gfc

ഹല്ല...പിന്നെ!

ഒരാള്‍
എത്ര ഓര്‍മകളില്‍ കാണും?
കൃത്യമായി ചോദിച്ചാല്‍
ഒരാള്‍ക്ക് എത്ര അനധികൃത-
പതിപ്പുകള്‍ കാണും... ?
എത്ര ഭാവനകളില്‍ അത്
വളരും/പുനരാവിഷ്കരിക്കപ്പെടും... ?
എല്ലാ ഓര്‍മകളില്‍ നിന്നും
ഒരാള്‍ക്ക് അയാളെ
തിരിച്ചു വിളിക്കാന്‍
കഴിയുമായിരുന്നെങ്കില്‍
എന്തായേനേ ജീവിതം... ?
ഓര്‍മിക്കപ്പെടുന്നവന്
ഓര്‍ക്കുന്നവന്റെ ഓര്‍മയ്ക്കുമേല്‍
ഒരധികാരവുമില്ലാത്തത്
കഷ്ടമാണ്.
2
അധികാരമുണ്ടായിരുന്നെങ്കില്‍
ഇയാള്‍ എന്താക്കുമായിരുന്നു...?
എല്ലാ ഓര്‍മകളേയും
ഞാന്‍ ഡിസ്കണക്ട്
ചെയ്തേനേ...
ഓര്‍മകള്‍ ഡിസ്കണക്ട് ആയ
അവര്‍ പിന്നെന്തോ ചെയ്യും...?
എന്തെങ്കിലും ചെയ്യട്ടെ...
ഹല്ല...പിന്നെ!

6 അഭിപ്രായങ്ങൾ:

  1. ഹല്ല, പിന്നെ!!

    നന്നായി.

    മറുപടിഇല്ലാതാക്കൂ
  2. ഓര്‍മ്മകളെല്ലാമങ്ങു ഡിസ്കണക്റ്റായിപ്പോയാ
    ലാരിവനിവനെയാരോര്‍ക്കുമെന്നോര്‍ത്തിട്ടുണ്ടോ?
    ഓര്‍മ്മകള്‍മരിക്കുകിലെന്തുജീവിതം പാരിലോ
    ര്‍മ്മകളല്ലേയോര്‍ത്താല്‍ ധന്യമാക്കുമീ ജീവന്‍?

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍8/28/2007 9:01 PM

    മാഷേ, ഒരാളറിയാതെ അയാളുടെ എത്ര പതിപ്പുകള്‍ നമ്മളോരോരുത്തരും കൈവശം വെക്കുന്നുണ്ട്. ഓര്‍മ്മിച്ചും പറഞ്ഞും കൈമാറിയും പിന്നെയും പതിപ്പുകള്‍ പെരുക്കി അയാളറിയാതെ മരിച്ചാലും മറഞ്ഞാലും കുറേ കോപ്പികള്‍ എവിടെയൊക്കെയോ... ഒരു സ്‌പാം മെയില്‍ പോലെ!

    മായ്ക്കാനൊക്കുമോ? ഹല്ല പിന്നെ!

    മറുപടിഇല്ലാതാക്കൂ
  4. തന്മാത്ര എന്ന ചിത്രം ഓര്‍മ്മവന്നു..ഓര്‍മ്മകള്‍ ഡിസ്കണക്‍റ്റ് ചെയ്യപ്പെട്ട ആളിന്റെ കഥ.

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍9/18/2007 1:54 PM

    ഓര്‍മിക്കപ്പെടുന്നവന്
    ഓര്‍ക്കുന്നവന്റെ ഓര്‍മയ്ക്കുമേല്‍
    ഒരധികാരവുമില്ലാത്തത്
    കഷ്ടമാണ്.

    ഉണ്ടാവരുത്
    ഒരിക്കലും

    നല്ല വരികള്‍
    അവസാനിപ്പിച്ചത് ഇഷ്ടാ‍യില്ല മാഷെ

    മറുപടിഇല്ലാതാക്കൂ
  6. ഞാനും ചിലപ്പോഴെക്കെ വാശിപിടിച്ച് നോക്കിയിട്ടുണ്ട്, എന്നെ ഞാനാഗ്രഹിക്കുന്നവര് ‍മാത്രം ഓര്‍‌ത്താല്‍‌ മതിയെന്ന്, അസാധ്യമാണതെന്ന് പറഞ്ഞുതന്നത് ഞാനോര്‍‌ക്കുന്നവര്‍‌ തന്നെയാണ്.

    എന്നാലും ആ ചോദ്യത്തിന്റെ സാധ്യത എന്നെ വല്ലാതെ കൊതിപ്പിക്കുന്നു.

    മറുപടിഇല്ലാതാക്കൂ