gfc

ഒരു പോലീസുകാരന്റെ ലഘുജീവചരിത്രം.

കൊള്ളമുതലുമായി പോകുന്ന രാത്രിയെ
സൂര്യന്‍ എന്ന പോലീസുകാരന്‍ പിന്തുടര്‍ന്നു.
സേവനകാലം കഴിഞ്ഞിട്ടും തിരുമാലിയുടെ
കോളറില്‍ പിടികിട്ടിയില്ല.
വിടവാങ്ങല്‍ ചടങ്ങിലെ പ്രസംഗത്തില്‍
അയാള്‍ പറഞ്ഞു:‘സത്യം കണ്ടെത്തുക പോലെ
പ്രധാനമാണ് അന്വേഷണവും.
കള്ളനെ പിടിക്കാനായില്ലെങ്കിലും
തിരിച്ചറിയുക പ്രധാനമാണ്.’
പെട്ടെന്ന് തിരമാലകളില്‍ പൊന്തിയ
ഒരു തിമിംഗലം സൂര്യനെ വിഴുങ്ങി.
അന്വേഷണം ഇനിയും തുടരുമായിരിക്കും...
(2001 ജൂണ്‍ 2)

3 അഭിപ്രായങ്ങൾ:

  1. വിടവാങ്ങല്‍ ചടങ്ങിലെ പ്രസംഗത്തില്‍
    അയാള്‍ പറഞ്ഞു:‘സത്യം കണ്ടെത്തുക പോലെ
    പ്രധാനമാണ് അന്വേഷണവും.
    കള്ളനെ പിടിക്കാനായില്ലെങ്കിലും
    തിരിച്ചറിയുക പ്രധാനമാണ്.’

    ആള് പുലിയാണല്ലേ?

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം. നന്നായിട്ടുണ്ട്. :-)

    മറുപടിഇല്ലാതാക്കൂ
  3. ഇതിന്റെ ഫ്രയിം സെറ്റിങ്ങ് ഒത്തിരി ഇഷ്ടപെട്ടു,ഇനി എനിക്ക് ചിന്തിക്കാന്‍ ഇടം തരുന്ന വാക്കുകള്‍.

    -പാര്‍വതി.

    മറുപടിഇല്ലാതാക്കൂ