സൂര്യവെളിച്ചത്തെ ചതുരങ്ങളായി മുറിച്ച്
നിലത്തിട്ട ജനാല
ചോരക്കറ വീണ നിഴല്‍ക്കളങ്ങളില്‍
ചൂണ്ടി പറയുകയാണ്:
‘സൂര്യന്‍ ചതുരാകൃതിയിലാണ്.’
എന്റെ ജനാലേ..,
നീ എന്നെയും മുറിച്ച്
ചതുരങ്ങളാക്കി
മറ്റുള്ളവരോട് പറയും
‘വിഷ്ണു പ്രസാദ് ചതുരാകൃതിയിലാണ്..’എന്ന്.
കാറ്റും വെളിച്ചവും കടക്കാന്‍
സ്ഥാപിച്ച നീ
ഈ പണി ചെയ്തത്
ശരിയായോ...?
(27-7-2000)
വിഷ്ണുവിന്റെ ആശയങ്ങള്‍ ചിന്തോദ്ദീപകമാണു്, അതില്‍ കവിതയുണ്ടെന്നു തന്നെ ഞാനും വിശ്വസിക്കുന്നു.
മറുപടിഇല്ലാതാക്കൂപ്രിയ പെരിങ്ങോടന്‍,
മറുപടിഇല്ലാതാക്കൂതാങ്കളുടെ ഈ കമന്ടുകള്‍ എന്നെ സന്തോഷിപ്പിക്കുന്നുണ്ട്.മലയാളം ബ്ലോഗര്‍മാരുടെ കൂട്ടായ്മയിലേക്ക് ഒരുപ്രവേശനം തരപ്പെടുത്തിത്തരുമോ...
നല്ലവരികള്‍...
മറുപടിഇല്ലാതാക്കൂവിഷ്ണൂ സ്വാഗതം.
വിഷ്ണു, ആദിത്യന്‍ എന്ന ബ്ലോഗറെഴുതിയ നിര്‍ദ്ദേശങ്ങള്‍ ഇവിടെ കാണാം. ഒന്നു വായിച്ചുനോക്കൂ. ബൂലോഗത്തില്‍ അംഗമാകുന്നതിനെ കുറിച്ചും അതിലുണ്ടു്.
മറുപടിഇല്ലാതാക്കൂ