അറിഞ്ഞതില്‍ നിന്ന്
നമുക്ക് രക്ഷയില്ല.
മീന്‍ തീറ്റ നിറുത്തിയവനെ
മീന്‍കൂട്ടാന്റെ ചൂര്,
സിഗരറ്റു വലി നിറുത്തിയവനെ
പുകയൂതുന്ന ചുണ്ടുകള്‍,
കുടി നിറുത്തിയവനെ
ഒരു കൂടലാല്‍ സ്വതന്ത്രമാവുന്ന
വേദനകള്‍...
മാടി മാടി വിളിക്കും.
ഒരു തെറ്റ്,ഒരു കുറ്റം
ഒന്നും ഒരിക്കല്‍ മാത്രം ചെയ്ത്
അവസാനിപ്പിക്കാനാവില്ല.
വിളിച്ചുകൊണ്ടേയിരിക്കും
വരിക വരികെന്ന്
വിളിപ്പുറത്തുള്ള നമ്മളെ.
ഓരോ വിളിയും കാതോര്‍ത്ത്...
മറുപടിഇല്ലാതാക്കൂനല്ല വരികള്‍.
മറുപടിഇല്ലാതാക്കൂ'തിന്നും വിളമ്പിയും' പോലെ ഒന്ന് ഇനി എപ്പോള്‍ വായിക്കാന്‍ വരണം ?
മറുപടിഇല്ലാതാക്കൂശ്രീ ലാല്‍ നിരാശ മനസ്സിലാവുന്നു.നന്നായി എഴുതാനാവാത്തതില്‍ ഞാനും നിരാശനാണ്.എഴുത്തിന്റെ ഒഴുക്ക് നിലയ്ക്കാതിരിക്കാനുള്ള ഒരു കുത്തിക്കുറിക്കല്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്...
മറുപടിഇല്ലാതാക്കൂതുറന്നു പറഞ്ഞതിന് നന്ദി.