gfc

മാനം

അക്കാലത്ത്
സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി
പൊരുതിയിരുന്ന ഒരു പെണ്‍കുട്ടി
നാട്ടിന്‍പുറത്തെ
ഒരു ടാക്കീസില്‍
ഉച്ചസ്സിനിമയ്ക്കു കയറി.
ടിക്കറ്റ് കൌണ്ടറിലെ
അമ്മാവന്‍
ഏപ്പടമാണെന്ന് പറഞ്ഞ്
വിലക്കി നോക്കി.
പെണ്‍ശിങ്കം വഴങ്ങിയില്ല.
വയസ്സറിയിച്ചിട്ട് വര്‍ഷങ്ങളായി എന്ന്
കളിയാക്കുകയും ചെയ്തു.
വാതില്‍ക്കല്‍ ടിക്കറ്റ്
മുറിക്കുന്ന അപ്പൂപ്പന്‍
തടഞ്ഞു നോക്കി.
വഴങ്ങിയില്ല.

ടാക്കീസിലേക്ക്
അവള്‍ കയറുന്നതും
ഇരിക്കുന്നതും കണ്ടവരുണ്ട്.

പിന്നെ കണ്ടത്
ഒരാശുപത്രി മുറിയില്‍
ആറേഴു തുന്നലുകളും
എട്ടുപത്തു കുപ്പി ഗ്ലൂക്കോസും
തരപ്പെടുത്തിയ ശേഷം
ചില തരുണികള്‍ക്കിടയില്‍
നിവര്‍ന്നിരുന്ന്
ചിരിക്കുന്നതാണ്.
സിനിമ കാണുന്നതിനിടയില്‍
‘മാനം’ എന്ന ഒരു അമൂര്‍ത്താശയം
അവള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ്
അവരൊക്കെ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.

24-4-2000

49 അഭിപ്രായങ്ങൾ:

  1. 'മാനം' മനസ്സിലാണു...അതുകൊണ്ട് ഏതാനും തുന്നലുകളല്ലാതെ അവള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല...അവള്‍ ഇനിയും പെണ്‍ശിങ്കമായിത്തന്നെ വളരട്ടെ...

    മറുപടിഇല്ലാതാക്കൂ
  2. പരമബോറന്‍ കവിത, വിഷ്ണു. ഇത് സാഹിത്യസൃഷ്ടി എന്ന നിലയ്ക്കുള്ള അഭിപ്രായം.

    വേറൊന്ന്: സ്ത്രീസ്വാതന്ത്ര്യവാദം എന്നത് ഒരു തരം ‘പെര്‍‌വേര്‍‌ഷ’നാണ് എന്ന സ്പഷ്ടമായ സൂചന ഈ കവിത മുന്നോട്ട് വയ്ക്കുന്നുണ്ട്. ആ വീക്ഷണത്തെ ‘വിവരക്കേട്’ എന്ന പേരിട്ട് മാത്രമേ വിളിക്കാന്‍ കഴിയുന്നുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  3. വിഷ്ണുമാഷേ എന്താത്?

    മറുപടിഇല്ലാതാക്കൂ
  4. മാഷേ,
    ബെസ്റ്റ് കണ്ണാ ബെസ്റ്റ്. സ്തീപക്ഷക്കാരുടെ അടികിട്ടി ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞാന്‍ മുന്തിരിങ്ങയുമായി കാണാന്‍ വരാം. :-)

    മറുപടിഇല്ലാതാക്കൂ
  5. വിഷ്ണൂ, താങ്കളുടെ ഈ കവിതയുടെ രാഷ്ട്രീയം പ്രതിലോമകരം എന്ന് പറയാതെ വയ്യ. താങ്കളില്‍ നിന്നും ഇതുപോലെ ഒന്ന് തീരെ പ്രതീക്ഷിച്ചില്ല.

    മറുപടിഇല്ലാതാക്കൂ
  6. കുറച്ച് വൈകിയാണെങ്കിലും പ്രതികരിച്ചല്ലോ...നന്ദി.
    ഹരീ,ഞാനും ഇതിനെ കവിതയയോ സാഹിത്യസൃഷ്ടിയായോ കരുതാന്‍ പറ്റുമോ എന്ന ശങ്കയിലായിരുന്നു.എങ്കിലും ഒരു ചിന്ത പങ്കുവെക്കാന്‍ പറ്റിയല്ലോ.സ്ത്രീ സ്വാതന്ത്ര്യബോധത്തെയോ പ്രസ്ഥാനങ്ങളെയോ കളിയാക്കുകയായിരുന്നില്ല ഇതിന്റെ ഉദ്ദേശ്യം.മാനം എന്ന ആശയം സമൂഹസൃഷ്ടമായ ഒന്നാണ്.സ്ത്രീയെ തളച്ചിടാന്‍ പുരുഷന്‍ ഉപയോഗിക്കുന്ന ആയുധമാണ് പലപ്പോഴുമത്.ഒരു തരത്തില്‍ സദാചാരബോധത്തിനാല്‍ പണിത് സമൂഹത്തെ സാമ്പ്രാദായികമായി നിലനിര്‍ത്താന്‍ ഈ ആശയത്തെ ഉപയോഗിക്കുന്നതായി ഞാന്‍ കണ്ടു.മാനം പലപ്പോഴും സാരംഗി പറഞ്ഞ പോലെ ഒരു വിശ്വാസമാണ്.മാനം പോയാല്‍ സ്ത്രീ അതോടെ നശിക്കുമെന്ന് ഒരു വിശ്വാസം സ്ത്രീയില്‍ രൂഡമൂലമാക്കുന്നതില്‍ പുരുഷന്‍ വിജയിച്ചിട്ടുണ്ട്.അതിന്റെ പേരു പറഞ്ഞു തന്നെയാണ് അവള്‍ തളച്ചിടപ്പെടുന്നത്.മാനം പുരുഷന്റെ ആയുധമാണ്.

    ഇതെല്ലാം എന്റെ തോന്നലുകള്‍.വിവരക്കേടു തന്നെ.
    ആരെയും വേദനിപ്പിക്കാനല്ല ഇതിവിടെ പബ്ലിഷ് ചെയ്തത്...ഇത്തരം ഒരു ചിന്ത കൂടി പങ്കു വെക്കണമെന്ന് തോന്നി.

    മറുപടിഇല്ലാതാക്കൂ
  7. ഹ ഹ മാഷും സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദിക്കുന്നു അല്ലേ.. നന്നായി..

    പെണ്ണുങ്ങള്‍ക്കും എ പടങ്ങള്‍ കാണാന്‍
    അവകാശം ഉണ്ട് അവരും മനുഷ്യര്‍ അല്ലെ?

    ഒരു പക്ഷെ ഇനി വരുന്ന തലമുറക്ക് തിയ്യേറ്ററില്‍ പോകേണ്ടി വരില്ല...

