gfc

ചുഴലി


വിളിച്ചതേയില്ല വീട്
കരഞ്ഞതേയില്ല കാട്

അനാഥനെന്ന്
ആത്മാവില്‍ മുദ്ര കുത്തി
ചുരം കടത്തിയ
ചുഴലി
തനിക്കുള്ളില്‍ കറങ്ങി
തനിക്കുള്ളില്‍ ഇലകളേയും
കടലാസുകളേയും കറക്കി
വെറുതെ...
എപ്പോഴും ഒച്ചയുണ്ടാക്കും

ഈ ഭൂമി തന്നെ
കറക്കിയെടുത്ത്
ഒരു ബലൂണു പോലെ
മുകളിലേക്ക് കൊണ്ടു
പോവുമെന്നൊക്കെ
ഒരിട തോന്നിപ്പിക്കും.

പിന്നെ എല്ലാ
കലമ്പലുകളും വലിച്ചെറിഞ്ഞ്
ഒരു മാവിന്‍ കൊമ്പിലിരുന്ന്
കരയും.

വിളിക്കുകയില്ല വീട്
കരയുകയില്ല കാട്

മായുകയില്ല
ആത്മാവില്‍ കരിഞ്ഞു
കിടക്കുന്ന മുദ്രകളൊന്നും
ഒരിക്കലും ....

3 അഭിപ്രായങ്ങൾ:

  1. വിഷ്ണുമാഷേ..
    ഈ അടുത്തിടെ വായിച്ച താങ്കളുടെ കവിതകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടതും നല്ലതും.
    ജ്വാലയില്‍ വായിച്ചിരുന്നു. മാഷിന്‍ റെ എഴുത്തിന് കൂടുതല്‍ ശക്തി വന്നിരിക്കുന്നു.
    വായനക്കാരന്‍ റെ അഭിനന്ദനങ്ങള്‍
    സ്നേഹത്തോടെ
    ഇരിങ്ങല്‍

    മറുപടിഇല്ലാതാക്കൂ
  2. good work..
    i just want to copy first two lines of Iringal's comment(sorry for English)

    മറുപടിഇല്ലാതാക്കൂ
  3. വിഷ്ണു,
    വീട് വിളിച്ചില്ലെങ്കിലും കാട് കരഞ്ഞില്ലെങ്കിലും ,

    “മായുകില്ല
    ആത്മാവില്‍ കരിഞ്ഞു
    കിടക്കുന്ന മുദ്രകളൊന്നും
    ഒരിക്കലും...”

    ഈ ‘ചുഴലി ‘ എന്നെയും എടുത്തൊന്നു കറക്കി..!

    മറുപടിഇല്ലാതാക്കൂ