gfc

മര്‍ദ്ദകര്‍ക്കുള്ള സന്ദേശം

തേഞ്ഞ് വാറുപൊട്ടിയ ചെരുപ്പിനെ
വലിച്ചെറിഞ്ഞ് ചരല്‍ വഴിയിലൂടെ നടന്നു.
കാലങ്ങളായി അടക്കിവെച്ച മൂര്‍ച്ചകള്‍
കല്ലുകളും മുള്ളുകളും മൃദുലമായ
പാദങ്ങളില്‍ പരീക്ഷിച്ചു.
നിത്യമര്‍ദ്ദിതരുടെ ഭാഷയില്‍ അവ പറഞ്ഞു:
‘ചെരുപ്പിന്റെ കവചമുപേക്ഷിച്ച്
എന്നെങ്കിലും നീ പുറത്തുവരുമെന്ന്
ഞങ്ങള്‍ക്കറിയാമായിരുന്നു.
എല്ലാ മര്‍ദ്ദകരോടും ഈ സന്ദേശം
അറിയിച്ചേക്കൂ....
ഞങ്ങള്‍ തോറ്റിട്ടില്ല,
മൂര്‍ച്ച കുറഞ്ഞിട്ടുമില്ല.’

9 അഭിപ്രായങ്ങൾ:

  1. വിഷ്ണൂ, മൂര്‍ച്ച കുറയാത്ത, തോല്‍ക്കാത്ത മനസ്സിന് അഭിവാദ്യങള്‍

    മറുപടിഇല്ലാതാക്കൂ
  2. ഇതിന് ഞാന്‍ കാണുന്ന അര്‍ത്ഥം
    വാ വാ ... കാറും പത്രാസുമൊന്നുമില്ലാതെ ഒരു നാള്‍ വരുമല്ലോ ഞങ്ങളുടെ വോട്ടിന് അപ്പോള്‍ കാണിച്ച് തരാം ഞങ്ങളുടെ വീര്യം

    മറുപടിഇല്ലാതാക്കൂ
  3. വിഷ്ണുപ്രസാദ്‌, നല്ലൊരു വീക്ഷണകോണ്‍..!!! കല്ലുകളുടെയും മുള്ളുകളുടേയും വിപ്ലവവീര്യവും കവി വ്രണിത പാദങ്ങളുടെ നോവിലൂടെ അറിയുന്നു. ആവിഷ്ക്കരിച്ചിരിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  4. ആശയം നന്നായിരിക്കുന്നു,ഉപയോഗിച്ച ഭാഷയും

    മറുപടിഇല്ലാതാക്കൂ
  5. ചെരുപ്പിന്റെ കവചമുപേക്ഷിച്ച്
    എന്നെങ്കിലും നീ പുറത്തുവരുമെന്ന്
    ഞങ്ങള്‍ക്കറിയാമായിരുന്നു.
    കവചമുപേക്ഷിച്ചപോഴും മര്‍ദ്ദനം തന്നെ..
    നല്ല ആശയം വിഷ്ണുജീ.

    മറുപടിഇല്ലാതാക്കൂ
  6. വളരേ നല്ല കവിത..
    എനിക്കിഷ്ടപ്പെട്ടു മാഷേ..

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍12/19/2006 11:51 PM

    കൊള്ളാം..... നന്നായി

    മറുപടിഇല്ലാതാക്കൂ
  8. വിമതന്‍ ,വിചാരം,ചിത്രകാരന്‍ ,അബ്ദു,വേണുജി,ഇടിവാള്‍ , സിജി,ഗവേഷകന്‍ ... ഏവര്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