    മറുപടിഇല്ലാതാക്കൂ
  8. inninte avasta...
    palarum parayaan madikkunna kaaryangal....

    nannaayirikkunu.....

    മറുപടിഇല്ലാതാക്കൂ
  9. വിഷ്ണു, വിചിത്രം തന്നെ. താങ്കളുടെ വാക്കുകള്‍ ഞാന്‍ അവിശ്വസിക്കുകയില്ല. പക്ഷേ കവിതയിലെ സന്ദേശം മറിച്ചാണെന്നുള്ളതില്‍ യാതൊരു തര്‍ക്കത്തിനും പഴുതില്ല.

    പുരുഷന്റെ സംരക്ഷണസ്വഭാവമുള്ള മുന്നറിയിപ്പുകളെ പുച്ഛിച്ചുതള്ളി അനിവാര്യമായ ആപത്തുകളിലേക്ക്‌ എടുത്തു ചാടുന്ന വങ്കത്തികളും അതിന്റെ ഫലമായുണ്ടാകുന്ന ദുരനുഭവത്തില്‍ നിന്ന് വേറൊരു തരം ബൗദ്ധികാനന്ദം കണ്ടെത്തുന്ന 'പെര്‍വെര്‍ട്ടു'കളുമാണ്‌ സ്വാതന്ത്ര്യവാഞ്ഛയുള്ള സ്ത്രീകള്‍ എന്ന പരിഹാസ്യമായ മെസേജ്‌ ആണ്‌ ഇതിലുള്ളത്‌.

    'അപ്പൂപ്പന്റെയും അമ്മാവന്റെയും വിലക്ക്‌', 'പെണ്‍ശിങ്കം' എന്ന പ്രയോഗം, 'വയസ്സറിയിച്ചിട്ട്‌ വര്‍ഷങ്ങളായി' എന്ന പരിഹാസം, തുന്നലും ഗ്ലൂക്കോസും 'തരപ്പെടുത്തല്‍', അവസാനത്തെ 'പൊട്ടിച്ചിരിക്കല്‍' .. ഇവയൊക്കെ വിരല്‍ ചൂണ്ടുന്നത്‌ ഒരൊറ്റ ദിശയിലേക്ക്‌ തന്നെ. മറുത്തൊരു അര്‍ത്ഥത്തിന്റെ സാധ്യതയെങ്കിലും പറയാന്‍ സഹായിക്കുന്ന ഒരക്ഷരം പോലും ഇതിലില്ല താനും.

    മറുപടിഇല്ലാതാക്കൂ
  10. പുരുഷന്മാര്‍ക്കിടയില്‍ ഒറ്റക്കിരുന്നു കാമസംത്റ്പ്തി
    തേടുന്നതു വരെ എത്തിയ സ്വാ‍ത്ന്ത്ര്യദാഹം ഒരു വന്യമായ ആഗ്രഹം മാത്രമാണ്.സത്യത്തില്‍ സ്ത്രീ സ്വാതന്ത്ര്യം എന്നു പറയുന്നത് സ്ത്രീകള്‍ പുരുഷനു മുകളില്‍ ആധിപത്യം സ്ധാപിക്കലാണോ?

    മറുപടിഇല്ലാതാക്കൂ
  11. സ്വാതന്ത്ര്യം എന്നത് ആധിപത്യം സ്ഥാപിക്കലല്ല.എല്ലാ തരം ആധിപത്യങ്ങളില്‍ നിന്നും ഉള്ള മോചനമാണ്.പക്ഷേ സ്ത്രീ സ്വാതന്ത്ര്യം എന്നത് പുരുഷന്മാര്‍ക്കിടയില്‍ ഒറ്റയ്ക്കിരുന്നു കാമസമ്പൂര്‍ത്തി വരുത്തുന്നതാണ് എന്ന് ഒരു വായനക്കാരന്‍ വായിച്ചെടുക്കുമ്പോള്‍ ഈ കവിതയ്ക്ക് വലിയൊരു വിപത്തിനെ നേരിടേണ്ടിവരുന്നു.വിഷ്ണു ഈ രചനയ്ക്കു പിന്നില്‍ എന്താണ് ഉദ്ദേശിച്ചിരുന്നതെന്ന് കുറിപ്പിലൂടെ വ്യക്തമാക്കി.പക്ഷേ കവിത വായനക്കാരുമായി പങ്കുവച്ചത് അതല്ല എന്നത് അപ്പൊഴും സത്യമായി നിലനില്‍ക്കുന്നു.ഇതാണ് വിമതന്‍ പറഞ്ഞ ഈ കവിതയിലെ പ്രതിലോമകരമായ രാഷ്ട്രീയം.വിഷ്ണുവിന്റെ ഉദ്ദേശ ശുദ്ധിയെ മാനിച്ചുകൊണ്ടുതന്നെ കവിതയോട് ഞാന്‍ ശക്തമായി വിയോജിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  12. വിഷ്ണുമാഷേ, കവിതയില്‍ പറയുന്നതും കമന്റില്‍ പറയുന്നതും ഒട്ടും ചേര്‍ന്നു പോകുന്നില്ല.

    സ്ത്രീസ്വാതന്ത്ര്യത്തെ പറ്റി തെറ്റായ ഒരു സന്ദേശം തന്നെയാണ് ഈ കവിത കൊടുക്കുന്നത്.
    പ്രത്യേകിച്ചും ഈ വരികള്‍
    “‘മാനം’ എന്ന ഒരു അമൂര്‍ത്താശയം
    അവള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ്
    അവരൊക്കെ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.“
    ഈ പൊട്ടിച്ചിരി പരാജിതന്‍ പറഞ്ഞപ്പോലെ പരിഹാസ്യമായ ഒരു ഇമേജ് ആണ് സ്ത്രീസ്വാതന്ത്ര്യവാദിയ്ക്കു നല്‍ക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  13. ഹരീ,ശരിയാ‍ണ്.എഴുതുന്ന ആളായ ഞാന്‍ ഇതിലെ കഥാപാത്രമായ പെണ്‍കുട്ടിയുടെ കൂടെയല്ല നിന്നത്.ഞാന്‍ ഒരു സാമ്പ്രദായിക പുരുഷ സമൂഹത്തിന്റെഭാഗമാണെന്ന് ഈ എഴുത്ത് അംഗീകരിക്കുന്നുണ്ട്. അതേ സമയം ഞാനുള്‍പ്പെടുന്ന പുരുഷ സമൂഹത്തിനു നേരെ തന്നെയാണ് അവളുടെ നിവര്‍ന്നിരുന്നുള്ള ചിരി. ആ ചിരി ഏറ്റവും അലോസരപ്പെടുത്തുന്നത് ഒരു സാമ്പ്രാദയിക പുരുഷനെ തന്നെയാവും.അതു തന്നെയാണ് ലക്ഷ്യവും.ഇവിടെ പരാജയപ്പെട്ടവളായല്ല മറിച്ച പരാജയപ്പെടുത്താന്‍ കഴിയാത്തവള്‍ എന്ന നിലയില്‍ തന്നെയാണ് അവ്ല് നില്‍ക്കുന്നത്.ഞാനെഴുതിയത് ഞാന്‍ തന്നെ നീതീകരിക്കേണ്ടി വരുന്ന ഗതികേട് താന്‍ നന്നായി ആസ്വദിക്കുന്നുണ്ടാവും.

