gfc

കാഞ്ഞിരം

ഇല പറിച്ചു കടിച്ച്
കാര്‍ക്കിച്ചു തുപ്പിയകുട്ടിയോട്
ലോകത്തിന്റെ മുഴുവന്‍
കയ്പ്പും പേറി കാഞ്ഞിരം പറഞ്ഞു:
'കയ്പ്പ് ജന്മസ്വഭാവമായിപ്പോയി;
മധുരിക്കുകയും പുളിക്കുകയും
ചെയ്യുന്ന ആയിരം മരങ്ങള്‍ക്കിടയില്‍
കയ്പ്പ് എന്റെ മൌലികത.'

(31-3-2000)

6 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍12/22/2006 12:06 PM

    കയ്പുള്ളതിനും നിലനില്‍ക്കേണ്ടേ മാഷേ..?
    മാഷുടെ മുന്‍സ്രൃഷ്ടികളുടെ നിലവാരം കാഞ്ഞിരം കാണിച്ചില്ല.
    (സ്വകാര്യ അഭിപ്രായം മാത്രമാണ്‌..)

    മറുപടിഇല്ലാതാക്കൂ
  2. സുന്ദരമായ ഒരു കയ്പ്പുള്ള സത്യം കാഞ്ഞിരം പറഞ്ഞിരിക്കുന്നു. ഒരു ദാര്‍ശനിക സത്യം.... മൌലികതയോളം സൌന്ദര്യമുള്ളതും, അന്തസ്സാര്‍ന്നതുമായ കയ്പ്പിനെ ചുമക്കുന്ന കാഞ്ഞിരം ധന്യ ജന്മം തന്നെ !!! വിഷ്ണുപ്രസാദ്‌, ചിത്രകാരന്റെ അഭിവാദ്യങ്ങള്‍!!!!!!

    മറുപടിഇല്ലാതാക്കൂ
  3. 'കയ്പ്പ് ജന്മസ്വഭാവമായിപ്പോയി;
    മധുരിക്കുകയും പുളിക്കുകയും
    ചെയ്യുന്ന ആയിരം മരങ്ങള്‍ക്കിടയില്‍
    കയ്പ്പ് എന്റെ മൌലികത.'

    മധുരിക്കുകയും പുളിക്കുകയും
    ചെയ്യുന്ന ആയിരം മരങ്ങള്‍ക്കിടയില്‍
    കാഞ്ഞിരം ഔഷധമാണ്, എന്നുവെച്ച് ഈ കയ്പ്പിന്റെ മൌലികത മറ്റു രസങ്ങളെയെല്ലാം ഇല്ലാ‍താക്കി ഞാന്‍ മാത്രം മതി എന്നു വാശി പിടിച്ചാലോ?

    മറുപടിഇല്ലാതാക്കൂ
  4. എനിക്കിത് വളരെ ഇഷ്ടമായി. ചിലരോടൊക്കെ പറയണം എന്നും വിചാരിക്കാറുണ്ട്.
    നന്ദി.

    മറുപടിഇല്ലാതാക്കൂ