അവതരിപ്പിക്കുന്നു,പ്രണയം
(സ്പോണ്‍സേഡ് ബൈ ക്ലോസപ് ടൂത്ത് പേസ്റ്റ് )
രണ്ടു നിലക്കെട്ടിടത്തിന്റെ മുകളില്‍
ആളില്ലാത്ത തക്കത്തിന്
ക്ലോസപ്പിന്റെ ചുവന്ന പ്ലവത്തില്‍
143 കുറിച്ചത്
പത്താം ക്ലാസില്‍ 210 കിട്ടില്ലെന്ന്
ഉറപ്പിച്ച ഒരു പെണ്‍കുട്ടിയുടെ ബുദ്ധിമാന്ദ്യം.
കമ്പ്യൂട്ടര്‍ കാലത്ത് പ്രണയത്തിന്
ഒരുമ്പെടാന്‍ ജീനില്‍ ഒരു മന്ദബുദ്ധിയുടെ
ഗുപ്തഗുണമെങ്കിലും ഉണ്ടാവണം.
ഭാവിയെക്കുറിച്ച് വേവലാതിപ്പെടാന്‍
ജനിതകത്തില്‍ 3:1എന്ന അനുപാതം
നല്ലത് തന്നെ.
ക്ലോസപ്പിന്റെ ചുവന്ന മണത്തില്‍
പ്രണയത്തിന്റെ വായ്നാറ്റമുണ്ടെന്ന്
വ്യവസ്ഥാപിത മന്ദബുദ്ധിയായ
കവി അറിയുന്നതെങ്ങനെ?
പക്ഷേ കൂറകള്‍ക്കും പാറ്റകള്‍ക്കുമുള്ള വിധം
അയാള്‍ക്ക് രണ്ട് സ്പര്‍ശിനികള്‍ ഉണ്ടായിരുന്നു.
അത് കണ്ണുള്ളവര്‍ കണ്ടിരുന്നു.
പ്രകാശം ,ശബ്ദം,ഗന്ധം എന്നിവയ്ക്ക്
ഒരു പരാസമുണ്ട്.
സ്പര്‍ശത്തിനും ഒരു പരാസമുണ്ട്.
അതില്‍ പ്രണയമെന്ന ഒരു സ്പര്‍ശം മാത്രം
നാഡികള്‍ എങ്ങനെയോ പിടിച്ചെടുക്കും.
പക്ഷേ പഴയ ട്യൂബ് ലൈറ്റുകള്‍ കത്തുന്നത്ര
സാവകാശമാണതിന്റെ ചിരി.
I LOVE YOU എന്ന് ഹിന്ദി സിനിമകളില്‍
പാടിപ്പറക്കുന്നതു പോലെ അയാള്‍ ജനല്‍ തുറന്നു പറന്നു.
മലയാള സിനിമയിലേതു പോലെ
അവരുടെ പാട്ടുസീനില്‍
ആ പ്രദേശത്തെ മുഴുവന്‍
ആണുങ്ങളും പെണ്ണുങ്ങളും
കയ്യും കാലും ചന്തിയും ആട്ടിക്കൊണ്ടിരുന്നു.
തമിഴ് സിനിമയിലേത് പോലെ
നായകന്‍ നടന്നു വരുമ്പോള്‍
അന്തരീക്ഷത്തില്‍
‘ബാഷ...ബാഷ...’ എന്ന് ആരോ
പരിചയപ്പെടുത്തി.
ഇംഗ്ലീഷ് സിനിമയില്‍
കപ്പല്‍ മുങ്ങും പോലെയോ
അമേരിക്കയെ കടലെടുക്കും പോലെയോ
കൊറ്റുങ്കാറ്റും ഉല്‍ക്കയും ഭൂമിയെ
പുഴക്കിയെടുക്കുന്നതു പോലെയോ
പ്രണയം അവരെ ബാധിച്ചു.
പാട്ടുസീനുകള്‍ കഴിഞ്ഞപ്പോഴാണ്
ക്ലൈമാക്സ്.
സംഭവം ഇതാണ്-സമയം.
പ്രണയത്തിനും സമയത്തിനും
ഇടയ്ക്കെന്ത് എന്ന് സാമ്പ്രദായികര്‍ .
പ്രണയത്തിന് കണ്ണില്ല കാതില്ല
എന്നൊക്കെ ചില .....കള്‍ .
പ്രണയത്തിന് ഉള്ളതെന്ത്?
ഫീഡ്ബാക്ക്.../...ഫോര്‍വാഡ്
പട്ടുസീന്‍ ....അതിനു ശേഷം...?
നായിക പ്രണയിക്കുന്നില്ല.
അതിന്...?
കവി പ്രണയിക്കുന്നു....
മന്ദബുദ്ധി പ്രണയിച്ചപ്പോള്‍
ട്യൂബ് ലൈറ്റ് കവി പ്രണയിച്ചില്ല.
ട്യൂബ് ലൈറ്റ് പ്രണയിച്ചപ്പോള്‍
ഫ്യൂസൂരിയ ഡാഷ്
മേഘങ്ങള്‍ക്കിടയില്‍
ഒളിച്ചിരിപ്പാണ്.
നമുക്കെന്തുകൊണ്ട് ഒരേ സമയം
പ്രണയിക്കാനാവുന്നില്ല.....?
ഉദാഹരണത്തിന് എട്ടുമണി,
എട്ടുമണി എന്ന കുറ്റി കൊണ്ട്
പ്രണയത്തെ തറച്ചു നിര്‍ത്താനാവാത്തതെന്ത്..?
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂനമുക്കെന്തുകൊണ്ട് ഒരേ സമയം
മറുപടിഇല്ലാതാക്കൂപ്രണയിക്കാനാവുന്നില്ല.....?
ഉദാഹരണത്തിന് എട്ടുമണി,
എട്ടുമണി എന്ന കുറ്റി കൊണ്ട്
പ്രണയത്തെ തറച്ചു നിര്‍ത്താനാവാത്തതെന്ത്..?