    സ്ത്രീയെ അസ്വതന്ത്രയാക്കിയിരിക്കുന്നത് മാനം എന്ന ഈ പൂട്ടുകൊണ്ടാണെന്നും ചിന്തിക്കുന്ന ഒരു സ്ത്രീ ഇത് പുല്ലുപോലെ വില കല്പിക്കേണ്ട ഒന്നാണെന്നും തെളിയിക്കുന്ന ഒരു ചിത്രമാണ് വരയ്ക്കാന്‍ ശ്രമിച്ചത്.
    ആ പൊട്ടിച്ചിരി ഇല്ലായിരുന്നെങ്കില്‍ ഇതൊരു സാധാ റേപ്പ് റിപ്പോര്‍ട്ട് മാത്രമായേനെ.

    മറുപടിഇല്ലാതാക്കൂ
  14. ഡാലീ,സ്ത്രീ സ്വാതന്ത്ര്യം എന്ന് വ്യവസ്ഥാപിത്മായി കൊട്ടി ഘോഷിക്കുന്ന ആശയത്തിനോ പ്രസ്ഥാനത്തിനോ ഉപോത്ബലകമായ ഒരു എഴുത്തുണ്ടാക്കുകയായിരുന്നില്ല ലക്ഷ്യം,മറിച്ചുമല്ല.അതായത് അതിനെ ആക്ഷേപിക്കുക എന്നതും ലക്ഷ്യമല്ല.എന്നാല്‍ സ്ത്രീയുടെ സ്വാതന്ത്ര്യം എന്ന വിഷയം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ആദ്യം ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയം സമൂഹം ഉണ്ടാക്കിയിട്ടുള്ള ഈ പൂട്ടാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

    മാനം എന്ന ആശയത്തെ മതിക്കാത്ത സ്ത്രീകളെ ഭയബഹുമാനാദികളോടെ പുരുഷന്‍ നോക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  15. വിഷ്ണു, എഴുതുന്നവന്‍/അവള്‍ ഏതു വേഷം സ്വയം അവലംബിക്കുന്നുവെന്നത്‌ പ്രധാനം തന്നെ. പക്ഷേ സ്വയം പ്രതിക്കൂട്ടില്‍ നിന്നു കൊണ്ട്‌ മറുപക്ഷത്തിനോട്‌ നീതി കാട്ടുന്നതാണ്‌ ഈ കവിതയെന്ന വാദം അംഗീകരിക്കാന്‍ പറ്റുന്നില്ല. കാരണം കവിതയെന്നത്‌ അത്‌ സംവേദിക്കുന്നതെന്തോ അതു മാത്രമാണ്‌.

    അവസാനത്തെ പൊട്ടിച്ചിരിയില്ലെങ്കിലും ഇത്‌ ഒരു റേപ്പ്‌ റിപ്പോര്‍ട്ട്‌ മാത്രമാകില്ല. (അത്‌ ഒരു വിചിത്രമായ വ്യാഖ്യാനമായിപ്പോയി.)

    ഇനി, കവിതയുടെ കാര്യം പോട്ടെ. വിഷ്ണുവിന്റെ കമന്റുകളിലെ വാദമെടുത്താല്‍ മാനമെന്ന വാക്ക്‌ കന്യകാത്വം എന്ന യാഥാസ്ഥിതികസങ്കല്‌പവുമായി ചേര്‍ത്തുവച്ചാണ്‌ വിഷ്ണു കാണുന്നതെന്നു തോന്നുന്നു. ലൈംഗികാക്രമണം വെറും physical attack അല്ല. കേവലം ജീവശാസ്ത്രപരമായ ഒരു മുന്‍തൂക്കത്തെ വച്ച്‌ പെണ്ണിന്റെ ആത്മാഭിമാനത്തിന്‌ ക്ഷതമേര്‍പ്പെടുത്തി, സ്വന്തം ഇംഗിതത്തിന്‌ ഉപയോഗിക്കാനുള്ള ഒരുപകരണമെന്ന നിലയിലേയ്ക്ക്‌ അധഃപതിപ്പിക്കാനുള്ള പുരുഷന്റെ അധമചോദനയെയാണ്‌ അത്‌ വെളിപ്പെടുത്തുന്നത്‌. അതിനെ 'മാനത്തിന്‌ ഞങ്ങള്‍ വില കല്‌പിക്കുന്നില്ല' എന്ന ലൈനില്‍ എഴുതിത്തള്ളുന്നവരല്ല കൊള്ളാവുന്ന സ്ത്രീസ്വാതന്ത്ര്യവാദികളാരും തന്നെ.

    മറുപടിഇല്ലാതാക്കൂ
  16. മാനം എന്ന ആശയത്തെ തന്നെയാണ് മറിച്ച് കന്യകാത്വത്തെയല്ല എന്റെ എഴുത്ത് വിഷയമാക്കിയിരിക്കുന്നത്.സംവേദിക്കുന്നതെന്തോ അതാണ് എന്ന പറഞ്ഞത് വായനക്കാരനെ സംബന്ധിച്ച് ശരിയാണ്.എല്ലാ വായനക്കാരും ഒരേ പോലെയാവില്ല കാര്യങ്ങള്‍ വായിച്ചെടുക്കുന്നത്.അങ്ങനെയാണെങ്കില്‍
    ഹരിയുടെ ബ്ലോഗില്‍ അവസാനത്തെ പോസ്റ്റില്‍ വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ ഉണ്ടാവില്ലായിരുന്നു.ലൈംഗികാക്രമണവും ഇവിടെ വിഷയമല്ല.മാ‍നം മാത്രമാണ്.അതുകൊണ്ടാണ് ഇതിന്റെ തലക്കെട്ട് മാനം എന്നു നല്‍കിയതും.

