ഇരുട്ടിനെ കടിച്ചുമുറിച്ചും
നിലാവിനെ നക്കിക്കുടിച്ചും
ഉറക്കമൊഴിക്കാറുള്ള കാവല്‍ നായ
കഴിഞ്ഞ രാത്രി വീട്ടു പടിക്കല്‍ നിന്ന്
മരണത്തെ കുരച്ചോടിച്ചു.
കുരച്ചു കുരച്ച് അടുത്ത കവല വരെ
ഓടിച്ചു തിരിച്ചു വരുമ്പോള്‍
പിന്നാലെ മരണവും വരും...
വീണ്ടും കുരച്ചു കുരച്ചു കവല വരെ...
പുലരും വരെ അങ്ങനെ സ്വന്തം
ശബ്ദങ്ങളില്‍ ജ്വലിച്ചു നിന്നു അത്.
നേരം വെളുത്തതുകൊണ്ടു മാത്രം
മരണം തിരിച്ചുപോയി.
ഇല്ലെങ്കില്‍ വെളുത്ത പുതപ്പിട്ട്
കൊണ്ടുപോയേനേ
ഈ പുലരിയുടെ പുഞ്ചിരി.
പ്രസാദേ,
മറുപടിഇല്ലാതാക്കൂതമസ്കരിക്കപ്പെടേണ്ട വാഗ്മയം അല്ലിത്.
ഈ വാഗ്മയം അംഗീകരിക്കപ്പെടേണ്ടതാകുന്നു.
അഭിവാദ്യങ്ങള്‍.
:)