gfc

വിടുതി

ആത്മഹത്യ
സമാധാനത്തിനു വേണ്ടിയുള്ള ഒരു ശ്രമമാണ്.
ഉറങ്ങാന്‍ വേണ്ടി വെളിച്ചമണയ്ക്കുന്നതുപോലെ,
ദുസ്സഹമായ ഗന്ധങ്ങളില്‍ നിന്ന്
മൂക്കു പൊത്തുന്നതു പോലെ,
പ്രശ്നങ്ങളുടെ യന്ത്രക്രമത്തില്‍നിന്ന്
ഒരഴിഞ്ഞു ചാടല്‍ ...
വീര്‍പ്പു മുട്ടുന്ന ജീവനെ
ശരീരത്തിന്റെ ജനാലകള്‍ തുറന്ന്
ഒരഴിച്ചുവിടല്‍ ..
ഭാഷയുടെയും ബന്ധങ്ങളുടെയും
എല്ലാ കുരുക്കുകളും ഊരി
വെളുത്ത ചിറകുകളുമായി
നീലാകാശത്തേക്ക് ഒരു പറക്കല്‍ ...
ബോധത്തിന്റെ പാരതന്ത്ര്യത്തില്‍ നിന്ന്
മറവിയുടെ താരമേഘങ്ങളിലേക്ക്
ഒരു വിടുതി.

4 അഭിപ്രായങ്ങൾ:

  1. വിഷ്ണു പ്രസാദിന്‌,
    ഇപ്പോഴാണ്‌ ഇവിടെ വരുന്നത്‌. താമസിച്ചതിന്‌ മാപ്പ്‌. 'വിടുതി' മാത്രമേ വയിച്ചുള്ളു. ഉടന്‍ തന്നെ കമന്റിയിട്ട്‌ മതി ബാക്കി വായിക്കുന്നതെന്ന് തീരുമാനിച്ചു. എഴുത്ത്‌ ഉഷാറായിട്ടുണ്ട്‌. അല്‌പം 'സച്ചിദാനന്ദന്‍' ചുവയ്ക്കുന്നുണ്ടോ എന്നൊരു സംശയം. കുറവായിട്ട്‌ പറഞ്ഞതല്ല. ഇനി അങ്ങനെയാണെങ്കില്‍ പോലും കവിത ഹൃദ്യം തന്നെ.

    മറുപടിഇല്ലാതാക്കൂ
  2. പരാജിതന്‍, ആ പേരാണ് എനിക്കിഷ്ടമായത്.ജീവിതത്തില്‍ ഞാനും ഒരു പരാജിതനാണ്.ആരൊക്കെയോ സ്വാധീനിച്ചിട്ടുണ്ട്.അല്ലെങ്കില്‍ ഞാന്‍ തന്നെ ചില പ്രച്ഛന്ന വേഷ ങ്ങളുടെ സമാഹാരമല്ലേ എന്നു സ്വയം സംശയിക്കാം.എന്നില്‍ ഇനി ഞാനായ് എന്തു ബാക്കി..? അറിയില്ലല്ലോ പ്രിയപ്പെട്ട ചങ്ങാതീ...
    ഈ സന്ദര്‍ശനം സന്തോഷകരം.

    മറുപടിഇല്ലാതാക്കൂ
  3. കൊതിപ്പിക്കുന്നു...

    -പാര്‍വതി.

    മറുപടിഇല്ലാതാക്കൂ
  4. ബോധത്തിന്റെ പാരതന്ത്ര്യത്തില്‍ നിന്ന്
    മറവിയുടെ താരമേഘങ്ങളിലേക്ക്
    ഒരു വിടുതി.
    വിഷ്ണുജി, എനിക്കു് യോജിക്കാന്‍ കഴിയുന്നില്ലല്ലോ.ബോധം പാരതന്ത്ര്യം ആണെങ്കില്‍ മറവി? താരമേഘങ്ങള്‍ തന്നെ ഓര്‍മ്മകളുടെ ആല്‍മാവിലാണല്ലോ.ആല്‍മഹത്യ.?
    ചിന്തകള്‍ മനോഹരം. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