    മറുപടിഇല്ലാതാക്കൂ
  17. മാനഭംഗപ്പെടുത്തല്‍ കേവലമായ ഒരു ശാരീരികമായ ആക്രമണമാണെന്ന് ഞാനെഴുതിയിട്ടില്ല.തീര്‍ച്ചയായും അല്ലെന്നു തന്നെയുള്ള ബോധമാണ് ഈ കുറിപ്പിന് ആധാരവും.കൊള്ളാവുന്ന സ്ത്രീ സ്വാതന്ത്ര്യ വാദികള്‍ എന്നോ കൊള്ളാത്തവരെന്നോ ഞാന്‍ തരം തിരിക്കാന്‍ ശ്രമിച്ചുമില്ല.എന്നു മാത്രമല്ല ഡാലിക്ക് എഴുതിയ മറുപടി വായിച്ചു നോക്കിയാല്‍ ഹരിക്കു മനസ്സിലാക്കാവുന്നതേയുള്ളൂ:സ്ത്രീ സ്വാന്തന്ത്ര്യ പ്രസ്ഥാനത്തെയോ അതിന്റെ വക്താക്കളെയോ ആക്ഷേപിക്കുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം.മറിച്ച് സ്ത്രീ സ്വാതന്ത്ര്യം എന്ന ആശയം കൈകാര്യം ചെയ്യുമ്പോള്‍ പുരുഷന്‍ ഉണ്ടാക്കി വെച്ച് ഈ കെണി കാണാതെ പോവരുതെന്നാണ്.പുരുഷ സൃഷ്ടമായ ഈ മൂല്യ ബോധത്തെ തകര്‍ക്കുകയാണ് ഈ കുറിപ്പിലെ സ്വതന്ത്രേച്ഛുക്കളായ സ്ത്രീകള്‍ . അവര്‍ എന്റെ മാത്രം സ്ത്രീകളാണ്.അവര്‍ ഈ കുറിപ്പില്‍ മാത്രമേ ഉള്ളൂ.പുറത്തുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.

    മറുപടിഇല്ലാതാക്കൂ
  18. വിഷ്ണുപ്രസാദ്‌ എഴുതി കുടുങ്ങിപ്പൊയൊ. ഇതൊരു സംബവ കഥപോലെ വിശ്വാസ്യമായ യാഥാര്‍ഥ്യവും സ്ത്രീ സ്വാതന്ത്ര്യക്കാര്‍ക്കുള്ള പിത്രുതുല്യമായ മുന്നറിയിപ്പുമായി ചിത്രകാരന്‍ വായിക്കുന്നു.

    സമൂഹത്തിന്റെ അസുഖം ഭേദമാക്കാന്‍ സമയമെടുക്കും. അതിനു കാത്തുനില്‍ക്കാതെ മനുഷ്യന്റെ മൃഗഭാവങ്ങളുടെ തേറ്റയുടെ മൂര്‍ച്ച പരീക്ഷിക്കാനായി അപകടങ്ങളെ വെല്ലുവിളിച്ച്‌ യാത്രതിരിക്കുന്നവരെ സഹതാപത്തോടെ യാത്രയയകാനെ കഴിയു.

    ഒരു സാമൂഹ്യസ്നേഹി എന്ന നിലയില്‍ വിഷ്ണുപ്രസാദ്‌ സ്ത്രീ സ്വാതന്ത്ര്യവാദത്തിന്റെ പൊള്ളത്തരം മനസ്സിലാകുന്ന ഒരു സന്ദര്‍ബത്തിലൂടെ വരച്ചുകാണിക്കുന്നു. നല്ലത്‌.
    ഹൊ.... ഇത്തരം വഴക്കാളി ശിംഗങ്ങളെ ആര്‍ക്കും രക്ഷിക്കാനാകില്ല. സ്ത്രീപക്ഷക്കാരുടെ ചോര തിളപ്പിക്കാനുള്ള ഒരു രക്തസാക്ഷിയാകല്‍ മാത്രമാണ്‌ ആ ശിങ്ങത്തിന്റെ നിയോഗം.

    മറുപടിഇല്ലാതാക്കൂ
  19. വിസ്ണുവിന്‌ തെറ്റൊന്നും പറ്റിയതായി എനിക്കു തോന്നുന്നില്ല.
    നമ്മുടെ മകനാണെങ്കിലും ഏ പടം കാണാന്‍ പോകുന്നത്‌ നല്ല കാര്യമാണെന്ന് പൊതുവെ ആരും പറയില്ല. മകളാകുംബോള്‍ അവള്‍ക്ക്‌ അതിന്‌ സ്ത്രീ പക്ഷത്തിന്റെ പേരില്‍ അവകാശമുണ്ടെന്ന് ഹൃദയവിശാലത പ്രദര്‍ശിപ്പിക്കാന്‍ ദയവായി പറയാതിരിക്കുക.
    മറിച്ച്‌ , സ്ത്രീയായതുകൊണ്ട്‌ ഒരു കുട്ടിക്ക്‌ സ്കൂളില്‍ പോകാന്‍ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നു പറഞ്ഞാല്‍ ... സ്ത്രീക്ക്‌ പര്‍ദക്കുള്ളില്‍ നിന്നും മോചനം വേണമെന്നു പറഞ്ഞാല്‍.... അതൊക്കെ ന്യായമാണ്‌ അവിടെ ഒരു സമരം നടക്കണം.
    അല്ലാതെ... കള്ളുകുടിക്കാനും, സിഗരറ്റുവലിക്കാനും.. ബ്ലു ഫിലിം കാണാനും .... നശിക്കാനുമൊക്കെ ആര്‍ക്കും അവകാശമുണെങ്കിലും അതിനുവേണ്ടി ശിംഗങ്ങളാകാതിരിക്കുക.

    മറുപടിഇല്ലാതാക്കൂ
  20. ചിത്രകാരാ,ഞാന്‍ തോറ്റു തൊപ്പിയിട്ടു.എല്ലാരും കൂടി എന്നെ ഇപ്പോ അറുക്കാ‍ന്‍ വരും.ഇവ്വിടെയൊക്ക്കെ കാണണേ...

    ഞന്‍ ഇത്രയും ന്നേരം പ്രസംഗിച്ചത് വെറുതെയായല്ലോ തമ്പുരാനേ...

    മറുപടിഇല്ലാതാക്കൂ
  21. ഹ.. ഹ .. ഹ.. ഇക്കാര്യത്തില്‍ വിഷ്ണുപ്രസാദ്‌ ഒറ്റക്കാകില്ല.
    ഭംഗി വാക്കുകള്‍ക്കപ്പുറം ഹൃദയശുദ്ധിയുള്ള സ്നേഹം എന്താണെന്ന് അവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. നമുക്കു പക്ഷം വേണ്ടാ മാഷെ, മനുഷ്യന്‍ മാത്രം മതി.

    മറുപടിഇല്ലാതാക്കൂ
  22. മഷെ, പിന്മൊഴിയെ ഒഴിവാക്കാതിരിക്കാമായിരുന്നു. ഒട്ടും സാങ്കേതിക ജ്ഞാനമില്ലാത്ത ഞാന്‍ ഇപ്പോള്‍ പെരിങ്ങോടന്റെ പൊസ്റ്റിലൂടെ കറങ്ങിത്തിരിഞ്ഞാണ്‌ ഇവിടെ വന്നത്‌.

