gfc

നനഞ്ഞ്

മണ്‍ തരികളായാലും ഞാന്‍ നിന്നെ ഓര്‍മിച്ചേക്കും.
നിന്റെ കാലടികളില്‍ പറ്റി നിന്നോടൊപ്പം സഞ്ചരിക്കും.
ജലത്താല്‍ അന്നും നീയെന്നെ വേര്‍പെടുത്തും.
നീ ഉറങ്ങുമ്പോഴും നിന്റെ വീട്ടുവാതില്‍ക്കല്‍
ഞാന്‍ ഉണര്‍ന്നിരിക്കും,നനഞ്ഞ്...

13 അഭിപ്രായങ്ങൾ:

  1. ഈ ചളിപ്പുകവിതകളില്‍ നിന്ന് എനിക്ക് മോചനമില്ലെന്ന് തോന്നുന്നു.വായനക്കാര്‍ പൊറുക്കണം.ഇതോടെ ഞാന്‍ എഴുത്ത് നിര്‍ത്തിയേക്കും.

    മറുപടിഇല്ലാതാക്കൂ
  2. എഴുത്ത് നിര്‍ത്തുവാന്‍ വിഷ്ണുവിന് അനുമതി ഇല്ല...
    qw_er_ty

    മറുപടിഇല്ലാതാക്കൂ
  3. നന്നായി മാഷേ,
    പിന്നെ ഈ ചളിപ്പുകള്‍ തന്നെയല്ലെ, വിഷ്ണുപ്രസാദ് എന്ന വ്യക്തിയും.? അതില്‍ നിന്നും ഒളിച്ചോടേണ്ട കാര്യമില്ല. അതോടെ വിഷ്ണുപ്രസാദ് തന്നെ ഇല്ലതാകും.
    ചളിപ്പുകള്‍ ഞങ്ങള്‍ സഹിച്ചോളാം. മാഷ്‌ തുടര്‍ന്നോളു.

    മറുപടിഇല്ലാതാക്കൂ
  4. വിഗ്രഹങ്ങള്‍ കല്ലുകളാണ്‍ - എല്ലാത്തിലും ദേവചൈതന്യം പ്രതീക്ഷിക്കരുത്.
    ഉടയുന്നവ ഉടയട്ടെ....

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍8/18/2007 10:30 PM

    നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  6. ഈ ചളിപ്പു കവിത എനിക്കൊത്തിരി ഇഷ്ടമായല്ലോ മാഷേ. അടുത്തതു് പോരട്ടെ.:)

    മറുപടിഇല്ലാതാക്കൂ
  7. നനഞ്ഞ്‌
    പതഞ്ഞ്‌
    പൊട്ടി
    കുമിളകള്‍ പറഞ്ഞു
    എന്തിനധികം
    പിടയ്ക്കുന്നാത്മാവേ,
    പതയായി നുരഞ്ഞില്ലെ
    നീ കുറെക്കാലം
    സന്ധികള്‍ പൊട്ടിച്ചു പോരൂ
    അടുത്ത കുമിളയായി.

    വിഷ്ണുമാഷെ ഈ ചളിപ്പ്‌ കുഴപ്പമില്ല കെട്ടോ.

    മറുപടിഇല്ലാതാക്കൂ
  8. നന്നായിട്ടുണ്ട്‌ ഈ ചളിപ്പും..
    :)
    നിര്‍ത്തിയാല്‍ ശുട്ടിടുവേന്‍..ജാഗ്രതൈ..

    മറുപടിഇല്ലാതാക്കൂ
  9. പ്രണയത്തെ മരണവുമായി കൂട്ടിക്കെട്ടുന്നത് ഇതിനുമുന്‍പും തങ്കളുടെ കവിതയില്‍ കണ്ടിട്ടുണ്ട്‌.
    പ്രണയത്തെ ജീവിതവുമായി ചേര്‍ത്തു വയിക്കുന്നതാണോ നവഭവുകത്വം ?

    മറുപടിഇല്ലാതാക്കൂ
  10. നന്നായി മാഷേ.ആദ്യത്തെ കമന്റൊഴിച്ച്.

    മറുപടിഇല്ലാതാക്കൂ
  11. എന്തിനു നിര്‍ത്തണം...നന്നായിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  12. മാഷെന്തിനാ മാഷേ നിര്‍ത്തണത്... ഇങ്ങു പോരട്ടെ...
    ഒരു വരിയായാലും..മനസ്സിന്നു വരണതല്ലേ.... അതിനൊരു ഭംഗി ഉണ്ടാകും(ഭംഗിവാക്ക്)

    മറുപടിഇല്ലാതാക്കൂ
  13. ബ്ലോഗിനെ ഒരു നോട്ട് ബുക്കായി കണ്ടാ മതി
    നമ്മാള്‍ എഴുതി എഴുതി
    സ്വയം നന്നാവുന്ന റഫ് ബുക്ക്
    എന്നൊക്കെ പരഞ്ഞു വച്ചിട്ട്
    ഇപ്പൊ ഇങ്ങനെ
    കടും കയ്യൊന്നും ചെയ്യല്ലേ...
    കവിത എനിക്കും പിടിച്ചില്ല,,
    അടുത്തത് നോക്കാം 

    മറുപടിഇല്ലാതാക്കൂ