കല്ലേ,കണ്ണില്ലാത്തതുകൊണ്ട്
കാണാതെയും
ചെവിയില്ലാത്തതുകൊണ്ട്
കേള്‍ക്കാതെയും
വിശപ്പില്ലാത്തതുകൊണ്ട്
തിന്നാതെയും
ജീവനില്ലാത്തതുകൊണ്ട്
മരിക്കാതെയും
കഴിഞ്ഞുകൂടുന്ന നീ തന്നെയാണ്
ദൈവം.
നിന്നെ ആരാധിച്ചാരാധിച്ച്
ഞാനും നീയും തമ്മിലുള്ള
വ്യത്യാസങ്ങള്‍ കുറഞ്ഞു വരുന്നതാണ്
ഒരാശ്വാസം.
ഒരു കല്ലന്‍ തന്നെ ഈ വിഷ്ണുപ്രസാദ് എന്ന് വെറുതെയല്ല എനിക്കു തോന്നിയത് :)
മറുപടിഇല്ലാതാക്കൂഅല്ലയോ കല്ലേ വിഷ്ണു പ്രസാദേ,
മറുപടിഇല്ലാതാക്കൂകണ്ണില്ലാത്തതുകൊണ്ട്
കാണാതെയും
ചെവിയില്ലാത്തതുകൊണ്ട്
കേള്‍ക്കാതെയും
വിശപ്പില്ലാത്തതുകൊണ്ട്
തിന്നാതെയും
ജീവനില്ലാത്തതുകൊണ്ട്
മരിക്കാതെയും
കഴിഞ്ഞുകൂടുന്ന നീ എവിടെയാണ്?
ഒരു വിവരവും ഇല്ലല്ലോ മാഷെ?
കവിത കവിത കല്ലുപോലെ തന്നെ മനോഹരം.
vereyaaraavaan? :)
മറുപടിഇല്ലാതാക്കൂനിന്നെ ആരാധിച്ചാരാധിച്ച്
മറുപടിഇല്ലാതാക്കൂകല്ലാക്കിക്കളയും ഇങ്ങനെ എഴുതിപ്പോയാല്‍
വിഷ്ണു നീയൊരു മനുഷ്യനാണോ?
മറുപടിഇല്ലാതാക്കൂഅല്ല
നീ ദൈവമാ ദൈവം...
കല്ലു പോലത്തെ ദൈവം
വാസ്തവം
മറുപടിഇല്ലാതാക്കൂകല്ലാ-
മറുപടിഇല്ലാതാക്കൂയിരിക്കുവാനാണിനി മേലിലിഷ്ടം.
ആ വ്യത്യാസങ്ങള്‍ കൂട്ടിക്കൊണ്ടേയിരിക്കാനായി ഞാന്‍ എപ്പോഴും ചെയ്യുന്നതിതാണ്: ഈ ബ്ലോഗില്‍ വന്നിങ്ങനെയിരിക്കുക.
മറുപടിഇല്ലാതാക്കൂ