അടുക്കല്‍ വന്നിട്ടും
നിന്നെ സ്നേഹിക്കുന്നുവെന്ന്
പറയാന്‍ വായയില്ലാഞ്ഞ
എല്ലാ മരങ്ങളും
ഞാനായിരുന്നു.
എത്ര ഉല്‍ക്കടമായൊരു
പ്രണയത്തെയാണ്
അത്രയും ഉയരത്തില്‍
നിശ്ശബ്ദമായി ഞാന്‍
പേറി നിന്നിരുന്നതെന്ന്
നീ അറിയില്ലല്ലോ.
നിന്റെ മുടിയിഴകളെ
ഇളക്കാന്‍ ഒരു
കാറ്റിനെപ്പോലും
ഞാന്‍ പറഞ്ഞയച്ചില്ല.
എന്റെയീ നിഴലിനെ ചവിട്ടിയുള്ള
നിന്റെ പോക്കുവരവു പോലും
എനിക്ക് അനര്‍ഘ നിമിഷങ്ങളാണ്.
നിന്റെ മുടിയിഴകളെ
മറുപടിഇല്ലാതാക്കൂഇളക്കാന് ഒരു
കാറ്റിനെപ്പോലും
ഞാന്‍ പറഞ്ഞയച്ചില്ല....
മാഷേ..... :)
വിഷ്ണുവിന്റെ ഈ കവിത ഊഷ്മളം, ഹൃദ്യം.
മറുപടിഇല്ലാതാക്കൂമരം അല്പം പൊസസീവ് ആണെന്നു തോന്നുന്നു.
സ്നേഹിച്ച് ശ്വാസം മുട്ടിക്കുന്ന ടൈപ്.
വിഷ്ണൂ, പ്രണയം മരിക്കാത്ത മനസ്സിന് പ്രണാമം
മറുപടിഇല്ലാതാക്കൂmashe.....oru kaatu feel cheytha kavitha............cheers
മറുപടിഇല്ലാതാക്കൂഞാനാകുന്ന നിഴലിനെ ചവിട്ടിക്കടന്നുപോയതിനുശേഷവും ഉണ്ടാകുന്ന സ്നേഹം തീവ്രം തന്നെ.. തന്നെതന്നെ ചവിട്ടിയരച്ചുകൊണ്ടുകടന്നുപോകുന്ന പോക്കുവരവുകള്‍ നിര്‍മ്മലമായ സ്നേഹത്തിന്റെ ഉദാത്തമാതൃകകളാകാതെ വയ്യ!
മറുപടിഇല്ലാതാക്കൂഎന്നില് നിന്നും ഞാന്‍ എന്ന ഭാവംനഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്നത് വെണ്മയുടെ, സ്നേഹത്തിന്റെ, അലൌകികപ്രഭയുടെ തെളിമയാര്‍ന്ന തിരിച്ചറിവുകളായിരിക്കും ഇല്ലെ???
ശക്തമായ പ്രണയത്തിന്‍റെയും നൈരാശ്യത്തിന്‍റെയും കനലടയാളങ്ങള്‍ വാരിപ്പുതയ്ക്കുന്ന ബിംബങ്ങളുടെ അതികല്പനയില്‍ വരച്ചിട്ട മനോഹരമായ കവിത.
മറുപടിഇല്ലാതാക്കൂമലയാളത്തിന് ഒരു കവിയെക്കൂടെ കിട്ടിയിരിക്കുന്നു എടുത്തു പറയാന്‍.
അഭിനന്ദനങ്ങള്‍ മാഷേ.. ഇനിയും പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ
ഇരിങ്ങല്‍
നല്ല കവിത.
മറുപടിഇല്ലാതാക്കൂഓ.ടോ
ഇരിങ്ങലിന്,
ഇതിലെവിടെയാണ് ശക്തമായ വിരഹം. ശക്തമായ പ്രണയമല്ലേ ഉള്ളത്. ദാ നോക്കൂ
“...എന്റെയീ നിഴലിനെ ചവിട്ടിയുള്ള
നിന്റെ പോക്കുവരവു പോലും
എനിക്ക് അനര്‍ഘ നിമിഷങ്ങളാണ്“
പ്രണയത്തിന്റെ വാക്കുകള്‍ വായകൊണ്ടല്ല ഉച്ഛരിക്കപ്പെടുന്നതെന്നതുകൊണ്ട് അത് ഇനിയും പൂത്തുകൂടായ്കയില്ലല്ലോ.
നല്ല കവിത മാഷെ, നന്ദി ....
മറുപടിഇല്ലാതാക്കൂവിശദമായി നാളെ കമന്റ് ചെയ്യാം...
ഒരിക്കലും പറയാതെ നഷ്ടപ്പെട്ട പ്രണയത്തിന്റെ നോവ്... നന്നായിരിക്കുന്നു,
മറുപടിഇല്ലാതാക്കൂകിനാവേ...
മറുപടിഇല്ലാതാക്കൂകിനാവു കാണാതെ കവിത വായിക്കൂ
അപ്പോള്‍ പ്രണയവും വിരഹവും തിരിച്ചറിയാം സാധിക്കും.
മനൂ,വിമതന്‍,ശിശൂ,ജി.മനൂ,രാജൂ,കിനാവ്,മുംസി,വേഴാമ്പല്‍...പ്രോത്സാഹനത്തിന് നന്ദി.സാരംഗീ ശരിയാണ്...നന്ദി.
മറുപടിഇല്ലാതാക്കൂwaah!
മറുപടിഇല്ലാതാക്കൂപ്രണയത്തോടൊപ്പം ഒരു ദാര്‍ശനികച്ഛായയും വന്നല്ലോ ഇപ്പോള്‍, കവിതയില്‍...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂമാഷേ, എടുത്തു മാറ്റാന്‍ ഒരു ചിഹ്‌നം പോലുമില്ലാത്ത സുന്ദരമായ ഒരു കവിത. നമോവാകം.
മറുപടിഇല്ലാതാക്കൂഎന്റെ നിഴലിനെ ചവുട്ടിയുള്ള നിന്റെ പോക്ക് പോലും എനിക്ക് നല്‍കുന്നതനര്‍ഘനിമിഷങ്ങളാണ്.
മറുപടിഇല്ലാതാക്കൂവിഷ്ണുമാഷേ സുന്ദരമായിരിക്കുന്നു.
മനസ്സില്‍ പ്രണയം വിങ്ങിക്കൊണ്ടിരിക്കുംബോഴും പ്രകടിപ്പിക്കാനുള്ള ഭാഷയറിയാതെ നിലവിളിക്കുന്ന മനസ്സ് .... കുറെ കഴിയുംബോള്‍ കുറ്റഭോധങ്ങളുടെ ശവപ്പറംബാകും.
മറുപടിഇല്ലാതാക്കൂവിഷ്ണുപ്രസാദ് കവിതാമരം ഇഷ്ടപ്പെട്ടു.
സുന്ദരം.
മറുപടിഇല്ലാതാക്കൂ