gfc

ഉഭയ ജീവിതം

കരയില്‍ നിന്ന് കുളത്തിലേക്ക്
കാല് തെറ്റി വീണ്
ഒരു തവള മുങ്ങിമരിച്ചു.
കഥകള്‍ തിന്ന് ജീവിച്ചിരുന്ന
ഒരു ചിതല്‍ അബദ്ധ്ത്തില്‍
ഒരു കവിത തിന്ന് ചത്തു.
ക്യാമറയിലൂടെ ഒരാള്‍
നോക്കിയതുകൊണ്ട്
നടന്നു പോയ ഒരാള്‍
ചിത്രമായി നടുറോഡില്‍
മറിഞ്ഞു വീണു.

17-4-2000

4 അഭിപ്രായങ്ങൾ:

  1. വളരെ നന്നായിരിക്കുന്നു മാഷേ ഈ കവിത...സൂക്ഷ്മമായ വിയോജിപ്പുകള്‍ നിറഞ്ഞ ഒരു എതിരെഴുത്തിനെ വായിപ്പിക്കുന്നു ഈ വരികള്‍..
    അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  2. നന്നായിരിക്കുന്നു,
    തുടര്‍ന്നും എഴുതൂ

    മറുപടിഇല്ലാതാക്കൂ
  3. മാഷേ, പെര്‍ങ്ങോടന്‍ ആണ് ഈ ബ്ലോഗിലേയ്ക്കു ചൂണ്ടിക്കാട്ടിയത്. ഈ കവിത വേറിട്ട അനുഭവമാണ്. “കഥകള്‍ തിന്നു ജീവിച്ചിരുന്ന ഒരു ചിതല്‍ അബദ്ധത്തില്‍ ഒരു കവിത തിന്നു ചത്തു” സുന്ദരം.

    ഓഫ് ടോപ്പിക്: കമന്റു മോഡറേഷന്‍ മനഃപൂര്‍വ്വം ഇട്ടതാണോ? ഒരിയ്ക്കല്‍ എന്റെ ബ്ലോഗില്‍ ഞാന്‍ അറിയാതെ അങ്ങനെ സെറ്റു ചെയ്തിരുന്നതായി ഓര്‍ക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. നന്നായിട്ടുണ്ട് മാഷേ!
    പുലിയാണ് കേട്ടാ!

    മറുപടിഇല്ലാതാക്കൂ

To listen you must install Flash Player.