ഇലകള്‍ വെയിലിനെ മടിയില്‍ വെച്ച്
പേന്‍ നോക്കി.
അടക്കമില്ലാത്ത അത് ഇലകളുടെ
പിടി വിടുവിച്ച് ഓടി...
പത്തു മണിക്ക് കുളത്തില്‍
കുത്തിവരച്ചു.
‘ഭ്രാന്ത്’ എന്നായിരുന്നു
ചിത്രത്തിന്റെ പേര്.
തുമ്പികള്‍ ഇണകളുമായി വന്ന്
ചിത്രത്തില്‍
ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു.
ഇതാണ് വിഷ്ണുമാഷിന്റെ എനിക്ക് കൊറച്ചെങ്കിലും മനസ്സിലായ കവിത. നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂവിഷ്ണു മാഷെ,
മറുപടിഇല്ലാതാക്കൂഇതു വായിക്കുമ്പോള്‍ തന്നെ ഇതിലെ ദൃശ്യങ്ങള്‍ മനസ്സില്‍ വിരിയുന്നു.നല്ല കവിത.
തിരുത്തിയത് ‘കവിത’ എന്നായിരിക്കും അല്ലേ?
മറുപടിഇല്ലാതാക്കൂഇഷ്ടമായി ഈ വെയില്.:)
യ്ഹഹ്!!!!!
മറുപടിഇല്ലാതാക്കൂഇത്രയും സൌന്ദര്യമൊക്കെ കുറച്ചു വാക്കുകള്‍കൊണ്ട് സൃഷ്ടിക്കാനാകുമോ!!
ആദ്യത്തെ രണ്ടു വരികളിലെ കല്‍പ്പനതന്നെ ചിത്രകാരനെ അതീവ ഹൃദ്യമായി വിസ്മയിപ്പിച്ചിരിക്കുന്നു!!
"ഇലകള്‍ വെയിലിനെ മടിയില്‍ വെച്ച്
പേന്‍ നോക്കി."
വിഷ്ണുപ്രസാദ്,... നന്ദി.
ഈ ഭ്രാന്തിന് ജീവിതമെന്ന അര്‍ഥം കൊടുത്തോട്ടെ ഞാന്‍
മറുപടിഇല്ലാതാക്കൂഇതാണു
മറുപടിഇല്ലാതാക്കൂ"തമസ്കരിക്കപ്പെട്ടവന്റെ വാങ്മയം"
നന്ദി മാഷെ
കുളം വീണ്ടും കാട്ടിത്തന്നതിനു