച്ചോളൂ, കവിത, കള്ള്, കമ്മ്യൂണിസം, കഞ്ചാവ്, തുടങിയവുടെ ബാധ കൂടിയാല്‍ ഒഴിഞ്ഞ് പോകാന്‍ ബുദ്ധിമുട്ടാണ്.:)
    കവിത ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  4. ബാധ തന്നെ. സംശ്യല്യ.
    -സുല്‍

    മറുപടിഇല്ലാതാക്കൂ
  5. ഒരു ചോദ്യം കൊണ്ട്
    പൊട്ടിയൊഴുകാവുന്ന ഒരണക്കെട്ടിനോട്
    ഒന്നും ചോദിക്കുവാനാവില്ല.

    കവിത ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  6. യ്യോ ..അപരന്‍, ബാധയല്ല...;)

    മറുപടിഇല്ലാതാക്കൂ
  7. ശുദ്ധ ഭാവന...
    നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  8. http://mandatharangal.blogspot.com/
    jagathy thamasakal just visit this
    http://mandatharangal.blogspot.com/

    മറുപടിഇല്ലാതാക്കൂ
  9. നല്ല കവിത കണ്ണാടിയില്‍ കണ്ടു

    മറുപടിഇല്ലാതാക്കൂ
  10. നല്ല കവിത കണ്ണാടിയില്‍ കണ്ടു

    മറുപടിഇല്ലാതാക്കൂ