ഈ ബ്ലോഗ് ഒരു മലയാണെങ്കില്‍
ഞാനതിന്റെ തുഞ്ച്ത്തുകയറി നിന്ന് വിളിച്ചു പറയുകയാണ്
അല്ലയോ ഭിന്നാഭിരുചിക്കാരായ ബ്ലോഗന്മാരേ ബ്ലോഗിണികളേ
എനിക്ക് വട്ടാണ്.
രണ്ടു മിനുട്ടു മുന്‍പ്
എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന്
ഒരു പിടിയുമുണ്ടായിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ ഒരു സംശയത്തിനും ഇടയില്ല,വട്ടു തന്നെ.
എന്തിന്റെ കേടാണ് എനിക്ക് എന്നാണ് എന്റെ സ്റ്റാറ്റസ് മെസ്സേജ്.
സത്യത്തില്‍ ഏതെങ്കിലും മലയുടെ തുഞ്ചത്തുകയറി നിന്ന്
ഞാന്‍ പറയാന്‍ ആഗ്രഹിച്ചിട്ടുള്ള ഒന്നുരണ്ടു കാര്യങ്ങളേ ഉള്ളൂ.
ഒന്ന്: ഞാന്‍ ഈ ലോകത്ത് ഒറ്റയ്ക്കാണ്.
രണ്ട്:എന്നെ ആരെങ്കിലും സ്നേഹിച്ചില്ലെങ്കില്‍
കടുത്ത സങ്കടത്താല്‍ ഞാന്‍ മരിച്ചുപോകും.
ഒറ്റപ്പെടല്‍/ഏകാന്തത/ശൂന്യത/മരണാഭിമുഖ്യം
ഇതൊക്കെ എഴുത്തുകാരുടെ തട്ടിപ്പാണെന്ന്
ഇന്നാളും കൂടി ഹരി ഫോണില്‍ പറഞ്ഞത്
ഞാനും സമ്മതിച്ചതാണ്.
എന്നിട്ടിതാ നുണയാക്കാന്‍ നിവൃത്തിയില്ലാത്ത ഈ സത്യത്തെ
എവിടെ എങ്ങനെ കുഴിച്ചിടുമെന്നറിയാതെ,
ഭാര്യയെ കൊന്ന ഭര്‍ത്താവിനെപ്പോലെ
ജഡം കുറേശ്ശെ കുറേശ്ശെ തിന്നു തീര്‍ക്കാമോ എന്ന്
ആലോചിക്കേണ്ടി വരുന്നു.
ആരും സ്നേഹിക്കാനില്ലാതെ വരിക എന്നത്
എത്ര ലജ്ജാവഹമായ ഒരു സംഗതിയാണ്.
അതിങ്ങനെ വിളിച്ചുപറയുക എന്നത്
എത്ര വലിയ ദുരന്തമാണ്.
എക്കാലക്സ് കഴിച്ചിട്ടും
മരിക്കാതെ പോയവന്റെ ബാക്കി ജീവിതം
വിഷംകുടിച്ചവന്‍ എന്ന വിലാസത്തില്‍
അറിയപ്പെടുന്നതുപോലെ
എത്ര നിന്ദ്യമായിത്തീരും
ഈ വിളിച്ചു പറച്ചിലിനു ശേഷം.
എങ്കിലും ഒരൊറ്റ ഇമേജ് ബാക്കിവെക്കുക.
മാനം മുട്ടി നില്‍ക്കുന്ന മലമുകളില്‍ നിന്ന്
നിലവിളിക്കുന്നവന്റെ
ഒരൊറ്റ ഇമേജ്.
കാതടപ്പിക്കുന്ന...
ഞാനിതില്‍ കമന്റൊന്നും ഇടുന്നില്ല
മറുപടിഇല്ലാതാക്കൂഎന്തിനാ മാഷെ ആ ഇമേജ്
മറുപടിഇല്ലാതാക്കൂഈ ഭൂമിയെന്നു പറയുന്നത് തന്നെ ഒരശുവാണ്. ഒരു റബ്ബറുകൊണ്ട് മായ്ചുകളഞ്ഞാലും ആരും അറിയില്ല.
ഈ നൂറ്റാണ്ടിലെങ്കിലും ഭൂമിക്കു പുറത്തോട്ട് (മാക്സിമം പോയാല്‍) ഈ ഇമേജെത്തുമെന്നു തോന്നാന്‍ നിര്‍വാഹമില്ല. :)
ആരെങ്കിലും സ്നേഹിച്ചാല്‍ മതിയെങ്കില്‍ ഞാന്‍ റെഡിയാ...
മറുപടിഇല്ലാതാക്കൂഇതിച്ചിരി ഗൗരവമുള്ളതാണല്ലൊ.
മറുപടിഇല്ലാതാക്കൂ“ഞാനതിന്റെ തുഞ്ച്ത്തുകയറി നിന്ന് വിളിച്ചു പറയുകയാണ്
മറുപടിഇല്ലാതാക്കൂഅല്ലയോ ഭിന്നാഭിരുചിക്കാരായ ബ്ലോഗന്മാരേ ബ്ലോഗിണികളേ
എനിക്ക് വട്ടാണ്.“
ആഹാ, ഇതും പോരാഞ്ഞ ഇനി കമന്റേം വേണം ല്ലേ.
ചുമ്മാതാ, നന്നായിരിക്കുന്നു.
ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു.
മറുപടിഇല്ലാതാക്കൂഎന്നെ ഞാന്‍ വെറുക്കുന്ന അത്രയും
ഉമ്മ
(ഫിറ്റല്ല. ഒരു തുള്ളിപോലും അടിച്ചിട്ടില്ല)
കവിത
മറുപടിഇല്ലാതാക്കൂഎന്നതിനെ കുറിച്ചുള്ള ധാരണകള്‍
മുഴുവന്‍
ആ മലമുകളില്‍ കയറി നിന്ന്
നിലവിളിക്കുന്നുണ്ട്,
ഞാനതാ കേട്ടത്.
വട്ടാണെന്നുറപ്പാണെങ്കില്‍ എത്രയും പെട്ടന്ന് ഡോ:രജിന്റെ ബ്ളോഗൊന്നു സന്ദര്‍ശിക്കുക.
മറുപടിഇല്ലാതാക്കൂസ്നേഹം വേണമെങ്കില്‍ ആ മലയുടെ മോളീന്ന്
താഴെ വരൂ.നദിയൊരിക്കലും മേലോട്ടൊഴുകാത്തതിനാല്‍ മാത്രം.
ഹാവൂ.. മരിക്കുന്നതു വരെ മരിച്ചു കൊണ്ടിരിക്കുന്ന വിഡ്ഡി !
മറുപടിഇല്ലാതാക്കൂഒരു കമ്പനിയായി !
ഇതുതന്നെ അതെ കേരളജനതയെമൊത്തം ബാധിച്ചരോഗം !
മറുപടിഇല്ലാതാക്കൂ