    മറുപടിഇല്ലാതാക്കൂ
  23. വിഷ്ണു, വാ‍യന എന്നെഴുതിയത് എന്റെ മാത്രം വായനയെ ഉദ്ദേശിച്ചാണ്. കൊള്ളാവുന്ന സ്ത്രീസ്വാതന്ത്ര്യവാദികള്‍ എന്നു തരം തിരിച്ചതും ഞാന്‍ തന്നെ. (കാപട്യം എല്ലാ മേഖലകളിലുമുണ്ട്. മലയാളകവികളില്‍ 90 ശതമാനവും സ്യൂഡോ പൊയെറ്റുകളാണെന്ന സത്യം പോലെ.)

    എന്റെ കമന്റിനു ശേഷം വന്ന വിഷ്ണുവിന്റെ കമന്റുകളില്‍ ‘വാലിഡ് പോയിന്റു’കള്‍ ഒന്നുമില്ലെന്നു മാത്രമല്ല, ക്ലാരിറ്റി എന്ന ഗുണവുമില്ല. ഇങ്ങനെ പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. ഞാന്‍ പറഞ്ഞ വസ്തുതകള്‍ കവിതയില്‍ എങ്ങനെ പ്രവര്‍‌ത്തിക്കുന്നുവെന്നതിനെ സംബന്ധിച്ച് വസ്തുനിഷ്ഠവും സ്പഷ്ടതയുള്ളതുമായ ഒരു മറുപടി എഴുതുന്നതിനു പകരം വേറൊരാളിന്റെ വായനയില്‍ മറിച്ചും തോന്നിയേക്കാം എന്നൊരു സൂചന മാത്രം മുന്നോട്ട് വയ്ക്കുന്നതില്‍ ഔചിത്യം കണ്ടേക്കാം. പക്ഷേ എനിക്ക് അത് സ്വീകാര്യമായി തോന്നുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  24. ഇതില്‍ കൂടുതല്‍ ക്ലാരിറ്റിയോടെ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട് ഹരീ.ഉറങ്ങുന്നവനെ ഉണര്‍ത്താം,ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താന്‍ ബുദ്ധിമുട്ടാണ്.

    മറുപടിഇല്ലാതാക്കൂ
  25. Vishnu, after reading your poem and the comment of your's I am really puzzled. What are you really trying to convey? Anyway, am really sorry to say this: I hate this piece of poem. Really, really, really chauvenistic.

    Sorry again.

    മറുപടിഇല്ലാതാക്കൂ
  26. ഹഹഹ! വിഷ്ണു, ഇത്രയും തവണ എന്റെ 'നടിപ്പ്‌' സഹിച്ചതിന്‌ വളരെ നന്ദി. എന്റെ നടനചാതുരിയില്‍ എനിക്ക്‌ തന്നെ അത്ഭുതം തോന്നുന്നു!

    മറുപടിഇല്ലാതാക്കൂ
  27. കല്ലേച്ചി ഒരിക്കല്‍ എഴുതിയ പോലെ, സ്ത്രീകള്‍ സ്വന്തം ശരീരങ്ങളുടെ സംരക്ഷകര്‍ എന്ന നിലയില്‍ ഉടമകള്‍ എന്ന നിലയിലേയ്ക്കു് ഉയരണം. അന്നേ യഥാര്‍ത്ഥ സ്ത്രീ സ്വാതന്ത്ര്യം നമുക്കു കാണാന്‍ കഴിയൂ. ഏതു വിധേനയും സ്വന്തം ശരീരം (മാനം എന്നും ചിലര്‍ പറയും) സംരക്ഷിയ്ക്കുമ്പോഴും, ആ ശരീരത്തിന്റെ ഉടമ ഏതെങ്കിലും പുരുഷനായിരിക്കും. അവന്റെ ഇഷ്ടപ്രകാരം അണിയുകയും അഴിയ്ക്കുകയും ചെയ്യാതെ അവള്‍ക്കു ജീവിതമില്ല.

    മറുപടിഇല്ലാതാക്കൂ
  28. സ്ത്രീയ്ക്കു് ദയാപൂര്‍വ്വം അനുവദിച്ചു കൊടുത്തിരിയ്ക്കുന്ന ചെറിയ കള്ളികളുണ്ടു് സമൂഹത്തില്‍. അത്തരം കള്ളികളില്‍ കിടന്നു കറങ്ങാതെ അവള്‍ സാഹസികയാവുന്നതു ആര്‍ക്കും (ഇന്നത്തെ ഒരു ടിപ്പിക്കല്‍ സ്ത്രീയ്ക്കു പോലും) സഹിക്കില്ല. പുതിയ മേച്ചില്‍ പ്രദേശങ്ങള്‍ തേടി പോകുന്നതു്, (ഈ കവിതയില്‍ പരസ്യമായി രതിയില്‍ താല്പര്യം പ്രകടിപ്പിക്കുന്നതു്) ശിക്ഷാര്‍ഹമാണു്. അത്തരം ഒരു ശിക്ഷയേ വിഷ്ണുപ്രസാദിന്റെ ഈ കവിതയിലെ വിപ്ലവകാരിയ്ക്കും നേരിടേണ്ടിവന്നുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  29. ഈ കവിത, അതിന്റെ യഥാര്‍ത്ഥ സ്വത്വം മനസ്സിലാക്കാന്‍ കഴിവുള്ള സമൂഹം ഉണ്ടാകുന്നതു വരെ നിലനില്ക്കട്ടെ എന്നു് ആശംസിക്കാന്‍ മറന്നു.

    മറുപടിഇല്ലാതാക്കൂ
  30. വിഷ്ണു,
    ഈ കവിത വഴിതെറ്റിപ്പോയത് എവിടെയാണെന്ന് ഇവിടുത്തെ കുറിപ്പുകള്‍ വായിച്ചാല്‍ വ്യക്തമാവും.ഈ കവിതയിലെ നായികയായ സ്ത്രീ ഒരു ഫെമിനിസ്റ്റ് ആണെന്നകാര്യത്തില്‍ തര്‍ക്കമില്ലല്ലൊ.ആ നിലയ്ക്ക് മുതിര്‍ന്നവരുടെ(അമ്മാവന്റെ,അപ്പൂപ്പന്റെ) വിലക്കുകള്‍ ലംഘിച്ച് ഏ പടത്തിന് പോകുന്ന അവള്‍ ശിക്ഷിക്കപ്പെടുന്ന സന്ദര്‍ഭം സ്ത്രീ സ്വാതന്ത്ര്യം എന്ന ആശയത്തെ ഒരു അബദ്ധം ആയി ചിത്രീകരിക്കുന്നുണ്ട്.അത്തരം ഒരു വായനയിലൂടെയാണ് പെണ്ണ് ഏ പടം കാണാന്‍ പോകുന്നതും ,സിഗററ്റ് വലിക്കുന്നതും,മദ്യപിക്കുന്നതും സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ന്യായീകരിക്കുവാനാകുമോ എന്ന മറുചോദ്യം വരുന്നത്.പുരുഷന്‍ ചെയ്താല്‍ തെറ്റാവുന്ന കാര്യങ്ങള്‍ ഒരു സ്ത്രീ ചെയ്തതുകൊണ്ടു മാത്രം ന്യായീകരിക്കപ്പെടേണ്ടതില്ല.ഇവിടെ വായനക്കാരന്‍ പറയുന്നത് ശരി തന്നെ.പക്ഷേ,സ്വാതന്ത്ര്യ ബോധമുള്ള ഒരു സ്ത്രീയെ ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്ന ഒരു കവിതയുടെ സന്ദേശം എന്ന നിലയിലാണ് ഒരു വായനക്കാരന്‍ ആ നിഗമനത്തില്‍ എത്തുന്നത്.അത്തരം ഒരു നിഗമനത്തില്‍ അവനെ കൊണ്ടെത്തിക്കുന്നിടത്താണ് കവിതയുടെ രാഷ്ട്രീയം പ്രതിലോമകരമാകുന്നതും.ഇത്തരം ഷോവനിസ്റ്റിക് കാഴ്ച്ചപ്പാട് ദൌര്‍ഭാഗ്യവശാല്‍ ഇന്നും നമ്മുടെ സമൂഹത്തിന്റെ ഒരു മുഖമുദ്രയാണ്.അത്തരം ഒരു വീക്ഷണത്തെ അറിഞ്ഞൊ അറിയാതെയോ പ്രോത്സാഹിപ്പിക്കുന്നുണ്ട് “മാനം”.അതുകൊണ്ടു തന്നെ അതുമായി വിയോജിക്കേണ്ടിവരുന്നു...

