gfc

ഉദ്യോഗസ്ഥ പ്രഭു

ഉദ്യോഗസ്ഥ പ്രഭു ഞെളിഞ്ഞും പിരിഞ്ഞും കസേരയിലിരുന്നു.പല ബ്രാന്‍ ഡിലുള്ള മദ്യങ്ങള്‍ ദിവസേന വീശി വികസിപ്പിച്ചെടുത്ത കുടവയര്‍ തടവി.കാല്‍ക്കീഴില്‍ ഒരു സാധാരണക്കാരന്‍ പുഴുവിണെ പ്പോലെ നില്‍ക്കുന്നു.ഉദ്യോഗസ്ഥ പ്രഭു അതിനെകാര്‍ക്കിച്ചു തുപ്പി.കൃസ്തു കൈപ്പവെള്ളമെന്ന പോലെ കാല്‍ക്കീഴിലെ വസ്തു അത് നുണയുന്നുണ്ട്.

ഉദ്യോഗസ്ഥ പ്രഭു അന്നത്തെ വരവ് അടുക്കിപ്പെറുക്കി എണ്ണിത്തുടങ്ങി.ചുമരില്‍ ചില്ലിട്ടുവെച്ച ഗാന്ധിത്താത്തയെ തൊഴുത് നന്ദി സൂചിപ്പിച്ചു.നെഹ്രുവിന് ഒരു ഉമ്മ കൊടുത്തു.അംബേദ്കറുടെ മുന്നില്‍ പൂക്കള്‍ വെച്ചു.

ഉദ്യോഗസ്ഥ പ്രഭു ആപ്പീസ് പുഴുക്കളോടൊപ്പം ടൂറിസ്റ്റ് കാറില്‍ കയറി.വെടിപൊട്ടിച്ചു കൊണ്ട് ബാറിലേക്ക് പോവുകയാണ്.

സാധാരണക്കാരന്‍ ഒരു അപേക്ഷയുമായി ആലോചനകളോട് മല്ലിടുകയാണ്.ഇത് പത്താമത്തെ വരവ്...അല്ലെങ്കില്‍ പതിനൊന്നാമാത്തേത്...
ക്രമപ്രകാരമുള്ള വീതം കൊണ്ട് എല്ലാ മൂര്‍ത്തികള്‍ക്കും നോട്ടുമാലയിടാത്തതുകൊണ്ട് പുറത്തായവന്‍.
പുറത്ത് എഴുതിവെച്ചിട്ടുണ്ട്,പാരിതോഷികങ്ങളോ പണമോ സ്വീകരിക്കുന്നത് കുറ്റകരമാണെന്ന്;ഫോണ്‍ നമ്പറുമുണ്ട്.
പക്ഷേ അതൊക്കെ ഉദ്യോഗസ്ഥപ്രഭുവിന്റെ ഒരു നമ്പറാണ്.

ചില മണ്ടശിരോമണികള്‍ അതില്‍ കുടുങ്ങും.
ആ നമ്പറിലെങ്ങാനും വിളിച്ചു പോയാല്‍ അവനെ ആപ്പീസിലിട്ട് കൂട്ടബലാത്സംഗം ചെയ്യും.

ജനാധിപത്യമേ,നീ ഞങ്ങള്‍ക്കു തന്ന ഈ മഹത്തായ സൃഷ്ടിയെ പോറ്റാന്‍ ഞങ്ങള്‍ക്കിനിയും കെല്‍പ്പ് നല്‍കേണമേ...

2 അഭിപ്രായങ്ങൾ:

  1. എഴുത്ത് വളരെ സ്ട്രൈറ്റ് ആയിപ്പോയില്ലേ? ഉദ്യോഗസ്ഥപ്രഭു-സാധാരണക്കാരന്‍ എന്നെ പ്രയോഗങ്ങള്‍ ഇതിന്റെ ഡെപ്ത് ഇല്ലാതാക്കുന്നില്ലേ എന്നൊരു ശങ്ക. എങ്കിലും രോഷം മനസ്സിലാകുന്നുണ്ട്.
    qw_er_ty

    മറുപടിഇല്ലാതാക്കൂ
  2. മൂര്‍ത്തിയുടെ അതേ സംശയം എനിക്കുമുണ്ട്. ഡെപ്ത് കുറവാണ്. ഉപയോഗിക്കാന്‍ ശ്രമിച്ച ബിബംങ്ങളെ കഥാകൃത്ത് തന്നെ പൊളിച്ചു തരികയും ചെയ്തു.
    അവസാന വാചകം അനാവശ്യം.

    ഇതിനൊക്കെ പ്രതികാരം ചെയ്യുമോ
    പതിതരേ നിങ്ങള്‍ തന്‍
    പിന്‍മുറക്കാര്‍?!!
    എന്ന് പണ്ടാരോ അനാവശ്യമായി ചോദിച്ചതു പോലെയായിപ്പോയില്ലേ?????

    :)

    മറുപടിഇല്ലാതാക്കൂ