നിര്‍ദ്ദിഷ്ട മരുഭൂമി പദ്ധതിയുടെ ഭാഗമായതിനാല്‍ ഈ പ്രദേശത്ത് അധിവസിക്കുന്ന എല്ലാ കുട്ടികുടുംബാദികളും പക്ഷിമൃഗാദികളും ഒഴിഞ്ഞു പോകണമെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.എന്തിനാണിവിടെ ഒരു മരുഭൂമി എന്നൊന്നും ചോദിക്കല്ലേ...
നമുക്കിപ്പോള്‍ അതു മാത്രമാണില്ലാത്തത്..
ഇവിടെ ഒരു മരുഭൂമി വന്നാല്‍ ഗള്‍ഫിലേക്കൊന്നും ആര്‍ക്കും പോകേണ്ടിവരില്ലെന്നേ...
പിന്നെ, അടുത്തെങ്ങാനുമുണ്ടോ വേറൊരു മരുഭൂമി...?
ടൂറിസം സാധ്യതയും തള്ളിക്കളയാനാവുമോ...
എല്ലാം കൂടി നമ്മുടെ നാട് ഒരുവഴിക്കാവുന്നത് കണ്ടുകൂടാ അല്ലേ...?
പുനരധിവാസം എന്നൊക്കെ പറഞ്ഞ് ബഹളം കൂട്ടാതെ.
കള്ളിമുള്ളുകളോ ഒട്ടകങ്ങളോ കങ്കാരു എലികളോ ആയി ജീവിക്കണമെങ്കില്‍ ഒരവസരം തരാം.
ഭരണകൂടം ഉറങ്ങാതെകിടന്ന രാത്രിയില്‍ കണ്ട സ്വപ്നമാണിത്.
അതിന് പോലീസുണ്ട്,പട്ടാളമുണ്ട്,നൂറായിരം ഗുമസ്തന്മാരുണ്ട്.
ഈ കണ്ണീരും ഒരു വെടിയുണ്ടയാല്‍ തെറിക്കുന്ന പ്രാണനുമല്ലാതെ
നിങ്ങള്‍ക്കെന്താണുള്ളത്...
അപ്പോള്‍ പുല്ലുകളേ, നിങ്ങളിനി മുളച്ചുകൂടാ...
ഈ കണ്ണീരും ഒരു വെടിയുണ്ടയാല്‍ തെറിക്കുന്ന പ്രാണനുമല്ലാതെ
മറുപടിഇല്ലാതാക്കൂനിങ്ങള്ക്കെന്താണുള്ളത്...?
മുളയ്ക്കും.. പ്രതിരോധത്തിന്റെ പച്ചപ്പുല്ലുകള്‍.. ചിലപ്പോ മുളകളും.. എന്താ ചെയ്യുക?
മറുപടിഇല്ലാതാക്കൂഎപ്പോഴും അങ്ങിനെ തന്നെയാണ് .വികസനത്തിന്റെ കരിനിഴല്‍ പതിക്കുന്നത് പാവപ്പെട്ടവരിലാണ്
മറുപടിഇല്ലാതാക്കൂലേഖനത്തിനു വേണ്ടി പേജുകള്‍ ചെലവാക്കിയിട്ടും ശരിയായില്ലല്ലോ എന്ന ദുഃഖം കൊണ്ടിരിക്കുമ്പോഴാണ്..
മറുപടിഇല്ലാതാക്കൂചുരുങ്ങിയ വരികളില്‍ കാര്യം എത്ര ശക്തമായി അവതരിപ്പിക്കപ്പെട്ടു ! “പുല്ലുകളേ നിങ്ങള്‍ മുളച്ചു കൂടാ...”
വിഷയം മരുഭൂമിയായതിനാലാകും
മറുപടിഇല്ലാതാക്കൂകവിതക്ക് മുള്ളിന്റെ ഭാവം
ഇതു പറയേണ്ട കാര്യമുണ്ടോ, or പറയാറുണ്ടോ? മുളക്കുന്നതൊക്കെ കാല്‍ക്കീഴിലിട്ടു ഞരടിക്കളയുകയല്ലാതെ! :(
മറുപടിഇല്ലാതാക്കൂകൊണ്ടു!
