gfc

മുല്ലവള്ളിയും തേന്‍‌മാവും

കൂരച്ച് നില്‍ക്കുന്ന മുല്ലവള്ളിയോട്
തേന്‍‌മാവ് പറഞ്ഞു വളര്,വളര്.
വളരുവാന്‍ താഴ്ത്തിക്കൊടുത്ത ചില്ലയില്‍
പൊടുന്നനെ ചാടിപ്പിടിച്ച് പടര്‍ന്നു,മുല്ല.
ഒരു മാവില പോലും പുറത്ത് വരുത്താതെ
അതിനെ മുഴുവാനായും പൊതിഞ്ഞു.
തേന്‍‌മാവിനെ ഇനി ആരും കാണുകയില്ല.
മുല്ലവള്ളി ആകാശത്തോട് പറഞ്ഞു:
ഞാന്‍ മാത്രമാണ് സത്യം.
ഞാന്‍ എന്റെ കാലുകളില്‍ നില്‍ക്കുന്നു.

11 അഭിപ്രായങ്ങൾ:

  1. നല്ലചിന്ത. നമുക്കുചുറ്റും ഇതുതന്നെയല്ലേ നടക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  2. അപ്പോള്‍ ചുറ്റും പടര്‍ന്നിരുന്നത് മുല്ലപ്പൂമണമായിരുന്നില്ല.
    തേന്മാവിന്റെ വെന്ത ഉടലിന്റെ രൂക്ഷഗന്ധം.

    മറുപടിഇല്ലാതാക്കൂ
  3. ഇങ്ങനെയും ഒരു കാഴ്ച.. നന്നായിട്ടുണ്ട്
    അഥവാ ചില ബിംബങ്ങള്‍ ഉടയൂന്നതിന്റെ ഒച്ച..
    ബ്ലോഗിന്റെ ലേ ഔട്ടൂം സുന്ദരം.

    മറുപടിഇല്ലാതാക്കൂ
  4. കഷ്ടമായിപ്പോയി
    ഒരു പ്രണയബിംബം തച്ചുടച്ചു നിങ്ങള്‍
    അതും കാളിദാസനേക്കാള്‍ പഴക്കമുള്ളത്

    മറുപടിഇല്ലാതാക്കൂ
  5. സനാതനാ പ്രണയത്തിനെ കൂമ്പിനിടിച്ചു ആശുപത്രിയില്‍ ആക്കിയതും ഈ ദുഷ്ടനാ. :)

    മറുപടിഇല്ലാതാക്കൂ
  6. കഷ്ടം. ഇതാണ് ആര്‍ക്കും ഒരു ഉപകാരവും ചെയ്യാന്‍ പറ്റില്ല എന്നു പറയുന്നത്. എന്തായാലും സനാതനന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  7. വല്ലാത്ത ഒരു ദിവസം കഴിഞ്ഞ് ഉണര്‍ന്ന് നോക്കുമ്പോള്‍ ഈ കവിത കണ്ടു. കണ്ണാടിയില്‍ നോക്കും പോലെ നോക്കി. രണ്ടുമായിരുന്നു. കുറെക്കാലം. മുല്ലവള്ളിയും തേന്മാവും. ഇപ്പോള്‍ ആവൊ ? ലതീഷും മാഷും എനിക്ക് വേണ്ടിയാ ഇപ്പോള്‍ എഴുതുന്നത് എന്ന കാര്യം ഒന്ന് കൂടി ആവര്‍ത്തിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  8. ചിന്ത വേറിട്ടു നില്‍ക്കുന്നു

    മറുപടിഇല്ലാതാക്കൂ
  9. മാഷേ, ബിംബങ്ങളെ തകര്‍ക്കുന്ന എഴുത്ത് അഭിനന്ദനീയം. തേന്മാവിനോട് പറയണം ഇനി വള്ളി മുല്ലയെ കണ്ടാല്‍ വെട്ടിക്കളയാന്‍. പകരം കുറ്റിമുല്ല നടണം. വര്‍ഷം മുഴുവനും നിറയ്യെ പൂക്കുകയും ചെയ്യും ഇങ്ങനെ ശ്വാസം മുട്ടിക്കുകയും ഇല്ല. സ്വന്തമായി നില്‍ക്കുകയും ചെയ്തോളും. :)

    മറുപടിഇല്ലാതാക്കൂ
  10. ഇഷ്ടപെട്ടു ... മുല്ലയുടെ അഹങ്കാരത്തെ കുറിച്ചും ആരെങ്കിലും പറയന്ടെ

    മറുപടിഇല്ലാതാക്കൂ