gfc

ഭംഗിയുള്ള നുണകള്‍

വെള്ളത്തില്‍
വെളിച്ചത്തിന്റെ സിരകള്‍
കീറിക്കീറി
ഒരില
താഴേക്ക് പോകുന്നു.

പരലുകള്‍
അതിനു നേരെ കുതിക്കുന്നു.

അടിത്തട്ടില്‍ സാവകാശം
ചെന്നു വീണ അത്
ഇത്ര നാള്‍ ആകാശത്തെ താങ്ങിയപോലെ
കുളമേ, നിന്നെയും താങ്ങാമെന്ന്
ഒരു നുണ പറയുന്നു.

4 അഭിപ്രായങ്ങൾ:

  1. ദൈവമേ ഈ നുണകളില്ലായിരുന്നെങ്കില്‍
    ഇലകളുടെ അവസ്ഥയെന്തായേനെ?

    മറുപടിഇല്ലാതാക്കൂ
  2. കൊഴിഞ്ഞ ഒരിലയ്ക്ക് ഭംഗിയുള്ള ഈ നുണ പറയാമെങ്കില്‍, കൊഴിയാത്ത ഇലകള്‍ എത്ര പറയുന്നുണ്ടാവും...:)

    മറുപടിഇല്ലാതാക്കൂ