മരുഭൂമികള്‍ ഉണ്ടാക്കുന്നത്...
മറുപടിഇല്ലാതാക്കൂവിഷ്ണുമാഷേ....
ഓടിക്കൊണ്ടേയിരിക്കുക എന്നത് ജെ സി ബി കളുടെ സ്വഭാവമാണ്. :(
മറുപടിഇല്ലാതാക്കൂകണ്ണീരൊ ആര്‍ക്ക്?
മറുപടിഇല്ലാതാക്കൂനിനക്കു ഗോള്‍ഫ് അറിയാത്തതു എന്റെ കുറ്റമല്ല.
നിനക്കു വികസനം വികസനം ന്നു പറഞ്ഞാല്‍
എന്താന്നറിയുമോ?
അതു ബോര്‍ഡില്‍ തറ പറ എന്നെഴുതുന്നതല്ല.
32ശതമാനം ഡീ എ കിട്ടിയില്ലെ മിണ്ടാതിരുന്നോണം.
ഘര്‍ഷണമില്ലാത്ത റോഡുകളാണ് എന്റെ സ്വപ്നം.
കലക്കനായി, വിഷ്ണൂ..
മറുപടിഇല്ലാതാക്കൂGreat !!
മറുപടിഇല്ലാതാക്കൂഅവന് വരുന്നു.... നക്സലൈറ്റ്.
മറുപടിഇല്ലാതാക്കൂഎന്നിട്ട് പുല്ലിനേ
മറുപടിഇല്ലാതാക്കൂചരിത്രപുസ്തകങ്ങളില്
വരച്ചുചേര്‍ക്കാം
ആ മനുഷ്യര്‍ ഇപ്പോള്‍ റോട്ടില്‍ കിടക്കുകയാണ്..വീടുകളൊക്കെ ഇടിച്ചു തകര്‍ത്തു...കവിത എഴുതേണ്ട കൈകളിലൂടെ റോഡ് റോളറുകള്‍ പാഞ്ഞുനടക്കുന്നു
മറുപടിഇല്ലാതാക്കൂഅടുത്തെങ്ങാന് വേറെ മരുഭൂമിയുണ്ടോന്നോ?
മറുപടിഇല്ലാതാക്കൂവിഷ്ണൂ... ഉള്ളിലേയ്ക്കൊന്നു നോക്ക്.
എവിടെക്കൊണ്ടുപോയ് പുനരധിവസിപ്പിക്കും?
പരിസ്ഥിതി എഴുതുക എന്നത്
ഇതാണ്
ഇതാണ്
ഇതാണ്
“ ഇവിടെ ഒരു മരുഭൂമി വന്നാല്‍ ഗള്‍ഫിലേക്കൊന്നും ആര്‍ക്കും പോകേണ്ടിവരില്ലെന്നേ...“
മറുപടിഇല്ലാതാക്കൂഅതെ, എന്നിട്ട് വേണം തിരിച്ച് വരാന്‍. മരുഭൂമിയില്ലാതെ പറ്റില്ലിനി.
ഇവിടെ കാശ്മുടക്കി മരുഭൂവത്കരണം ഉണ്ട്. .അതെനിക്ക് അത്ഭുതമായിരുന്നു.
ദുബായ് അബുദാബി റൂട്ടില്‍ ഇരു വശങ്ങളിലും അറബികള്‍ നല്ല കാടും നട്ടിട്ടുണ്ട്. കൊതിയാവും
എന്തിനു വെറുതെ.....
മറുപടിഇല്ലാതാക്കൂഇതു വായിക്കുന്നരോ, എഴുതുന്നവരോ വിചാരിച്ചാല്‍ ഒന്നും ഇവിടെ സംഭവിക്കില്ല.
ഇവിടെ രാജഭരണം തന്നെയാണു നല്ലത്.
നാട്ടുകാരെ നന്നാക്കണമെന്നില്ലേലും,തന്‍റെ നാടു നന്നാവണമെന്ന് രാജാവിനു തോന്നാതിരിക്കുമോ ?....