gfc

ശത്രു

വെറുമൊരു മലഞ്ചരക്കായ നിന്നെ
ചരക്കേ എന്നു വിളിക്കുന്നതെങ്ങനെ?
കൂറഗുളികയുടേയോ കുന്തിരിക്കത്തിന്റേയോ
മണമുള്ള നിന്റെ ചട്ടയും മുണ്ടും എനിക്കിഷ്ടമല്ല.
ഭക്തിയല്ല,ദഹനക്കേടാണ് നിന്നെക്കൊണ്ട്
വേദപുസ്തകം ദിവസവും വായിപ്പിക്കുന്നതെന്ന്
ഗബ്രിയേലച്ചന്‍ സത്യമായും എന്നോട് പറഞ്ഞിട്ടില്ല.
മാതാവിന്റെ തിരുമുന്‍പില്‍ ഉരുകിക്കിടക്കുന്ന
മെഴുതിരികളെ ഓര്‍ത്തെങ്കിലും
നീ ആ അസഹിഷ്ണുതയുടെ പാനപാത്രം
നിന്നില്‍ നിന്ന് അകറ്റേണമേ...
ഞാന്‍ പോവുന്ന വഴികളിലൊക്കെ
കൊടിത്തൂവയായി മുളയ്ക്കാമെന്ന്
നിനക്ക് നേര്‍ച്ചയുണ്ടെന്ന് എനിക്കറിയാം.
ഓര്‍മ വെച്ച നാ‍ള്‍ മുതല്‍
ഞാന്‍ നിന്റെ ശത്രുവായതെങ്ങനെയാണ്?
വേദപാഠക്ലാസില്‍ വെച്ച് കാന്താരീ എന്ന്
ഞാന്‍ നിന്നെ വിളിച്ചപ്പോള്‍
എന്റെ മുഖത്ത് ശത്രു എന്ന്
എഴുതിവെച്ചിട്ടുണ്ടായിരുന്നോ?

4 അഭിപ്രായങ്ങൾ:

  1. വേദപാഠക്ലാസില്‍ വെച്ച് കാന്താരീ എന്ന്
    ഞാന്‍ നിന്നെ വിളിച്ചപ്പോള്‍
    എന്റെ മുഖത്ത് ശത്രു എന്ന്
    എഴുതിവെച്ചിട്ടുണ്ടായിരുന്നോ?

    വരികളിലൊരു കുസൃതി ഒളിഞ്ഞിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. മാതാവിന്റെ തിരുമുന്‍പില്‍ ഉരുകിക്കിടക്കുന്ന
    മെഴുതിരികളെ ഓര്‍ത്തെങ്കിലും
    നീ ആ അസഹിഷ്ണുതയുടെ പാനപാത്രം
    നിന്നില്‍ നിന്ന് അകറ്റേണമേ...

    പിന്നെ ഞാനെന്തോ കുടിക്കും..? :)

    മറുപടിഇല്ലാതാക്കൂ
  3. മകനേ
    ഞാ‍നവനില്‍ പ്രസാദിച്ചിരിക്കുന്നു
    എന്ന്
    മഗ്ദലന
    എന്നെ അറിയിച്ചു

    മറുപടിഇല്ലാതാക്കൂ
  4. കവിത കൊള്ളാമെന്ന് ഞാന്‍ നിന്നെ അറിയിക്കുന്നു.

    മറുപടിഇല്ലാതാക്കൂ