വേദനകളുടെ തീകൂട്ടിയ നെഞ്ച്
എനിക്ക് പറിച്ചുതന്നിട്ട്
അവള്‍ പറഞ്ഞു:
എന്റെ ഹൃദയം നിനക്കുള്ളതാണ്.
അവളുടെ മിടിപ്പുകളുടെ ഭാണ്ഡം
സ്വീകരിച്ചപ്പോള്‍
എന്റെ ചോര കത്തി.
ആകാശത്തിന്റെ ഒരു കഷ്ണം
തടാകത്തിലേക്ക് തകര്‍ന്നുവീണു.
ആ ഒഴിവില്‍ നിലാവിന്റെ
മൊട്ടത്തല കണ്ടു.
ഞാന്‍ സന്തോഷിച്ചു.
പക്ഷേ.....
(3-8-2000)
നിലാവിന്റെ മൊട്ടത്തല - ഞാന്‍ അടിഞ്ഞു പോയി മാഷേ.. ഒരു രക്ഷയുമില്ലാത്ത പ്രയോഗം.. പകരം വയ്ക്കാന്‍ വേറൊന്നില്ല. ഞാന്‍ ഈ ബ്ലോഗിന്റെ പബ്ലിസിറ്റി ഏറ്റെടുത്താലോ എന്നാലോചിക്കുവാ..
മറുപടിഇല്ലാതാക്കൂ