അവള്‍
ഭയന്നപ്പോഴൊക്കെ ഒരു പല്ലി.
പ്രണയത്തിന്റെ വാലു മുറിച്ചിട്ട്
‘അതു താനല്ലിയോ ഇത്’ എന്ന്
ചുവരിനെ ,തറയെ ,മോന്തായത്തെ
ആശങ്കപ്പെടുത്തി...രക്ഷപ്പെട്ടു.
ഈ പ്രണയവാല്‍
എങ്ങനെ തുന്നിച്ചേര്‍ക്കുമെന്ന്
‘മന:ശാസ്ത്രജ്ഞനോട് ചോദിക്ക്’
എന്ന പംക്തിയിലേക്ക്
എഴുതിചോദിച്ചാലോ
എന്നായി കാമുകന്‍.
ഈ കാമുകന്മാരുടെ കാര്യം ഭയങ്കര കഷ്ടമാണല്ലേ..
മറുപടിഇല്ലാതാക്കൂ