വിളിച്ചതേയില്ല വീട്
കരഞ്ഞതേയില്ല കാട്
അനാഥനെന്ന്
ആത്മാവില്‍ മുദ്ര കുത്തി
ചുരം കടത്തിയ
ചുഴലി
തനിക്കുള്ളില്‍ കറങ്ങി
തനിക്കുള്ളില്‍ ഇലകളേയും
കടലാസുകളേയും കറക്കി
വെറുതെ...
എപ്പോഴും ഒച്ചയുണ്ടാക്കും
ഈ ഭൂമി തന്നെ
കറക്കിയെടുത്ത്
ഒരു ബലൂണു പോലെ
മുകളിലേക്ക് കൊണ്ടു
പോവുമെന്നൊക്കെ
ഒരിട തോന്നിപ്പിക്കും.
പിന്നെ എല്ലാ
കലമ്പലുകളും വലിച്ചെറിഞ്ഞ്
ഒരു മാവിന്‍ കൊമ്പിലിരുന്ന്
കരയും.
വിളിക്കുകയില്ല വീട്
കരയുകയില്ല കാട്
മായുകയില്ല
ആത്മാവില്‍ കരിഞ്ഞു
കിടക്കുന്ന മുദ്രകളൊന്നും
ഒരിക്കലും ....
കരഞ്ഞതേയില്ല കാട്
അനാഥനെന്ന്
ആത്മാവില്‍ മുദ്ര കുത്തി
ചുരം കടത്തിയ
ചുഴലി
തനിക്കുള്ളില്‍ കറങ്ങി
തനിക്കുള്ളില്‍ ഇലകളേയും
കടലാസുകളേയും കറക്കി
വെറുതെ...
എപ്പോഴും ഒച്ചയുണ്ടാക്കും
ഈ ഭൂമി തന്നെ
കറക്കിയെടുത്ത്
ഒരു ബലൂണു പോലെ
മുകളിലേക്ക് കൊണ്ടു
പോവുമെന്നൊക്കെ
ഒരിട തോന്നിപ്പിക്കും.
പിന്നെ എല്ലാ
കലമ്പലുകളും വലിച്ചെറിഞ്ഞ്
ഒരു മാവിന്‍ കൊമ്പിലിരുന്ന്
കരയും.
വിളിക്കുകയില്ല വീട്
കരയുകയില്ല കാട്
മായുകയില്ല
ആത്മാവില്‍ കരിഞ്ഞു
കിടക്കുന്ന മുദ്രകളൊന്നും
ഒരിക്കലും ....
വിഷ്ണുമാഷേ..
മറുപടിഇല്ലാതാക്കൂഈ അടുത്തിടെ വായിച്ച താങ്കളുടെ കവിതകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടതും നല്ലതും.
ജ്വാലയില്‍ വായിച്ചിരുന്നു. മാഷിന്‍ റെ എഴുത്തിന് കൂടുതല്‍ ശക്തി വന്നിരിക്കുന്നു.
വായനക്കാരന്‍ റെ അഭിനന്ദനങ്ങള്‍
സ്നേഹത്തോടെ
ഇരിങ്ങല്‍
good work..
മറുപടിഇല്ലാതാക്കൂi just want to copy first two lines of Iringal's comment(sorry for English)
വിഷ്ണു,
മറുപടിഇല്ലാതാക്കൂവീട് വിളിച്ചില്ലെങ്കിലും കാട് കരഞ്ഞില്ലെങ്കിലും ,
“മായുകില്ല
ആത്മാവില്‍ കരിഞ്ഞു
കിടക്കുന്ന മുദ്രകളൊന്നും
ഒരിക്കലും...”
ഈ ‘ചുഴലി ‘ എന്നെയും എടുത്തൊന്നു കറക്കി..!