    മറുപടിഇല്ലാതാക്കൂ
  31. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ അഡല്‍റ്റ് മൂവി കാണുന്നത് തെറ്റാണൊ...?സിഗരറ്റ് വലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന പുരുഷന്‍ അതേ കാര്യങ്ങള്‍ സ്ത്രീ ചെയ്യുമ്പോള്‍ ലോകം തലകീഴായി മറിയും എന്നു പറയുന്നതിലെ യുക്തിയെന്താണ്?

    മറുപടിഇല്ലാതാക്കൂ
  32. വിഷ്ണു,
    പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ അഡള്‍ട്ട് മൂവി കാണുന്നതില്‍ ഒരു തെറ്റും ഇല്ല.പൊതു സമൂഹത്തില്‍ പൌരുഷത്തിന്റെ സൂചികകളായി തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ചില ശീലങ്ങളെ കേവലാര്‍ത്ഥത്തില്‍ അനുകരിക്കുകയാണ് സ്ത്രീ വിമോചന പ്രവര്‍ത്തകരായ സ്ത്രീകള്‍ ചെയ്യുന്നത് എന്ന ലോകം കൊണ്ടാടുന്ന സൂചന തന്നെയാണ് കവിതയ്ക്കും മുന്നോട്ടു വയ്ക്കുവാനുള്ളത് എന്നതാണ് പ്രശ്നം.
    അഡള്‍ട്ട് സിനിമകളും നമ്മള്‍ ഏ പടം എന്നു വിളിക്കുന്ന തരം സിനിമകളും ഒന്നല്ലല്ലൊ.ഫിലിം ഫെസ്റ്റിവലുകളിലും മറ്റും അത്തരം സിനിമകള്‍ കാണാന്‍ ധാരാളം സ്ത്രീകള്‍ വരാറുണ്ട്.അവരൊന്നും ഇത്തരത്തില്‍ ആക്രമിക്കപ്പെടാറുമില്ല.
    അപ്പൊള്‍ സ്ത്രീ വിമോചനം എന്നതിനെ പുകവലി,മദ്യപാനം,നീലചിത്രം കാണല്‍ (പുരുഷ വസ്ത്രം ധരിക്കലും പുരുഷനെ നിഷേധിക്കലും വരെ)തുടങ്ങിയവയുമായി ബന്ധപ്പെടുത്തി ചുരുക്കുന്നതാണ് പ്രശ്നം.
    അമെരിക്കയിലും മറ്റും അറുപതുകളില്‍ പ്രചരിച്ചിരുന്ന ബ്രായും പാന്റീസും ഉപേക്ഷിച്ചു സ്വതന്ത്രരാകാം എന്ന മട്ടിലുള്ള ബ്രാ ബേര്‍ണിങ്ങ് ഫെമിനിസത്തോട് സ്ത്രീകള്‍ക്കുപോലും പരക്കെ ആഭിമുഖ്യമില്ലായിരുന്നു.അതുകൊണ്ടുതന്നെയാണ് അത് അന്നേ അസ്തമിച്ചു പോയതും.ആ ഒരു പശ്ചാത്തലത്തിലാണ് ഇത്തരം ഒരു കാഴ്ച്ചയെ വിശകലനം ചെയ്യേണ്ടതെന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  33. ഞാന്‍ പറഞ്ഞതില്‍ ഒരു ചെറിയ തിരുത്തുണ്ടു്, എന്റെ ആദ്യത്തെ കമന്റിലെ ആദ്യവരി നിങ്ങള്‍ ഇപ്രകാരം വായിയ്ക്കണമെന്നു് അഭ്യര്‍ത്ഥിയ്ക്കുന്നു.

    സ്ത്രീകള്‍ സ്വന്തം ശരീരങ്ങളുടെ സംരക്ഷകര്‍ എന്ന നിലയില്‍ നിന്നു് മോചനം നേടി, സ്വശരീരത്തിന്റെ പൂര്‍ണ്ണാധികാരമുള്ള ഉടമകള്‍ എന്ന നിലയിലേയ്ക്കു് ഉയരണം.

    മറുപടിഇല്ലാതാക്കൂ
  34. വിശാഖ്,ഏ‌-പ്പടം കാ‍ണാനുള്ള സ്വാതന്ത്ര്യം ലഭിച്ചാല്‍ സ്ത്രീയുടെ പ്രശ്നങ്ങളെല്ലാം തീര്‍ന്നു എന്ന് പറയാനല്ല ഞാന്‍ ശ്രമിച്ചത്.ഏ-പ്പടം കാണാന്‍ ശ്രമിച്ചാല്‍ അവള്‍ വിവരമറിയും എന്ന സന്ദേശവുമല്ല.എന്നാല്‍ മാനം എന്ന കണ്‍സെപ്റ്റ് സിനിമാതീയേറ്ററിലല്ല,ചന്തയില്‍ വെച്ചായാലും തകരുന്നത് ഒരു സ്ത്രീയെ ഇല്ലാതാക്കുകയില്ലെന്നും മാനം എന്ന ആ സങ്കല്പത്തെയാണ് പൊളിച്ചെഴുതേണ്ടതെന്നുമുള്ള ഒരു ആശയത്തെയാണ് ഈ പോസ്റ്റിലൂടെ ഞാന്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചത്.

