gfc

പരിക്ക്

എല്ലാ മുഖ ങ്ങളും പരിക്കു പറ്റിയവയായിരുന്നു;
അച്ഛന്റെ ,അമ്മയുടെ,അനുജത്തിയുടെ,
ഭാര്യയുടെ, കൂട്ടുകാരന്റെ ,എന്റെ....
എല്ലാ ഹൃദയങ്ങളും പരിക്കു പറ്റിയവയായിരുന്നു;
അച്ഛന്റെ ,അമ്മയുടെ,അനുജത്തിയുടെ,
ഭാര്യയുടെ, കൂട്ടുകാരന്റെ ,എന്റെ....
എല്ലാം സ്നേഹത്തിന്റെ പരിക്കുകളായിരുന്നു....;
അച്ഛന്റെ ,അമ്മയുടെ,അനുജത്തിയുടെ,
ഭാര്യയുടെ, കൂട്ടുകാരന്റെ ,എന്റെ....
ഓരോ വയസ്സു കൂടുമ്പോഴും
കണ്ണുകള്‍ കൂടുതല്‍ കലങ്ങിക്കലങ്ങി..
ഓരോ ദിവസം ചെല്ലുംതോറും
കവിളുകള്‍ കുഴിഞ്ഞു കുഴിഞ്ഞ് ...
ഓരോ മണിക്കൂറിലും മുടിയിഴകള്‍
കൊഴിഞ്ഞു കൊഴിഞ്ഞ്...
സ്നേഹത്തിന്റെ പരിക്കുകള്‍
നിറഞ്ഞ ശില്പങ്ങള്‍
മുഖാമുഖം നിസ്സംഗരായി
ഒരേ മ്യൂസിയത്തില്‍ ...

2 അഭിപ്രായങ്ങൾ:

  1. ജീവിതം അര്‍ത്ഥരഹിതമാണോ.. നരജന്മം ശാപമാണോ..? ഏതായാലും ശുഭാപ്തിവിശ്വാസിയാകാന്‍ പറയാന്‍ ഞാന്‍ ആളല്ല.

    ഇന്നാണ് ബ്ലൊഗ് കണ്ടത്, അല്പം വൈകി എന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  2. വീട് ഒരു മ്യൂസിയം.ഇവിടെ ഈ പരിക്കു പറ്റിയ മുഖങ്ങളില്‍ നിന്ന് വേണം എനിക്കെന്റെ ജീവിതം വായിച്ചെടുക്കാന്‍.നിസ്സംഗത മാത്രം മരുന്നാവുന്ന
    വിഷവേള.ഓര്‍മ ജീവിതത്തെ തല്ലിക്കെടുത്തുമെങ്കില്‍
    ജീവിതാസക്തി ഓര്‍മകളെ തല്ലിക്കെടുത്തിക്കോട്ടെ.അദമ്യമായ ജീവിതാസക്തി തന്നെയാണ് ആത്മഹത്യയിലൂടെ ഒരാള്‍ ലോകത്തോട്
    വിളിച്ചു പറയുന്നതും.

    മറുപടിഇല്ലാതാക്കൂ