ഓണമേ,
നീ ആരുടേതാണ്?
എന്തായാലും
എന്റേതല്ല.
എത്രപൂക്കള്‍ പറിച്ചു...
എത്ര പൂക്കളമിട്ടു...
എന്നിട്ടും
ഈ ഓണക്കാലത്ത്
ഒന്ന് നൊസ്റ്റാള്‍ജിക്കാവാന്‍
എന്നെ നീ
പ്രേരിപ്പിക്കാത്തതെന്ത്?
ഞാനിനി
മലയാളി അല്ലെന്നുണ്ടോ ?
സദ്യവട്ടങ്ങള്‍ക്ക്
ഞാന്‍ ഒരുമ്പെടുന്നില്ല,
തെരുവ് പീടികകള്‍
എന്നെ വിളിക്കുന്നില്ല.
ഒരു പൂവും പറിക്കാന്‍
എന്റെ കൈ തരിക്കുന്നില്ല.
ഒരോര്‍മയിലും ഞാന്‍
അലിയുന്നില്ല.
അസുരാ....
നീയെന്തിനാണ്
വരുന്നത്?
ഒരു പൂവിളിയും എന്നിലേക്കെത്തുന്നില്ല.എന്നെ പ്പോലെ പലരുമുണ്ടെന്ന് തോന്നുന്നു...
മറുപടിഇല്ലാതാക്കൂഒന്ന് നൊസ്റ്റാള്‍ജിക്കാവാന്‍ പോലും കഴിയാത്ത
മനുഷ്യരായി നാം മാറുന്നുണ്ടോ?
പ്രതിഭാഷയില്‍ ഇത് 150-ാമത്തെ പോസ്റ്റ്.
എല്ലാ വയനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഓണാശംസകള്‍...
മാഷിനും പാത്തുമ്മക്കുട്ടിക്കും അപ്പുവിനും അമ്മുവിനും കുഞ്ഞുവാവയ്ക്കും തറവാട്ടില്‍ നിന്നും ഓണാശംസകള്‍
മറുപടിഇല്ലാതാക്കൂനന്നായി വിഷ്ണുപ്രസാദ് .ഇന്നലെ മുതല്‍ ഞാനും ഇതു തന്നെ ആലോചിക്കുകയായിരുന്നു.പക്ഷേ ഞാന്‍ കരുതിയത് ഓണം എന്റേതല്ല എന്നായിരുന്നില്ല.എന്നെ ഓണം കുടഞ്ഞുകളഞ്ഞു എന്നാണ്.ഇപ്പോള്‍ തോന്നുന്നു നിങ്ങള്‍ പറഞ്ഞതു തന്നെ ശരി.നന്നായി.കഴിഞ്ഞ ഓണം ട്രെയിനിലായിരുന്നു,ഇത്തവണ മരുഭൂമിയിലും.
മറുപടിഇല്ലാതാക്കൂഓണാശംസകള്....
മറുപടിഇല്ലാതാക്കൂ:)
കിടിലന്‍ ഓണാശംസകള്‍!
മറുപടിഇല്ലാതാക്കൂഓണം പോലെത്തന്നെ നൊസ്റ്റാള്‍ജിയയും ഇനി നമുക്ക് ടീ വി ചാനലുകളില്‍ കാണാം.
മറുപടിഇല്ലാതാക്കൂഎന്തിതു വിഭോ?ഓണം വന്നിങ്ങു പടിപ്പുര
മറുപടിഇല്ലാതാക്കൂവാതിലില് മുട്ടുന്നതുകേട്ടതില്ലയോ ഭവാന്‍?
എന്തിനീ വിഷാദങ്ങളെന്തിനീ പരിഭവമെന്തിനീ
സ്വയം ശാപവാക്കുകുള്‍തിര്‍ക്കുന്നു?
ചേനയും കായും ഇളമത്തനും മുരിങ്ങയും
പച്ചപ്പുതുടിക്കുംപടോലങ്ങയുമരിയുവിന്‍
വെള്ളരിക്കകൊണ്ടൊരുകൊച്ചുകാളനുണ്ടാക്കൂ
നല്ലരിച്ചോറും നെയ്യും പപ്പടം കാച്ചൂ വേഗം.
പ്രിയ വിഷ്ണുപ്രസാദ്,
മറുപടിഇല്ലാതാക്കൂഈ ആഘോഷത്തില്‍ ഓണം കാണാനാകുന്നില്ല.
ഈ പൂവിളി വിപണീയുടേത് മാത്രമാണ്.
നമ്മുടെ ഓണം നമ്മുടെ ബോധത്തില്‍
നന്മയുടെ പൂക്കളമിടുന്ന തിരക്കിലാണ്. അവിടെ പൂവിളി നടക്കുന്നുണ്ട്...ഓണവും.
(ചിത്രകാരന്റെ കാര്യം നിസ്സാരം)
താങ്കള്‍ക്കും കുടുംബത്തിനും പ്രത്യേകിച്ച് കുഞ്ഞുവാവക്കും ചിത്രകാരന്റെ ഓണാശംസകള്‍ !!
നന്ദി പറയാന്‍ വൈകിയതില്‍ ക്ഷമിക്കണം.വല്യമ്മായി,സനാതനന്‍,നജീം,കിനാവ്,മോഹന്‍,ആവനാഴി,ചിത്രകാരന്‍...ഏവര്‍ക്കും നന്ദി.ആവനാഴിയേട്ടന്‍ ഓണമായിട്ട് കവിതയുടെ ലഹരിയിലാണല്ലോ... :)
മറുപടിഇല്ലാതാക്കൂ