    മറുപടിഇല്ലാതാക്കൂ
  35. കൂട്ടത്തില്‍, വിശാഖ് പരാമര്‍ശിച്ചതിനാലാണ് മേലുദ്ധരിച്ച ചോദ്യങ്ങള്‍ എനിക്ക് ഉന്നയിക്കേണ്ടി വന്നത്.മദ്യപാനം,സിഗരട്ടുവലി,ഏ-പ്പടം കാണല്‍ എന്നിവയൊന്നും വ്യക്തിപരമായി ഞാന്‍ തെറ്റുകളായി കാണുന്നില്ല.ശരി തെറ്റുകള്‍ ആപേക്ഷികമാണല്ലോ.
    എന്നാല്‍ സ്വതന്ത്രേച്ഛുവായ ഒരു സ്ത്രീയ്ക്ക് ഇതിനൊക്കെ അവകാശമുണ്ടെന്ന് വരുത്താനല്ല ഈ പോസ്റ്റ്.അവകാശമുണ്ടെന്ന കാര്യത്തില്‍ എനിക്ക് തര്‍ക്കവുമില്ല.

    മറുപടിഇല്ലാതാക്കൂ
  36. വിഷ്ണു,
    താങ്കള്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചത് എന്താണ് എന്ന് താങ്കളുടെ ആദ്യ കുറിപ്പില്‍ നിന്നു തന്നെ വ്യക്തമാണ്.മാനം എന്ന ഒരു അമൂര്‍ത്ത ആശയാത്തെ സ്ത്രീത്വത്തെ കെട്ടിയിടാനുള്ള കയറായി ഉപയോഗിക്കുന്നതിനോട് യൊജിപ്പുമില്ല.പക്ഷേ മാനം എന്നത് ഒരു ബന്ധനമായി തീരുന്ന സാമൂഹിക സാഹചര്യം ഉണ്ടല്ലൊ;ഇപ്പൊഴും നിലനില്‍ക്കുന്നത്.അതില്‍ ഊന്നിയുള്ളതായിരുന്നു രചനാ സമ്പ്രദായമെങ്കില്‍ കവിത അര്‍ത്ഥ ശങ്കയ്ക്ക് ഇടവരുത്താത്ത വണ്ണം കാര്യങ്ങള്‍ സംവദിച്ചേനേ എന്നു തോന്നുന്നു.താങ്കളുടെ ആശയങ്ങളോട് പൂര്‍ണ്ണമായി യോജിക്കുമ്പൊഴും അവയെ പ്രകാശിപ്പിക്കുന്ന കാര്യത്തില്‍ കവിത വഴിതെറ്റിപ്പോയി എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.(വ്യക്തിപരമായ ഒരു വീക്ഷണമാണ്.അത്തരം വീക്ഷണങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു..ചുരുങ്ങിയത് നമ്മുടെ ഇടയിലെങ്കിലും..അല്ലേ?)

    മറുപടിഇല്ലാതാക്കൂ
  37. ആദ്യമിവിടെയാരോ പറഞ്ഞതില്‍ നിന്നും - മാനം മനസ്സില്‍ മാത്രം മതിയോ? ഏതാനും തുന്നലുകള്‍ മാത്രം? അതിനിയും ആവര്‍ത്തിക്കപ്പെടും എന്നൊരു ധ്വനിയില്ലേ?

    പിന്നേ ഈ സ്ത്രീ സ്വാതന്ത്ര്യം എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് സ്ത്രീക്ക് ആരില്‍ നിന്ന് എന്തില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്നാ‍ണ് ?

    കെവിയുടെ കമന്റുകളോട് യോജിക്കുന്നു :)

    മറുപടിഇല്ലാതാക്കൂ
  38. വിഷ്ണുമാഷേ.. വരികള്‍ നന്നായി
    (ഓടോ : ഇതാണ് കവിത അല്ലേ .. )

    മറുപടിഇല്ലാതാക്കൂ
  39. വിഷ്ണു മാഷേ,
    മാനം എന്നാന്‍ എന്തെന്ന് സാരംഗി പറഞ്ഞ് കഴിഞ്ഞു.
    ഞാനും അങ്ങനെ തന്നെ വിശ്വസിക്കുന്നു. അതിനര്‍ഥം സ്ത്രീ മാനത്തെ വിലമതിക്കുന്നില്ല എന്നാണോ മാഷ് മനസ്സിലാക്കിയിരിക്കുന്നത്? (ഇവിടെ ഉദ്ദേശിക്കുന്ന മാനം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം എന്നതിലെ മാനം)

    അപ്പോള്‍ ഈ എഴുതിയത്?

    “മാനം എന്ന ആശയത്തെ മതിക്കാത്ത സ്ത്രീകളെ ഭയബഹുമാനാദികളോടെ പുരുഷന്‍ നോക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.“
    ഇതിനൊരു ഉദാഹരണം തരാമോ?

    (മാഷ് കവിതയിലുദ്ദേശിച്ച മാനം എന്താണ് അപ്പോള്‍? കന്യകാത്വം എന്ന അമൂര്‍ത്ത ആശയമോ?)

    മറുപടിഇല്ലാതാക്കൂ
  40. ഞാനുദ്ദേശിച്ചത് ‘മാനഭംഗം’ എന്നതിലെ മാനം കന്യകാത്വം നഷ്ടപ്പെട്ടവരും ‘മാനഭംഗം’ചെയ്യപ്പെടാറുണ്ടല്ലോ.

    മറുപടിഇല്ലാതാക്കൂ
  41. വിഷ്ണു,
    പുരുഷന്‍ ചെയ്യുന്ന തോന്നിവാസങ്ങളെല്ലാം അതേപടി അനുകരിക്കുന്നതാണു സ്ത്രീ സ്വാതന്ത്ര്യം എന്നുള്ള അബദ്ധധാരണകള്‍ കൊണ്ടു നടക്കുന്ന സ്ത്രീപക്ഷവാദികള്‍ സത്യത്തില്‍ ഗുണത്തേക്കാള്‍ ദോഷമാണു വരുത്തിതീര്‍ക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തെ ആക്ഷേപയോഗ്യമാക്കുന്ന ഇത്തരമൊരു പ്രവര്‍ത്തിയാണു കവിത (?) യുടെ ആദ്യഭാഗത്തു സ്ത്രീപക്ഷവാദിയായ കഥാപാത്രം ചെയ്യാന്‍ ശ്രമിക്കുന്നത്.

    ഇങ്ങനെയുള്ള ചെയ്തിയിലൂടെ സൃഷ്ടിച്ചെടുത്ത ഇമേജിന്റെ പുറത്തുനിന്നുകോണ്ട് മാനത്തെ വലിച്ചെറിയുന്നിടത്താണു വിപ്ലവം മുന്നോട്ടുപോകാത്തെതെന്നു തോന്നുന്നു.
    ഒരു റിബലിന്റെ സ്വഭാവം കഥാപാത്രത്തിനുണ്ടെങ്കിലും, അതു സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി കാര്യമായ സംഭാവനയാണോയെന്നു സംശയം ഉണ്ട്.
    പിന്നെ മാനം എന്നത് അല്പം സങ്കീര്‍ണ്ണമായ വിഷയമാണു.
    വിഷ്ണുവിനെ ആരെങ്കിലും വന്നു തല്ലിയിട്ടു പോയാല്‍, വിഷ്ണു എഴുന്നേറ്റു നിന്നു പൊട്ടിച്ചിരിക്കുമോ ?

