gfc

അവസരവാദി

,ഞാനും അവനും ഒന്നിച്ചാണ്
മല കയറിയത്.
മല മുകളിലെത്തിയപ്പോള്‍
അവനെ കാണാനില്ല.
അവനൊരു കല്ലായി മാറി.
ഞാനും അവനും ഒന്നിച്ചാണ്
കാട്ടില്‍ പോയത്.
നടുക്കാട്ടിലെത്തിയപ്പോള്‍
അവനെ കണാനില്ല.
അവനൊരു മരമായി മാറി.
ഞാനും അവനും ഒന്നിച്ചാണ്
പുഴയിലിറങ്ങിയത്.
മുങ്ങി നിവര്‍ന്നപ്പോള്‍
അവനെ കാണാനില്ല.
അവന്‍ വെള്ളമായി മാറിയിരുന്നു.
ഞാനവനെ വിളിച്ചു:
‘അവസരവാദീ...’
അവന്‍ വിളി കേട്ടില്ല.
പക്ഷേ, അവന് പറയാനുള്ളത്
എനിക്കറിയാമായിരുന്നു:
‘അവസരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍....’

29-6-2000

3 അഭിപ്രായങ്ങൾ:

  1. എനിക്കരിയാമായിരുന്നു:
    ‘അവസരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍....’

    നോക്കൂ ഒരു അക്ഷരത്തെറ്റു കാരണം നല്ല കവിതയുടെ വില പോയി.

    എനിക്കറിയാമായിരുന്നു:
    ‘അവസരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍....’എന്നല്ലേ കരുതിയത്?

    മറുപടിഇല്ലാതാക്കൂ
  2. കരീം മാഷിന് നന്ദി.ഞാന്‍ ഈ തെറ്റ് കണ്ടതേയില്ല.തിരുത്തി പ്രസിദ്ധീകരിക്കാം.

    മറുപടിഇല്ലാതാക്കൂ
  3. "I invented a face for myself
    behind it i lived
    died and resurrected"
    naam kondunadakkunna marupaathi..
    parichithanaayum aparichithanaayum
    orkkaappuraththu velippedunnavan!
    vishnu..,
    'avasaravaadi' ishtamaayi.

    മറുപടിഇല്ലാതാക്കൂ