gfc

അലങ്കാരം

കറങ്ങുകയാണ്...,
അങ്ങേ മുറിയില്‍ കാറ്റിനെ
വെട്ടിപ്പൊളിക്കുന്ന പങ്ക.
ഹൃദയത്തില്‍ ചോര
തെറിപ്പിച്ചു കൊണ്ട്
ഓര്‍മകളുടെ മറ്റൊരു പങ്ക.
ജീവിതം ആരെയാണ്
അനുസരിക്കുന്നത്...?
എന്തായാലും അത്
നമ്മെ അനുസരിക്കുന്നില്ല.
അത് അനുസരിക്കുന്നത്
ദൈവത്തെയോ...?
അതോ ...നാം
അതിനെ അനുസരിക്കുകയോ?
സംശയങ്ങള്‍ വെറും മുട്ടത്തോടുകള്‍...
ഒരു കാക്കയ്ക്കും പിടിക്കാവുന്ന
കുഞ്ഞുങ്ങള്‍ അതില്‍ നിന്ന്
ഇറങ്ങി വരില്ല.
കവിതയുടെ പനിനീര്‍ച്ചെടിക്ക്
അതൊരലങ്കാരം മാത്രം.
ഭ്രൂണം തിന്നതാരാണ്?

2 അഭിപ്രായങ്ങൾ:

  1. ഭ്രൂണം തിന്നതാരാണ്?
    സ്വീകാര്യതയാണോ ?

    മറുപടിഇല്ലാതാക്കൂ
  2. “സംശയങ്ങള്‍ വെറും മുട്ടത്തോടുകള്‍...
    ഒരു കാക്കയ്ക്കും പിടിക്കാവുന്ന
    കുഞ്ഞുങ്ങള്‍ അതില്‍ നിന്ന്
    ഇറങ്ങി വരില്ല.
    കവിതയുടെ പനിനീര്‍ച്ചെടിക്ക്
    അതൊരലങ്കാരം മാത്രം.
    ഭ്രൂണം തിന്നതാരാണ്? “ എന്തൊരു ഭാവന!!
    ന്നാലും ഈ വരികളെ -
    ‘അങ്ങേ മുറിയില്‍ കാറ്റിനെ
    വെട്ടിപ്പൊളിക്കുന്ന പങ്ക.
    ഹൃദയത്തില്‍ ചോര
    തെറിപ്പിച്ചു കൊണ്ട്
    ഓര്‍മകളുടെ മറ്റൊരു പങ്ക‘ -വഴിയിലുപേക്ഷിച്ചുവോ?

    മറുപടിഇല്ലാതാക്കൂ