    മറുപടിഇല്ലാതാക്കൂ
  42. മാഷേ ഒന്നു കൂടി ചോദിക്കുന്നു. സ്ത്രീയ്ക്ക് മാത്രം നഷ്ടപ്പെടാനിടയുണ്ടെന്ന് ഇന്നത്തെ സമൂഹം കരുതുന്ന മാനത്തിന്റെ കാര്യമാണോ മാഷ് പറയുന്നത്? “കന്യകാത്വം നഷ്ടപ്പെട്ടവരും ‘മാനഭംഗം’ചെയ്യപ്പെടാറുണ്ടല്ലോ.“ ഈ വാചകം എന്നെ അങ്ങനെ ചിന്തിപ്പിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  43. നളാ ശരി തന്നെ.ഇതൊരു ഭാവനയായി കണ്ടു കൂടേ?തല്ലിയാല്‍ കരയും.ചിരിക്കുന്നത് സങ്കല്പിക്കാമല്ലോ അല്ലേ...?

    ഡാലീ ,അതെ.

    മറുപടിഇല്ലാതാക്കൂ
  44. njan ividey vannu kondirunnathu KodaKara Puranam vaayikkanum, Kuruman kathakal (athu nirthi, pulliyudey oru odukkathey savam vaaral story kaaranam), Idivaal, Aravindante Motham chillara thudangiya chirikkan ulla blogs maathram vaayikkan aayirunnu. pinneedu onnu koodi chikanjappol manassilaayi othiri othiri kazhivukal ullavarum different chinthakal ullavarum ividey undennu. inganey ividey varan pattiyathil santhosham.

    Valarey Meaningful aaya oru post. Kollaam.

    മറുപടിഇല്ലാതാക്കൂ
  45. നേരത്തേ വായിച്ചിരുന്നു. വായിച്ചപ്പോള്‍ തന്നെ കവിതയിലെ ആശയം ഉള്ളില്‍ കൊളുത്തുകയും ചെയ്തു. മാനം എന്നത് തികച്ചും അമൂര്‍ത്തമായ ആശയം തന്നെയാണു. എന്റെ വായനയില്‍ ഈ കവിതയിലെ വിപരീതഹാസ്യം തികച്ചും വ്യക്തമാണു.

    സിനിമ "കാണുന്നതിനിടയില്‍"
    ‘മാനം’ എന്ന ഒരു അമൂര്‍ത്താശയം
    അവള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ്
    അവരൊക്കെ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.


    മാനം എന്ന അമൂര്‍ത്തമായ ആശയം നഷ്ടപ്പെടുമ്പോഴും അവള്‍ സിനിമ കാണുകതന്നെയായിരുന്നു എന്ന് വായിക്കുമ്പോഴാണെന്നു തോന്നുന്നു, ആ ആശയത്തെയും, അതിലേക്കുള്ള കടന്നാക്രമണത്തെയും അവഗണിക്കുന്നതിലെ ഉള്‍ക്കരുത്ത് പ്രകടമാകുന്നത്.

    പുരുഷവിലക്കുകള്‍ ലംഘിക്കുന്ന സ്ത്രീയ്ക്ക് പുരുഷന്മാര്‍ മുറിവുകള്‍ സമ്മാനിച്ചതിനോട് ആരും പ്രതികരിച്ചുകണ്ടില്ല. എന്നാല്‍ അവളുടെ കൂസലില്ലായ്മയും, പൊട്ടിച്ചിരിയുമൊക്കെ പ്രതിലോമകരമായ ഒരു പ്രവണതയുടെ ഭാഗമായി വ്യാഖ്യാനിക്കുകയും ചെയ്യപ്പെടുന്നു.

    ഇന്ന് കേരളത്തിലെ പുരുഷസമൂഹത്തിന്റെ ഒരു ഭാഗം ഉച്ചപ്പടങ്ങളോടുന്ന ഓപ്പണ്‍ ടാക്കീസുപോലെയാണു. അതുകൊണ്ട് തന്നെ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കു പോലും നിത്യേന മുറിവുകളും തുന്നിക്കെട്ടലുകളുമുണ്ടാകുന്നു. ഡെറ്റോളും സോപ്പുമിട്ട് കഴുകിയാല്‍ പോകുന്ന അഴുക്കേ മാനഭംഗത്തിനിരയാകുന്ന ശരീരത്തിനുള്ളൂ എന്ന് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ പീഡനത്തെക്കുറിച്ച് ഒരു വാരികയില്‍ വന്ന ലേഖനത്തില്‍ വായിച്ചതായി ഓര്‍ക്കുന്നു (എഴുതിയത് ഒരു സ്ത്രീയായിരുന്നു എന്നു തോന്നുന്നു).

    പക്ഷെ മാനം ഒരു അമൂര്‍ത്തമായ ആശയമാണെന്ന് ബോധവല്‍ക്കരിച്ചതുകൊണ്ടൊന്നും ഇതിനു വലിയ മാറ്റങ്ങളൊന്നുമുണ്ടാകുമെന്ന് തോന്നുന്നില്ല. ഈ സമൂഹത്തെ മാനസികമായി ചികില്‍സിക്കുകയേ നിവൃത്തിയുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  46. കവിത ‘എഴുതു’കയല്ല്ല, എഴുതുകയാണ്..
    അങ്ങയെ സ്ത്രീ‍വാദി എന്നോ പുരുഷമേധാവിത്വപന്നിയെന്നോ അല്ല കവി എന്നു വിളിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  47. മാഷെ ആ പെണ്‍കുട്ടി നിവര്നിരുന്നു ചിരിക്കുന്നു.. ആ പെണ്‍കുട്ടിക് എന്തുകൊണ്ട് ബലാല്‍സംഗം അനുഭവിക്കണം എന്ന് ആഗ്രഹിച്ചു കൂടാ ബലാല്‍സംഗം പുരുഷന്‍ മാരുടെ അവകാശം മാത്രമാണോ അവള്‍ തന്റെ മാനം എന്ന് സമൂഹം കല്പിച്ച നല്‍കിയിട്ടുള്ള ആ ആശയത്തെ സ്വയം തകര്‍ക്കാന്‍ തയാറായി ഇത്രയേ ഉള്ളു പുരുഷന്മാരെ നിങള്‍ ന്ഹങ്ങള്‍ക്ക് കല്പിച്ച ഈ മാനം എന്നും ആയികുടെ

    മറുപടിഇല്ലാതാക്കൂ