gfc

ബൈക്ക് യാത്രക്കാരനെ പ്രേമിക്കുന്ന പെണ്‍കുട്ടി

സാമ്പാറിന് കഷ്ണം അരിയുമ്പോള്‍
കണ്ണാടിക്കു മുന്നില്‍ പുരികങ്ങള്‍ പറിച്ച്
വില്ലിന്റെ ആകൃതി വരുത്തുമ്പോള്‍
പ്രിയപ്പെട്ട പരമ്പരയിലേക്ക്
കണ്ണു തുറിച്ചിരിക്കുമ്പോള്‍
മെടഞ്ഞിട്ട മുടിയുടെ അറ്റം
വെറുതെ കൈയിലെടുത്ത്
ഓമനിക്കുമ്പോള്‍
എപ്പോഴായാലും കുഴപ്പമില്ല...
ഒരു ബൈക്കിന്റെ ഹോണടി ശബ്ദം
അവളെ അതിരില്‍
പറത്തിക്കൊണ്ടു പോയി നിര്‍ത്തും.
അപ്പോഴേക്കും അതിവേഗത്തില്‍
അത് പോയിക്കഴിഞ്ഞിരിക്കും.
വിദൂരതയിലേക്ക് അത് പറന്നില്ലാതാവുന്നതിന്റെ
ഒരു ലോങ് ഷോട്ടില്‍ നിന്ന് പെട്ടെന്ന് കട്ട് ചെയ്ത്
അവളുടെ മനസ്സിലേക്ക് ഒരു
ബൈക്ക് ചീറിപ്പാഞ്ഞു വരുന്ന
ഒരു ക്ലോസപ്പ് അപ്പോള്‍ ഉണ്ടാവും.
അതിന്റെ ഇരമ്പല്‍ കാരണം
അവള്‍ക്ക് ഒരു സ്വൈരവുമില്ല.

4 അഭിപ്രായങ്ങൾ:

  1. നല്ലൊരു പരസ്യചിറ്റ്രത്തിന്റെ സ്റ്റോറിബോര്‍ഡിലൂടെ കടന്നുപോയതുപോലെ തോന്നുന്നു.പക്ഷേ..

    വിദൂരതയിലേക്ക് അത് പറന്നില്ലാതാവുന്നതിന്റെ
    ഒരു ലോങ് ഷോട്ടില്‍ നിന്ന് പെട്ടെന്ന് കട്ട് ചെയ്ത്
    അവളുടെ മനസ്സിലേക്ക് ഒരു
    ബൈക്ക് ചീറിപ്പാഞ്ഞു വരുന്ന
    ഒരു ക്ലോസപ്പ് അപ്പോള്‍ ഉണ്ടാവും

    ഈ വരികളില്‍ എന്തോ വ്യാകരണപ്പിശക്‌ തോന്നുന്നു,അത് സിനിമയുടെ വ്യാകരണമാണോ അതോ കവിതയുടെ വ്യാകരണമോ.?

    അതുപോലെ അവസാന ഖണ്ഡം ..മരണമാണോ ഉദ്ദേശിച്ചത്..അല്ലെങ്കില്‍ എന്തിനാണ് ഒരിക്കല്‍ എന്നവാക്ക് രണ്ടാവൃത്തി..പ്രണയവും മരണവും ഒരേനാണയത്തിന്റെ പുറങ്ങള്‍ തന്നെയല്ലേ.

    മറുപടിഇല്ലാതാക്കൂ
  2. എത്ര ഉദാത്തമായ ചിത്രീകരണം! ആ രംഗവും ബൈക്കിന്‍ സ്വരവും ഇപ്പോഴും മായാതെ..

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. വലിയ അര്‍ത്ഥമുള്ള ഒരു കൊച്ചു ചിത്രം ഏതാനും വരികളില്‍ കോറിയിട്ടിരിക്കുന്നു..അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