മുന്‍സിപ്പാലിറ്റി മൂത്രപ്പുരയില്‍
കാവലിരിക്കുന്നവന്റെ ജീവിതമാണോ
പ്രീതാ ടാക്കീസില്‍ ടിക്കറ്റുമുറിക്കുന്നവന്റെ ജീവിതം?
ടിക്കറ്റു മുറിക്കുന്നവന്റെ ജീവിതമാണോ
ഷാപ്പില്‍ കള്ളൊഴിക്കുന്നവന്റെ ജീവിതം?
കള്ളൊഴിക്കുന്നവന്റെ ജീവിതമാണോ
ഫുട്പാത്തില്‍ ഇസ്തിരിയിടുന്നവന്റെ ജീവിതം?
ഇസ്തിരിയിടുന്നവന്റെ ജീവിതമാണോ
പോക്കറ്റുകളില്‍ നിന്ന് പോക്കറ്റുകളിലേക്കു പോവുന്ന
പോക്കറ്റടിക്കാരന്റെ ജീവിതം?
പോക്കറ്റടിക്കാരന്റെ ജീവിതമാണോ
ഇഞ്ചികൃഷിക്കാരന്റെ ജീവിതം?
ഇഞ്ചികൃഷിക്കാരന്റെ ജീവിതമാണോ
ചെവിയില്‍ പെന്‍സില്‍ വെച്ചിരിക്കുന്ന
മൂത്താശാരിയുടെ ജീവിതം?
മൂത്താശാരിയുടെ ജീവിതമാണോ
നടുക്കടലില്‍ വലവീശുന്നവന്റെ ജീവിതം?
വലവീശുന്നവന്റെ ജീവിതമാണോ
ഇവന്മാരുടെയൊക്കെ അവളുമാരുടെ ജീവിതം?
അതു വല്ലതുമാണോ കുട്ടികളുടെ ജീവിതം?
അതു വല്ലതുമാണോ തന്ത തള്ളാരുടെ ജീവിതം?
ഓ ജീവീതമേ,എത്ര രൂപത്തില്‍
ഏതൊക്കെ അനുപാതങ്ങളില്‍
നീയിങ്ങനെ മൂത്രമൊഴിച്ചും അപ്പിയിട്ടും
ചിരിച്ചും കണ്ണീര്‍ പൊഴിച്ചും തൊണ്ടപൊട്ടിച്ചും
‘ഒന്ന് നിര്‍ത്തുന്നുണ്ടോ’എന്ന്
എന്നെക്കൊണ്ട് പറയിപ്പിക്കും വിധത്തില്‍
അലറിക്കൊണ്ടേയിരിക്കുന്നു..
അല്ലേ അല്ല.ഒന്നും മറ്റൊന്നുപോലെയുമല്ല.ഇണയില്ലാത്ത ജീവിതം.ജോടിവയ്ക്കാന്‍ സാമ്യമുള്ള മറ്റൊന്നില്ല്ലാത്ത ജീവിതം.വിരസമായ ശിഖണ്ഡിയായ ജീവിതം.
മറുപടിഇല്ലാതാക്കൂജീവിതം നേര്‍ രേഖയല്ലെന്ന്
മറുപടിഇല്ലാതാക്കൂനിശ്ചയം......
പിന്നെ വളഞ്ഞ വരയാണോ
എന്ന് ചോദിച്ചാല്‍
ഉത്തരം മുട്ടും.....
ചുമ്മാതല്ല എല്ലാം ഒന്ന് എന്നു പല പ്രാവശ്യം പറഞ്ഞു പഠിപ്പിച്ചിട്ടും ഞാന്‍ പഠിക്കാത്തത്.
മറുപടിഇല്ലാതാക്കൂഒന്ന് നിര്‍ത്തുന്നുണ്ടോ?
മറുപടിഇല്ലാതാക്കൂസ്വന്തം ജീവിതത്തെ കുറിച്ചങ്ങ് ചിന്തിച്ചു നോക്കുക, ചിലപ്പോള്‍ ഉത്തരം കിട്ടിയേക്കും