gfc

ഇന്ന് പകല്‍ 12:15

ഉടഞ്ഞ കണ്ണാടി പോലെയാണ് പാടം
ആകാശം എപ്പോഴും അതിലേക്ക്
മഴമുടിയിഴകള്‍ ചീകിയിട്ടുകൊണ്ടിരുന്നു.
സൂര്യന്‍ ഒരു കറുത്ത മേഘത്തിന്റെ
ഉമ്മറത്തു കയറിയിരുന്ന്
ഒരു കട്ടന്‍ കാപ്പി കുടിക്കുകയാണ്.
വെളുത്ത കൊറ്റികള്‍ മാത്രം
നനഞ്ഞു നനഞ്ഞ് നിര്‍വിഘ്നം
തപസ്സു തുടര്‍ന്നു.
എന്റെ തണുത്ത ഇറച്ചി
കൂടുതല്‍ തണുത്തതുകൊണ്ടാവണം
ഒരാള്‍ കുഴിച്ചുകുഴിച്ച് അകത്തേക്കു പോയി.

6 അഭിപ്രായങ്ങൾ:

  1. തണുത്ത പകല്‍, അല്ലേ വിഷ്നുപ്രസാദ്.

    മറുപടിഇല്ലാതാക്കൂ
  2. “ഉടഞ്ഞ കണ്ണാടി പോലെയാണ് പാടം
    ആകാശം എപ്പോഴും അതിലേക്ക്
    മഴമുടിയിഴകള്‍ ചീകിയിട്ടുകൊണ്ടിരുന്നു.”

    നന്നായി ഇഷ്ടപ്പെട്ടു,മാഷേ...
    :)

    മറുപടിഇല്ലാതാക്കൂ
  3. കുഴിഞ്ഞു കുഴിഞ്ഞു പോയവനെ തിരിച്ചു വിളിച്ച്‌, തണുപ്പാറ്റാന്‍ ഒരു കട്ടന്‍ കൊടുക്കുകയുമാവാം...

    മറുപടിഇല്ലാതാക്കൂ
  4. ഇതു വായിച്ചു കഴിഞ്ഞപ്പോള്‍
    ഒരു വിറയല്‍
    തണുത്തു വിറയല്‍
    -സുല്‍

    മറുപടിഇല്ലാതാക്കൂ
  5. ആകാശം മഴ മേഘം സൂര്യന്‍/ഉടഞ്ഞ കണ്ണാടി, മുടിയിഴ, കാപ്പി
    ഇങ്ങനെ കണ്ണാടിയ്ക്കൊരു പുതിയമാനം കിട്ടുന്നു. ആകാശവും ഭൂമിക വസ്തുക്കളും ഒന്നിച്ചു ലയിക്കുന്നു.. പക്ഷേ കൊറ്റികളിലെത്തുമ്പോള്‍ ഇങ്ങനെ ഒരു സാദ്ധ്യത നഷ്ടമാവുന്നു..തണുത്ത ഇറച്ചിയിലും...ശരിയല്ലേ?
    എങ്കിലും അവസ്ഥ(mood) മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്..
    ഇത് ഒരു ശൈലീപരമായ വിശകലം മിനിക്കഥപോലെ! :)

    മറുപടിഇല്ലാതാക്കൂ
  6. അരുന്ധതി,ശ്രീ,ചന്ദ്രകാന്തം,വെള്ളെഴുത്ത്,സുല്‍...വായിച്ച് അഭിപ്രായം കോറിയിട്ടതിന് നന്ദി.

    വെള്ളെഴുത്തിന്-
    താങ്കള്‍ പറഞ്ഞത് നേരു തന്നെ.ഇത് ഒരു ‘മൂഡ്’ഉണ്ടാക്കാന്‍ മാത്രം എഴുതിയതാണ്.
    കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ തോരാത്ത മഴയാണ്.ആ ഒരവസ്ഥ ഒന്നു പങ്കു വെച്ചുവെന്നു മാത്രം... :)

    മറുപടിഇല്ലാതാക്കൂ