gfc

വെള്ളിക്കെട്ടന്‍

തച്ചുകൊന്ന ഒരു പാമ്പിനെക്കുറിച്ച്
എപ്പോഴും വിചാരിക്കുകയാല്‍
ഉറക്കം വരികയേയില്ല.
കണ്ണടച്ചാലും എല്ലാ വെളിച്ചങ്ങളും
കെടുത്തിയാലും അതിന്റെ ഓര്‍മ
വെള്ളിക്കെട്ടുകളുമായി ഇഴഞ്ഞു വരും.
അതുകൊണ്ട് ജനാലകള്‍ അടച്ചിടും.
എല്ലാ പഴുതുകളും ഒരു വേവലാതിയാവും.

അത് ചത്തിട്ടില്ലെന്നു തന്നെ ഒരാള്‍
എപ്പോഴും...
അതിന്റെ ഇണ ,അച്ഛന്‍ ,അമ്മ
മക്കള്‍ ഒക്കെ തിരഞ്ഞു വരുമെന്ന്
ഒരാള്‍ ...
ഇവരൊക്കെ ഉണര്‍ന്നിരിക്കയാല്‍
ഉറങ്ങുവാനാവുന്നില്ല;
ഒരു പാമ്പിനെ തച്ചു കൊന്ന
എനിക്ക്...

ചത്തുപോയ ഒരു ജീവന്‍
ചാവാത്ത ഒരു ജീവനു നേരെ
ഇങ്ങനെ എപ്പോഴും ഉണര്‍ന്നിരിക്കുമ്പോള്‍
എങ്ങനെയാണ് ഉറങ്ങുക....

6 അഭിപ്രായങ്ങൾ:

  1. വിഷ്ണൂ, ഉറങാതെ ഇരിക്കാനാകും നമ്മുടെ നിയോഗം. കവിത ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  2. ഈ വേവലാതി, ഈ ഉരുക്കം
    ഇതു നിന്റെ അസ്തിത്വത്തെക്കുറിച്ചു മാത്രമാണെങ്കില്‍ ഈ ഉറക്കമില്ലായ്മ നീയര്‍ഹിക്കുന്നു.
    അതിന്റെ ഇണയെക്കുറിച്ചോ, മക്കനെക്കുറിച്ചോ നീ വേവലാതിപൂണ്ടാല്‍ അതു നിന്റെ പ്രായശ്ചിത്തം
    വരികള്‍ ചിന്തിപ്പിക്കുന്നു പല തരത്തില്‍...

    മറുപടിഇല്ലാതാക്കൂ
  3. നമുക്കു വേണ്ടിയും നമുക്കു വേണ്ടപ്പെട്ടവര്‍ക്കുവേണ്ടിയും ചിലപ്പോള്‍ ചില പാമ്പുകളെ തച്ചു കൊല്ലേണ്ടിവരും. അരികിലുറങ്ങുന്ന കുഞ്ഞിനരികിലേക്ക് ഒരു പാമ്പിഴയുന്നതു കാണുമ്പോള്‍, അടുത്തുവരുന്നത് ഒരു ക്രൂര ജന്തുവാണെന്നറിയുമ്പോള്‍ ആയുധമെടുക്കാതിരിക്കുന്നതല്ലേ തെറ്റ്. പാപബോധത്താ‍ല്‍ വേട്ടയാടപ്പെട്ടിരുന്നവരായിരുന്നു അവരെങ്കില്‍ നമ്മുടെ ചരിത്രം തന്നെ മറ്റൊന്നാവുമായിരുന്നില്ലേ.

    മറുപടിഇല്ലാതാക്കൂ
  4. ഭയം...
    പ്രതികാരത്തിന്റെ, അപകടത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള മുന്നറിയിപ്പു നല്‍കുന്ന സംവിധാനം.
    ആ ഭയത്തെ മനൊഹരമായ കവിതയാക്കിയിരിക്കുന്നു വിഷ്ണുപ്രസാദ്‌.

    മറുപടിഇല്ലാതാക്കൂ
  5. "ചത്തുപോയ ഒരു ജീവന്‍
    ചാവാത്ത ഒരു ജീവനു നേരെ
    ഇങ്ങനെ എപ്പോഴും ഉണര്‍ന്നിരിക്കുമ്പോള്‍
    എങ്ങനെയാണ് ഉറങ്ങുക...."

    ഇക്കാര്യത്തില്‍ ശത്രുക്കളും മിത്രങ്ങളും ഒരേ പക്ഷത്താണു , അല്ലേ മാഷേ

    പക്ഷേ ഞാന്‍ ഇടയ്ക്ക് പാമ്പാവുന്നതു അതിനാല്‍ അല്ല / ആണു

    മറുപടിഇല്ലാതാക്കൂ
  6. veyil
    pulli kuthiya
    pakalu pOlulla
    varikal,
    uchayurakkam poyi maashE....

    മറുപടിഇല്ലാതാക്കൂ