ഞാനെന്റെ വിശപ്പിനെ അഴിച്ചു വിട്ടു.കിട്ടിയതുമുഴുവനും വലിച്ചു വാരിതിന്നിട്ടും വിശപ്പുതീരാഞ്ഞ അത് എന്റെ ഭാര്യയേയും കുട്ടികളേയും തിന്ന് പുറത്തേക്കിറങ്ങി.
അയല്പക്കത്തെ വീടിന്റെ മതില്,അവിടത്തെ നായക്കുട്ടി,അടുക്കളപ്പുറത്ത് അലക്കിക്കൊണ്ടിരിക്കുന്ന പെണ്‍കുട്ടി,വീട്,തൊടി കുളം,കുന്ന്,പാടം എല്ലാറ്റിനേയും പിടിച്ചു തിന്ന് അത് റോട്ടിലേക്കിറങ്ങി.
നാലരയ്ക്ക് വരുന്ന സ്കൂള്‍ബസ്സിനെ പിടിച്ചു വിഴുങ്ങി അത് പട്ടണത്തിലേക്ക് നടന്നു.
ബഹുനിലക്കെട്ടിടങ്ങള്‍,ജനനിബിഡമായ വഴികള്‍,കടകള്‍,വാഹനങ്ങള്‍,ശബ്ദങ്ങള്‍,പുക ഒക്കെയും വലിച്ചുവാരിത്തിന്നിട്ടും അതിന്റെ വിശപ്പു തീര്‍ന്നില്ല.
‘ടപ്പ്,ടപ്പ്,ടപ്പ്...’
വാതില്‍ തുറന്നു നോക്കുമ്പോള്‍ അതുണ്ട് നില്‍ക്കുന്നു.തീരാത്ത വിശപ്പുമായി അതെന്നെ തുറിച്ചു നോക്കുന്നു...
മാഷേ ഇട്ടിമാളുവിന്റെ ഈ പോസ്റ്റൊന്ന് നോക്കിക്കെ
മറുപടിഇല്ലാതാക്കൂhttp://ittimalu.blogspot.com/2007/07/blog-post_09.html. മാഷിതൂ കണ്ടാല്‍ ഈ കമന്റ് ഈ കമന്റ് ഒന്ന് ഡിലീറ്റ് ചെയ്യണേ. ഇതിന്റെ വാലില്‍ പിടിച്ച് ഒരു വിവാദം ഉണ്ടാകാതിരിക്കാനാണ്.
അടച്ചുപൂട്ടി മുദ്രവച്ചിരിക്കുന്ന കുടം തുറക്കരുതെന്നു് പറഞ്ഞാല്‍ കേള്‍ക്കാത്തതിന്റെ ഫലം. അനുഭവിച്ചോ!
മറുപടിഇല്ലാതാക്കൂമനൂ,ഞാനത് ഇപ്പോള്‍ വായിച്ചു.തമ്മില്‍ വലിയ ബന്ധമൊന്നും തോന്നുന്നില്ല.വിവാദത്തിനുള്ള സ്ക്പോപ്പൊന്നുമില്ല.കമന്റ് കിടന്നോട്ടെ
മറുപടിഇല്ലാതാക്കൂ