മേഘക്കുടുക്കയില്‍ നിന്ന്
രണ്ടു നക്ഷത്രങ്ങള്‍
കൈയിലെടുത്ത്
ആകാശം ചിരിച്ചു.
താഴെ നിലാവിന്റെ പുതപ്പില്‍
ചുരുണ്ടു കിടന്നുറങ്ങുന്ന ഭൂമി.
എന്തെല്ലാം മറന്നിരിക്കുന്നു ഭൂമി...!
ആകാശം ഭൂമിയുടെ കവിളില്‍ ചുംബിച്ചു.
അവിടെ, കവിളില്‍
ഉണങ്ങിയ കണ്ണുനീരിന്റെ ഉപ്പ്.
(28-8-2000)
മറ്റെങ്ങും കാണാത്ത ഒരു വിഷ്ണു :-)
മറുപടിഇല്ലാതാക്കൂ-പാര്‍വതി.
“ആകാശം ഭൂമിയുടെ കവിളില്‍ ചുംബിച്ചു.
മറുപടിഇല്ലാതാക്കൂഅവിടെ, കവിളില്‍
ഉണങ്ങിയ കണ്ണുനീരിന്റെ ഉപ്പ്.“
അത് നന്നായി ... ഇഷ്ടായി... :)